Logo Below Image
Wednesday, March 26, 2025
Logo Below Image
Homeഅമേരിക്കലോക ക്ഷയരോഗദിനം .... ✍അഫ്സൽ ബഷീർ തൃക്കോമല

ലോക ക്ഷയരോഗദിനം …. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1882 മാർച്ച് 24-ന് ഡോ.റോബർട്ട് കോച്ച് ആണ് ക്ഷയരോ​ഗത്തിന് കാരണമായ മൈകോ ബാക്ടീരിയം കണ്ടെത്തിയത്. ഇത് ക്ഷയരോഗ നിർണയത്തിനും ചികിത്സയ്ക്കും വഴിയൊരുക്കിയെന്നു മാത്രമല്ല ക്ഷയരോഗം എന്ന പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനായുള്ള വെല്ലുവിളി ലോകമൊന്നാകെ ഏറ്റെടുത്തു . അതുകൊണ്ടാണ് ലോകാരോഗ്യസംഘടന മാർച്ച് 24ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത് .

അതെ, നമുക്ക് ടി ബി അവസാനിപ്പിക്കാൻ കഴിയും: പ്രതിജ്ഞ ചെയ്യുക, നിക്ഷേപം നടത്തുക, നടപ്പിൽ വരുത്തുക’ എന്നതാണ് 2025 ലെ ക്ഷയരോഗദിന സന്ദേശം.TB (Tubercle Bacillus) അഥവാ ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് മാത്രമല്ല ത്വക്ക് മുതൽ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം, അസ്ഥികൾ, സന്ധികൾ ഉൾപ്പടെ, തലച്ചോറു വരെ ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിച്ചേക്കാം. അപൂർവ്വമായി മൈക്കോബാക്റ്റീരിയ വിഭാഗത്തിൽ പെടുന്ന മറ്റു ബാക്ടീരിയകളായ മൈക്കോബാക്റ്റീരിയം ബോവിസ്, ആഫ്രിക്കാനം, കാനെറ്റി മൈക്രോറ്റി തുടങ്ങി മൈക്കോ ബാക്റ്റീരിയത്തിൽ നിന്നും ക്ഷയരോഗം ഉണ്ടാകാം. അര നൂറ്റാണ്ടായി ഈ രോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. എങ്കിലും എല്ലാ വര്‍ഷവും 1.5 മില്യണ്‍ ആളുകള്‍ ക്ഷയരോഗം മൂലം ലോകത്തെമ്പാടുമായി മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോക ജനതയുടെ മൂന്നിൽ ഒരു ഭാഗം ആളുകളെ ക്ഷയരോഗ ബാക്ടീരിയ ബാധിച്ചിട്ടുണ്ട്. അതിൽ കുറച്ചാളുകൾ തീവ്ര രോഗ ബാധിതരുമായിട്ടുണ്ട് ക്ഷയരോഗ ബാധയാലാണ് മിക്ക എച് .ഐ. വീ ബാധിതരും മരണമടയുന്നത്. ഏകദേശം നാല് ദശലക്ഷം എച് .ഐ. വീ. ബാധിതരാണ് കഴിഞ്ഞ കാലങ്ങളിൽ ഇത് മൂലം മരണമടഞ്ഞത്. ക്ഷയരോഗ എച് . ഐ. വീ അണുക്കൾ സമ്മിശ്രമായി മരുന്നിനെതിരെ പ്രതിരോധ ശക്തി നേടിയതുമാണ്‌ ലോക ക്ഷയരോഗ ഉന്മൂലനത്തിനുള്ള തടസ്സങ്ങൾ.

2030 ലേക്ക് ഈ രോഗം ലോകത്തു നിന്നും ഉന്മൂലനം ചെയ്യാനായി ലോകാരോഗ്യ സംഘടനയുടെ ബ്രിഹത് പദ്ധതികളാണ് നിലവിലുള്ളത് . ഡോട്ട്സ്(Directly Observed Treatment Schedule ) എന്ന പദ്ധതി വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ക്ഷയരോഗ മുക്തകേരളം’ എന്ന പേരിൽ “അക്ഷയ കേരളം’ ഉൾപ്പെടെയുള്ള പരിപാടികളിലൂടെ പരിമിതികൾക്കുള്ളിൽ നിന്ന് കേരളത്തിൽ ക്ഷയരോഗ നിവാരണം കുറച്ചെങ്കിലും സാധ്യമായത്. തുടർച്ചയായി 12 മാസം അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ക്ഷയരോഗമില്ലാത്ത 561 പഞ്ചായത്തിനെയും ക്ഷയരോഗ ചികിത്സ ഇടക്കുവച്ചു നിർത്താത്ത 688 തദ്ദേശ സ്വയംഭരണ പ്രദേശത്തെയും ഡ്രഗ് റെസിസ്റ്റന്റ് ടിബി ഇല്ലാത്ത 707 തദ്ദേശ സ്ഥാപനത്തെയും കണ്ടെത്തി സർക്കാർ പുരസ്കാരം കഴിഞ്ഞ കാലങ്ങളിൽ നൽകിയിട്ടുണ്ട് .ഇന്ന് സെന്‍ട്രല്‍ ടി.ബി. ഡിവിഷന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ഷയരോഗ മുക്തപദവി നല്‍കിവരുന്നു. കേരളത്തില്‍ 83 ശതമാനം ഗ്രാമ പഞ്ചായത്തുകളിലും ടിബി എലിമിനേഷന് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ കൃത്യമായ പ്രവര്‍ത്തങ്ങളുടെ ഫലമായി 2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ 59 പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയെയും (60) വെങ്കല മെഡല്‍ കാറ്റഗറിയില്‍ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചു. മാത്രമല്ല ഈ വര്ഷം ഇപ്രിസന്റീവ് ടി.ബി എക്സാമിനേഷന്‍ നിരക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 1500ല്‍ നിന്ന് 2201 ആയി ഉയര്‍ത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. മാര്‍ച്ച് മാസം ആദ്യ ആഴ്ചയോടെ അവരില്‍ 75 ശതമാനത്തിലധികം പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 1,98,101 പേര്‍ക്ക് വിശദ പരിശോധന നടത്തി. 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടര്‍ ചികിത്സ ഉറപ്പാക്കാനായതും വലിയ പ്രതീക്ഷ
നൽകുന്നു .

ക്ഷയ രോഗത്തിനെതിരെയുള്ള വാക്സിൻ ആണ് ബിസിജി (BCG). ഇന്ത്യയിൽ എല്ലാ കുട്ടികൾക്കും ബിസിജി വാക്സിനേഷൻ നടത്തുന്നുണ്ട്. ഇത് ഗുരുതരമായ ക്ഷയരോഗത്തെ തടയുന്നുമുണ്ട്. ഇന്ത്യയുൾപ്പടെയുള്ള വികസ്വര രാജ്യങ്ങളെയാണ് ക്ഷയ രോഗം കൂടുതൽ ബാധിച്ചത് . ലോകം മുഴുവൻ ഭീദിയിലാഴ്ത്തിയ കൊറോണ വൈറസിനേക്കാൾ എത്രയോ മടങ്ങു വിനാശകാരിയാണ് ക്ഷയരോഗത്തിനു കാരണമായ ബാക്ടീരിയകൾ .മലയാളത്തിലെ ചങ്ങമ്പുഴയടക്കം നിരവധി പ്രതിഭാ ധനന്മാർ അകാലത്തിൽ പൊലിഞ്ഞതു ക്ഷയ രോഗം മൂലമാണെന്നുള്ളത് ഏറെ വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. പകർച്ച വ്യാധികളെ ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും വ്യക്തിഗത ശുചിത്വവും മുന്കരുതലുകളുമാണ് ഏറ്റവും മികച്ച മരുന്ന്. ഇന്നത്തെ പരിത സ്ഥിതിയിൽ
“വരുത്തി വെച്ച് ചികിൽസിക്കാതെ വരാതെ സൂക്ഷിക്കാൻ ഓരോരുത്തരും ജാഗ്രതയോടെ ജീവിക്കുക” …..

അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments