Friday, January 9, 2026
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയെട്ടാം ഭാഗം) 'ഡോ. കെ. അയ്യപ്പപണിക്കർ' ✍ അവതരണം:...

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയെട്ടാം ഭാഗം) ‘ഡോ. കെ. അയ്യപ്പപണിക്കർ’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ മുപ്പത്തിയെട്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാള കാവ്യ രചനാരീതികളിൽ പുതിയ ഒരു മാറ്റത്തിന് വഴിതെളിച്ച കവിയായ
ഡോ. കെ. അയ്യപ്പപണിക്കർ ആണ് ഇന്നത്തെ നക്ഷത്രപൂവ്!

ഡോ.കെ.അയ്യപ്പപണിക്കർ (3️⃣8️⃣) (12/09/1930 -23/06/2006)

മലയാള കവിതയ്ക്ക് ചിരപരിചിതമായിരുന്ന ശൈലികളും കാവ്യരൂപങ്ങളും തിരുത്തിയെഴുതാൻ അദ്ദേഹം ശ്രമിച്ചു. ആക്ഷേപഹാസ്യത്തിന് തൻ്റെ കവിതകളിലൂടെ പുതിയ മാനം കണ്ടെത്തിയ കവി ജനിച്ചത് ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിൽ 1936 സെപ്റ്റംബർ പന്ത്രണ്ട്നാണ്. അച്ഛൻ ഇ.നാരായണൻ നമ്പൂതിരിയും, അമ്മ മീനാക്ഷിയമ്മയും ആണ്. കാവാലം ഗേൾസ് സ്ക്കൂൾ, എൻ.എസ്.എസ് മിഡിൽ സ്ക്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്ക്കൂൾ, പുളിങ്കുന്ന് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇൻ്റർമീഡിയറ്റ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ. ഓണേഴ്സ് നേടിയ ശേഷം കോട്ടയം സി.എം.എസ്. കോളേജ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി നോക്കി.

അമേരിക്കയിലെ ഇന്ത്യാ സർവ്വകലാശാലയിൽ നിന്നും എം.എ. പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും ‘ യേൽ’ യൂണിവേഴ്സിറ്റിയിലും ‘പോസ്റ്റ് ഡോക്ടറൽ’ ഗവേഷണം നടത്തി. തുടർന്ന് കേരളാ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ലക്ചറർ,റീഡർ, പ്രൊഫസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. ഇംഗ്ലീഷ് വിഭാഗം വകുപ്പ് വേധാവിയായിട്ടാണ് ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചത്. പ്രഗല്ഭനായ ഇംഗ്ലീഷ് അദ്ധ്യാപകൻ എന്ന നിലയിൽ ഔദ്യോഗിക രംഗത്ത് അദ്ദേഹം പ്രസിദ്ധനായിരുന്നു. കേരള യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാഡുവേറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഡീൻ ഓഫ് ദ ഫാക്കൽറ്റി ഓഫ് ആർട്ട്സ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

നാഷണൽ ലക്ചററായി യു.ജി.സി. തെരഞ്ഞെടുത്ത അദ്ദേഹം ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സർവ്വകലാശാലകളിൽ ഇംഗ്ലീഷ് അദ്ധ്യാപക സെമിനാറുകളിലും സിമ്പോഡിയളിലും പങ്കെടുത്ത് അദ്ധ്യാപനരംഗത്ത് ശ്രദ്ധേയനായി തീർന്നു!

ഈ രീതിയിൽ ഉന്നത സ്ഥാനത്ത് തിളങ്ങി നിൽക്കുമ്പോഴും മലയാള സാഹിത്യരംഗത്ത് അദ്ദേഹം വളർന്നു കൊണ്ടിരുന്നു. നവീന കവിത, ആധൂനികോത്തര കവിത തുടങ്ങി കാവ്യരചനാസമ്പ്രദായങ്ങളുടെ ഏറ്റവും വലിയ പ്രയോക്താവായി തീർന്നു. അദ്ദേഹം പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യകവിത പ്രസിദ്ധീകരിച്ചത്. ആദ്യത്തെ കവിതാ സമാഹാരം ‘പനിനീർപ്പൂക്കൾ’ ആയിരുന്നു. സദാചാരം, മോഷണം, കടുക്ക, പൂജ്യം, കുതിരക്കൊമ്പ്, മുയൽ, മുത്തി,
അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗങ്ങൾ) കുരുക്ഷേത്രം, ഗോത്രയാനം, ജന്മപുരാണം, ഗോപികാദണ്ഡം, പകലുകൾ രാവുകൾ, മൊഴിയും വഴിയും, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ തുടങ്ങിയവ പ്രധാനകൃതികളാണ്. കൂടാതെ മയകോവ്സ്കിയുടെ കവിതകൾ, ക്യൂബൻ കവിതകൾ, ഗുരുഗ്രന്ഥസാഹിബ്, പൂച്ചയും ഷേക്സ്പിയറും തുടങ്ങിയവ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളം അന്തോളജി, മലയാളം ഷോർട്ട് സ്റ്റോറീസ്, എ പെഴ്സ്പെക്ടീവ് ഓഫ് മലയാളം ലിറ്ററേച്ചർ, ഇന്ത്യൻ ഇംഗ്ലീഷ് ലിറ്ററേച്ചർ, വി.കെ.കൃഷ്ണമേനോൻ എന്നിവ അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയ കൃതികളാണ്.

