Logo Below Image
Sunday, March 16, 2025
Logo Below Image
Homeഅമേരിക്കലോക റേഡിയോ ദിനം. ✍അഫ്‌സൽ ബഷീർ തൃക്കോമല

ലോക റേഡിയോ ദിനം. ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

2011 നവംബര്‍ 3 യു നസ്‌കോയുടെ 36ാം സമ്മേളനത്തില്‍ ആണ് ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി പ്രഖ്യാപിച്ചത്. 1946 ഫെബ്രുവരി 13ന് റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ഓർമ്മക്കായാണ് ഈ ദിനം തെരെഞ്ഞെടുത്തത് .

ഗുഗ്ലിയെൽമോ മാർക്കോണിയാണ്  കമ്പിയില്ലാക്കമ്പി 1895-ൽ ആദ്യമായി പരീക്ഷിച്ചത് പിന്നീട് റേഡിയോ ടെലിഗ്രാഫി അദ്ദേഹം വികസിപ്പിച്ചെടുത്തു . റേഡിയോയുടെ പിതാവായി അദ്ദേഹത്തെയാണ് അറിയപ്പെടുന്നത് എന്നാൽ 1943-ലെ അമേരിക്കൻ സുപ്രീം കോടതിയുടെ വിധി അനുസരിച്ച് റേഡിയോയുടെ ഉപജ്ഞാതാവായി അംഗീകരിക്കപ്പെടുന്നത് “ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി” എന്ന അറിയപ്പെടുന്ന നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരൻ ആണ്.

1927 -ൽ കൽക്കത്തയിലും ബോംബെയിലും ആയിരുന്നു ഇന്ത്യയില് ആദ്യത്തെ റേഡിയോ പ്രക്ഷേപണം. ഈ നിലയങ്ങൾ 1930 -ൽ ദേശസാൽകരിക്കുകയും,
India Broadcasting Service എന്ന്‌ നാമകരണം ചെയ്തു .പിന്നീട് 1930-ൽ
അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. 1957-ൽ ഔദ്യോഗികമായി “ആകാശവാണി”എന്നു പുനഃർ നാമകരണംചെയ്തു .ഇന്നും ഒളി മങ്ങാതെ ജനകീയമായി പേരു നിലനില്ക്കുന്നു .

സ്വാതന്ത്ര്യനന്തര ഭാരതത്തിലെ ആദ്യത്തെ റേഡിയോ നിലയം വിജയവാഡയിലാണ് സ്ഥാപിച്ചത്. അതിനുമുൻപ് കേവലം 6 നിലയങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്
ഇന്നു 200 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ 20 ലധികം ഭാഷകളിൽ അഖിലെന്ത്യാ റേഡിയോ പ്രക്ഷേപണം ചെയുന്നു. ടെലിവിഷൻ ചാനലുകളുടെ അധി പ്രസരത്തിലും റേഡിയോ കേൾക്കുന്നവർ അനവധിയാണ് .ഒരു കാലഘട്ടത്തിൽ വാർത്തകൾക്കായി റേഡിയോകൾക്ക് മുൻപിൽ കാത്തിരുന്നതിന്റെ ഓർമ്മകൾ പങ്കു വെക്കുമ്പോൾ പുതു തലമുറക്ക് അവിശ്വസനീയമായി തോന്നാം. ചായക്കടകളിലും ബസ്സ് സ്റ്റോപ്പിലും ബാർബർ ഷോപ്പിലും എന്ന് വേണ്ട നാലാള് കൂടുന്നിടത്തെല്ലാം വാര്‍ത്താപ്പെട്ടിക്ക് മുന്നിലിരുന്ന് നടത്തിയ അന്തിച്ചര്‍ച്ചകള്‍ മലയാളി മനസ്സുകളുടെ ഒളി മങ്ങാത്ത ഓർമ്മകളാണ് .

വാർത്തകൾ മാത്രമല്ല മലയാള റേഡിയോ പ്രക്ഷേപണത്തിൽ വയലും വീടും ,യുവവാണി,ചലച്ചിത്ര ശബ്ദ രേഖ ,രഞ്ജിനി ഇതൊന്നും അത്ര പെട്ടന്നു മലയാളിക്ക് മറക്കാൻ കഴിയില്ല .

