തിരുവോണനാളിൽ മുറ്റമടിച്ചു കൊണ്ടിരിക്കേയാണ് എന്റെ മുന്നിൽ മാവേലിത്തമ്പുരാൻ പ്രത്യക്ഷപ്പെടുന്നത്. പെട്ടന്ന് ഞാനൊന്ന് ഞെട്ടി.പിന്നെ സുബോധം വീണ്ടെടുത്തെങ്കിലും വെപ്രാളത്തിൽ ചൂലുപിടിച്ചു കൊണ്ടു തന്നെ മാവേലിയെ വണങ്ങേണ്ടി വന്നു.
മാവേലിയെ കണ്ട സന്തോഷത്തിൽ മനസ്സിൽ കരുതിവെച്ച ചോദ്യങ്ങളൊക്കെ മറന്നുപോയി. ചൂല് കയ്യിലുള്ളത് കൊണ്ടാണോ എന്നറിയില്ല ഞാൻ ചില കുരുട്ടു ചോദ്യങ്ങൾ ചോദിച്ചു.
എന്താണെന്നല്ലേ…..
ചോദ്യം no 1 ഈ കൊച്ചുകേരളത്തിൽ എല്ലാവർക്കും ഒന്നുപോലെ ജീവിക്കാൻ അവസരം കൊടുത്തു രാസതലേ പോകുമ്പോൾ ആ നന്മകളെല്ലാം കൂടെക്കൊണ്ട് പോയോ?
2 അവിടം സ്വർഗ്ഗത്തേക്കാൾ സുന്ദരമാണെന്നാണല്ലോ കേൾവി അപ്പോൾ അവിടെ മുഴുവൻ കഞ്ചാവ് തോട്ടം ആണോ ?
3 ഇവിടെ വരുമ്പോൾ പഴയ കേരളവും ഇപ്പോഴത്തെ കേരളവും തമ്മിൽ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ?
4 ഇന്ന് അമ്മയെ കൊല്ലുന്നവരും സ്വന്തം കുഞ്ഞിനെ കൊല്ലുന്നവരും പന പോലെ വളരുന്ന കേരളത്തെ ഇനിയെങ്കിലും എല്ലാരുമൊന്നു പോല
വളർന്ന കേരളമാക്കി ഒന്നു തരാമോ?




ആശംസകൾ
കൃത്യമായ കുറച്ചു ചോദ്യങ്ങൾ✍️ വ്യത്യസ്തമായ രചന🤝 അഭിനന്ദനങ്ങൾ💐 വിജയാശംസകൾ🌹🌹
ആശംസകൾ 🌹