‘ രസകരമാകും കഥകൾ പറയാനല്ലോ മർത്ത്യാ മനുഷ്യജന്മം…’ എന്ന് പാടിയ അയ്യപ്പപ്പണിക്കർ രസകരമായ രീതിയിൽത്തന്നെ കവിതകൾ രചിച്ചു. ആധൂനിക മനുഷ്യജീവിതത്തിലെ മോഹഭംഗവും വിഷാദവും ആസുരതയും ദുരന്തവുമെല്ലാം ക്രൂരമായ ഹാസ്യത്തിന്റെ ഭാഷയിൽ അദ്ദേഹം വരച്ചിട്ടു.

“തന്നയൽവക്കത്തരവയർ നിറയാപ്പെണ്ണിനും,
പെരുവയർ നല്കും മർത്ത്യനു സ്തുതി പാടുക നാം”
(കുടുംബപുരാണം)

എന്നിങ്ങനെയുള്ള ക്രൂരഫലിതങ്ങൾ എത്രവേണമെങ്കിലും അദ്ദേഹത്തിൻ്റെ കൃതികളിൽ കാണാൻ കഴിയും. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അയ്യപ്പപ്പണിക്കർ പ്രതികരിച്ചത് ഇങ്ങനെ:

‘കടിക്കല്ലേ, പിടിക്കല്ലേ, കടുപ്പം കാട്ടല്ലേ എൻ്റമ്മച്ചീ, ഈ കടുക്ക ഞാൻ കുടിച്ചോളാം’

ഏതു വിഷയത്തെപ്പറ്റി എഴുതിയാലും വാക്കുകളെയും, ആശയങ്ങളെയും കരുത്തുറ്റ ഒരു കുസൃതിയിൽ ഒരുക്കുക എന്നത് അദ്ദേഹത്തിൻ്റെ ശീലമായിരുന്നു..

രസകരമായ കവിതകളിൽ ചിലത്:

വെറുമൊരു മോഷ്ടാവായരെന്നെ കള്ളനെന്നു വിളിച്ചില്ലേ? താൻ
കള്ളനെന്നു വിളിച്ചില്ലേ?

അദ്ദേഹത്തിെൻ്റെ ഏറ്റവും പ്രസിദ്ധമായ കവിതകളിലൊന്നായ “കാടെവിടെ മക്കളേ”?

‘കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ
കാട്ടുപ്പൽത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരവിടെ മക്കളേ?
കാറ്റുകൾ പുലർന്ന പൂങ്കാവെവിടെ മക്കളെ’…

വളരെയേറെ പ്രചാരം നേടിയ മറ്റൊരു കവിത കൂടി കുറിക്കാം.

പോവുക പ്രഭാതമേ നീയെന്നോടൊരു കൊച്ചുവാചകം പോലും പറയാതെ പൊയ്ക്കളഞ്ഞതല്ലേ…. എന്ന പരിഭവം പറയുന്ന കവി തന്നെയാണ്,

വരവായി വസന്തം മലർവനിയിൽ തേന്മണമായ്
വളരട്ടെ പൂംചില്ലകൾ വരിതോറും കവിതേ…

എന്നും പറയുന്നത്!

കേരള- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്കൾക്കു പുറമേ ധാരാളം അവാർഡുകളും ബഹുമതികളും ഡോ. കെ. അയ്യപ്പപ്പണിക്കർക്ക് ലഭിച്ചിട്ടുണ്ട്!

കവി,പണ്ഡിതൻ, പ്രഗല്ഭനായ അദ്ധ്യാപകൻ, നിരൂപകൻ, വിമർശകൻ എന്നീ നിലകളിലെല്ലാം പ്രശോഭിച്ച ഡോ. കെ. അയ്യപ്പപ്പണിക്കർ 2006 ഓഗസ്റ്റ് 23 ന് വിട വാങ്ങി🙏🙏

വീണ്ടും അടുത്ത ലക്കം കണ്ടു മുട്ടാം❤️💕💕

അവതരണം: പ്രഭ ദിനേഷ് ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com