ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?…
കണ്ണുനീർ പൊഴിക്കുന്ന കർക്കിടകത്തിൽ നിന്നും പ്രകൃതിക്കുപോലും മനോഹാരിത പകർന്ന് മന്ദഹാസം തൂകി വന്നെത്തുന്ന ചിങ്ങത്തിലെ പോന്നോണത്തിനു മാവേലി എന്റെ വീട്ടിൽ വന്നാൽ ഞാൻ ആദ്യമായി ചെയ്യുന്നത് അദ്ദേഹത്തെ നമിച്ച് വീട്ടിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ വരവേൽക്കാനായി വീടിന്റെ പ്രവേശന കവാടത്തിൽ വർണ്ണപുഷ്പങ്ങൾ കൊണ്ട് തോരണങ്ങൾ ചാർത്തുകയും വർണ്ണ പൂക്കളം ഒരുക്കുകയും അതിൽ പ്രഥമ സ്ഥാനം തുമ്പ പൂവിനു നൽകുകയും ചെയ്യും. തൊട്ടു തന്നെ അരിമാവുകൊണ്ട് അണിഞ്ഞു പൂക്കൾ വിതാനിച്ചു മാതേവരും ഒരുക്കും.
ഞാൻ തുമ്പ പൂവിന് പ്രഥമ സ്ഥാനം കൊടുക്കാൻ ഒരു കാരണം കൂടിയുണ്ട്. ഒരു കാലത്ത് പൂക്കളത്തിലെ രാജാവായിരുന്നു തുമ്പ. മാവേലിയെ വരവേൽക്കാൻ
പൂവായ പൂവൊക്കെ ഒരുങ്ങി ചെന്നപ്പോൾ തുമ്പ മാത്രം നാണിച്ചു ഒതുങ്ങി നിന്നു. മാവേലി ബാക്കിയുള്ള പൂക്കളെയൊക്കെ തഴുകിയനുഗ്രഹിച്ച് തുമ്പപ്പൂവിനെ ചേർത്തുപിടിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മാവേലിക്കു ഏറെ ഇഷ്ടമായ
തുമ്പപ്പൂവിന് ഞാൻ പ്രഥമസ്ഥാനം നൽകി. മാവേലിയെ വീട്ടിലേയ്ക്ക് വിളക്കു കൊളുത്തി വെച്ച് പീഠത്തിൽ പട്ടും വിരിച്ച് ഇരിപ്പിടമൊരുക്കി നേന്ത്രപ്പഴവും പപ്പടവും, പൂവടയും എല്ലാം കൊടുത്തു സ്വീകരിച്ചിരുത്തി. ഓണപ്പുടവയും നൽകി.
പിന്നീട് ഉച്ചയ്ക്ക് ഇരുപത്തൊന്ന് കൂട്ടം വിഭവങ്ങളോട് കൂടിയ സദ്യയും നാലുതരം പായസവും ഒരുക്കി മാവേലിയെ ഊട്ടി. വിശ്രമിച്ചശേഷം അദ്ദേഹത്തിന് സന്തോഷിക്കാനായി അയൽവീട്ടുകാരെ എല്ലാവരേയും കൂട്ടി കൈകൊട്ടിക്കളി, കുമ്മിയടി എന്നിവ കളിച്ചു. മാവേലി വീട്ടിൽ വന്ന സന്തോഷം അദ്ദേഹത്തോട് പങ്കു വെച്ചു.
മാവേലി വളരെയധികം ശുചിത്വം പാലിക്കുന്ന ആളായതുകൊണ്ട് ഓണത്തിന്റെ വരവിന്റെ മുന്നോടിയായി വീട്ടിൽ ശുചിത്വം പാലിക്കുകയും ഈ ശുചിത്വ സന്ദേശം മറ്റു വീടുകളിലേയ്ക്ക് എത്തിക്കയും ചെയ്തു. ഓണത്തിന് മുൻപ് വീടുകളിൽ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പൊതു സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പൂക്കളം ഒരുക്കാനും അലങ്കാരങ്ങൾക്കും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി.
റെസിഡെൻസി അസോസിയേഷനുകളും, ക്ലബ്ബുകളും, സന്നദ്ധസംഘടനകളും നടത്തുന്ന ഓണ പരിപാടികളിൽ മാലിന്യ മുക്തം ഹരിതകേരളം എന്ന ബോർഡ് സ്ഥാപിക്കയും ഈ വിഷയത്തെ ആസ്പദമാക്കി നാടകങ്ങളും റീലുകളും സംഘടിപ്പിക്കയും ചെയ്യാൻ ഏർപ്പാട് ചെയ്തു. ഓണം മികച്ച രീതിയിൽ നടത്തുന്ന സ്ഥാപനങ്ങൾക്കും, ക്ലബ്ബുകൾക്കും, അസോസിയേഷനും പുരസ്‌ക്കാരം നൽക്കാനുള്ള ഏർപ്പാട് വേണ്ടപ്പെട്ടവരോട് സംസാരിച്ച് തീരുമാനം നടപ്പാക്കാൻ പദ്ധതി ഇട്ടു.
ഐശ്വര്യം, ഉദാരത, സമത്വം, വിശാലത എന്നീ ഓണസന്ദേശത്താൽ മാവേലിയെ ആനന്ദപുളകിതനാക്കി.




👍
Good 👌🏽
പൂക്കളമിട്ട്, അരിമാവ് കൊണ്ടണിഞ്ഞ് തിക്കാക്കര അപ്പനെ വെച്ച് നിലവിളക്ക് കൊളുത്തി സ്വീകരിക്കും.
പൂക്കളം ഇട്ട് അരിമാവ് കൊണ്ടണിഞ്ഞ് തൃക്കാക്കര അപ്പനെ വെച്ച് നിലവിളക്ക് കൊളുത്തി സ്വീകരിക്കും.