ഓണം എന്ന ഗൃഹാതുരത്വത്തിന്റെ ഓർമ്മപ്പെടുത്തലിൽ കൂടി കടന്നു വരുന്ന മഹാബലി തമ്പുരാനെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളിക്ക്, കൊല്ലത്തിലൊരിക്കൽ കൂടുന്ന അസുലഭ നിമിഷം.
കള്ളവും ചതിയും കള്ളത്തരങ്ങളും ഇല്ലാതെ ഏകോദര സഹോഹദരങ്ങളായി കഴിഞ്ഞിരുന്ന നാട് വാണിരുന്ന മഹാബലിയുടെ ഭരണത്തിൽ അസൂയ പൂണ്ടിരുന്ന ദേവ വർഗ്ഗം . അദ്ദേഹത്തെ ഇല്ലാതാക്കി പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി. അപ്പോൾ അനുവദിച്ചു കിട്ടിയ ഔദാര്യം. കൊല്ലത്തിലൊരിക്കൽ ഭൂമിയിൽ വന്നുപോകാം .ആ നല്ല ദിവസത്തിൻറെ ഓർമ്മക്കായി ജനം കൊണ്ടാടുന്ന ഒരുത്സവം. കാലാകാലങ്ങളായി നടന്നുവരുന്ന ഒരാചാരം .
ദ്രാവിഡ ദേശത്ത് ഇത്രയും സമ്പന്നമായ ഒരു രാജ്യമോ. ആര്യന്മാരുടെ ധാർഷ്ട്യം പ്രകടമാക്കുന്ന ഒരു കഥ . ആ കഥയിൽ കൂടി മലയാളി അനുഭവിക്കുന്ന ആത്മഹർഷം . അതാണ് ഓണം . ആര്യന്മാരോട് നേരിട്ട്നിന്ന് പടപൊരുതാൻ പറ്റാത്ത കാലം . അപ്പോൾ എങ്ങനെയെങ്കിലും ഒരാത്മസംതൃപ്തി . അതാണ് മാവേലിയുടെ വരവിനെ നാം ജാതിമതവർഗ്ഗവർണ്ണരാഷ്ട്രീയ ചേരിതിരിവ് ഇല്ലാതെ ആഘോഷിച്ചിരുന്നത് .
ഇന്നിപ്പോൾ എല്ലാം രാഷ്ട്രീയവത്കരിച്ചു . കാലം മാറുന്തോറും ഇനിയുമെന്തെല്ലാം മാറ്റങ്ങൾ വരാനിരിക്കുന്നു .
മുമ്പ് ദരിദ്ര്യം ഉള്ള കാലം ആയിരുന്നുങ്കിലും മനുഷ്യ മനസ്സിൽ ദയ , സ്നേഹം, സൗഹൃദം , സാഹോദര്യം ഒക്കെ കൂടു കൂട്ടിയിരുന്നു . അയൽവക്കം എന്നത് ഒരു യഥാർത്ഥമായ മുമഖമുദ്ര ആയിരുന്നു . ഇന്ന് കൂറ്റൻ മതിലുകൾ കെട്ടിപ്പൊക്കി അതിനകത്ത് ഒറ്റപ്പെട്ട് കഴിയുന്ന ജനം .
ഈ ഇത്തിരി പോന്ന ജീവിതം. ജനനത്തിനും മരണത്തിനും ഇടയിൽ കിട്ടുന്ന കുറച്ചു നാളുകൾ . അത് മതമാത്സര്യങ്ങളിലൂടെ നശിപ്പിക്കാതെ ഐക്യമത്യത്തോടെ ജീവിക്കുക എന്ന് ഉദബോധിപ്പിക്കുന്ന മഹത്തായ സന്ദേശം നൽകാൻ ശ്രമിക്കുന്ന ഓണത്തേയും മഹാബലിയേയും ഇരു കയ്യും നീട്ടി സ്വീകരിക്കാം .
ഇതൊക്കെ തന്നെയാണ് ഓണവും മാവേലിയും നമ്മുടെ മുറ്റത്തെത്തുമ്പോൾ നമുക്ക് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ കാര്യം .
വിപണിയിൽ മഹാബലിയെ അപമാനിക്കും വിധം വേഷം കെട്ടിക്കുന്നത് ഉചിതമാണോ എന്നൊരു വിചിന്തനവും കൂടി നടത്തുന്നത് നന്നായിഷിക്കും .




ഓണാശംസകൾ