റേഡിയോ എന്ന ജനകീയ മാധ്യമത്തിന്റെ കാലിക പ്രസക്തി പ്രവാസികളുടെ ഇടയിൽ തന്നെയാണ് .അറബി വീടുകളിലെ ഗൃഹ ജോലിക്കാരും ,ആയിര കണക്കിനു ഡ്രൈവർ ജോലി ചെയ്യുന്നവരും .വാഹനമോടിക്കുന്ന ഒരോരുത്തരും റേഡിയോയിൽ ആനന്ദം കണ്ടെത്തുന്നു എന്നതിനപ്പുറം അവരുടെ ദിനചര്യയുടെ ഭാഗം കൂടിയാണ് .ഏതു നവ മാധ്യമങ്ങൾ വന്നാലും റെഡിയോ എന്ന നമമുടെ ഗൃഹാതുര സംസ്കാരം നിലനിൽക്കും എന്നതിൽ രണ്ടു പക്ഷമില്ല .വർത്തമാന കാലത്തു ആധുനിക സാങ്കേതിക വിദ്യകളുമായി എഫ്എം എന്ന നാമം സ്വീകരിച്ച് റേഡിയോ ഇന്ന് വലിയ മാറ്റങ്ങളിൽ എത്തി നിൽക്കുന്നു അതുപോലെ ഗൾഫ് നാടുകളിൽ നിന്നുള്ള എ എം പ്രക്ഷേപണങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു .”റേഡിയോയും കാലാവസ്ഥാ വ്യതിയാനവും”എന്നതാണ് 2025 ലെ റേഡിയോ ദിന പ്രമേയം.

കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടും പതിവായി സംഭവിക്കുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ സമയബന്ധിതവും സമഗ്രവും വിശ്വസനീയവുമായ കവറേജിന്റെ ആവശ്യകത വർദ്ധിച്ചുവരുന്നതിനാലാണ് ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്റെ പ്രമേയമായി കാലാവസ്ഥാ വ്യതിയാനം തിരഞ്ഞെടുത്തതെന്ന് യുനെസ്കോ പ്രസ്താവിക്കുന്നു . വിശാലമായ വ്യാപ്തിയും ചെലവ് കുറഞ്ഞ ഉപയോഗവും കാരണം, കാലാവസ്ഥാ വ്യതിയാന പ്രതികരണത്തെക്കുറിച്ചുള്ള പ്രായോഗിക വിവരങ്ങൾ സമൂഹങ്ങൾക്ക് നൽകുന്നതിൽ റേഡിയോ ഒരു പ്രധാന പങ്ക് വഹിക്കുന്നു.കാലാവസ്ഥാ പ്രതിസന്ധി സമൂഹത്തിൽ പ്രത്യേക ആശങ്കയ്ക്ക് കാരണമാകുന്നു. കാലാവസ്ഥാ നടപടികളെ ദുർബലപ്പെടുത്താൻ ഏകോപിതമായ തെറ്റായ പ്രചാരണങ്ങൾ ദൃശ്യ മാധ്യമ സ്ഥാപനങ്ങൾ മനഃപൂർവം ചെയ്യുന്നു എന്ന വിലയിരുത്തൽ പൊതു സമൂഹത്തിനുണ്ട്.

പരിസ്ഥിതി ആശയങ്ങൾ ജനപ്രിയമാക്കുന്നതിലൂടെയും, തത്സമയ ഓൺലൈൻ പ്രക്ഷേപണങ്ങളിലൂടെയും ആവശ്യാനുസരണം റേഡിയോ പരിപാടികളിലൂടെയും ശ്രോതാക്കളെ പരമാവധി സത്യസന്ധമായി കാലാവസ്ഥാ വ്യതിയാനത്തെയും ഹരിത വികസനത്തെയും പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തെയും ആക്രമിക്കുന്ന ശബ്ദങ്ങളുടെ വാദങ്ങളെ നിരാകരിക്കുന്നതിലൂടെ പൊതു അവബോധം മാറ്റാനുള്ള റേഡിയോയുടെ കഴിവ് യുനെസ്കോ ഇന്ന് അടിവരയിട്ടു പറയുന്നുണ്ട് .

യുവവാണി പൊലെയുള്ള റേഡിയോ പരിപാടികളിൽ പങ്കെടുക്കാൻ പ്രൊഫ ടോണി മാത്യു സാർ അവസരം വാങ്ങി തന്നതും .കേരളത്തിലെ റേഡിയോ യുടെ മുഖ്യ പ്രചാരകനും എഴുത്തുകാരനും ഉണ്മ മിനി മാസികയുടെയും ഉണ്മ പുബ്ലിക്കേഷന്സിന്റെയും അമരക്കാരനുമായ നൂറനാട് മോഹൻ സാറുമായുള്ള വ്യക്തി ബന്ധവും റേഡിയോ യുമായുള്ള എന്റെ ബന്ധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്‌ .

ഈ പുതിയ കാലഘട്ടത്തിൽ റേഡിയേഷൻ വിതക്കുന്ന , കാഴ്ച ശക്തിക്കു കോട്ടം ഉണ്ടാക്കുന്ന നവ ഇലക്ട്രോണിക് മാധ്യമങ്ങളെ കുറച്ചെങ്കിലും ഒഴിവാക്കി താരതമ്യേന ചെലവ് കുറഞ്ഞ റേഡിയോയിലേക്കു മടങ്ങാൻ തയ്യാറാകണം എന്ന ആഹ്വനത്തോടെ എല്ലാ പ്രേക്ഷകർക്കും റേഡിയോ ദിന ആശംസകൾ ….

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

3 COMMENTS

  1. റേഡിയോയുമായി ബന്ധപ്പെട്ട നല്ല അറിവുകൾ പങ്കുവെച്ച് ലേഖനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments