Monday, February 2, 2026
Homeഅമേരിക്കമുഖ്യമന്ത്രി പിണറായി വിജയൻ ലിയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ലിയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ലിയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽവെച്ച് കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനും വത്തിക്കാൻ സമയം അനുവദിച്ചു.

വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്താനാണ് അവസരം. മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ചതായാണ് വിവരം.

കൂടിക്കാഴ്ചയ്ക്കായി സമയം തേടി ഇന്ത്യയിലെ അപ്പോസ്തലിക് സ്ഥാനപതിക്ക് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനം കത്തയച്ചിരുന്നു. മുൻകൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാൽ ദീർഘസമയ കുടിക്കാഴ്ച സാധ്യമല്ലെങ്കിലും മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ച് സ്ഥാനപതി കാര്യാലയം മറുപടി നൽകി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരക്കുകളുള്ളതിനാൽ മുഖ്യമന്ത്രി വത്തിക്കാനിലേക്കു പോകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com