A) എട്ട് വിവാഹം

എട്ട് പേരെ വിവാഹം കഴിച്ച് ഓരോരുത്തരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സമീറ ഫാത്തിമ എന്ന സ്ത്രീയാണ് നാഗ്പൂരില്‍ അറസ്റ്റിലായത്. ഒന്‍പതാമത്തെ വിവാഹത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യുവാവുമായി ചായക്കടയില്‍ സംസാരിച്ചിരിക്കെയാണ് ഇവരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
മാട്രിമോണി സൈറ്റുകളിലും, സോഷ്യൽ മീഡിയയിലും വിവാഹ പരസ്യം നൽകുന്ന മുസ്ലീം സമുദായത്തിലെ പുരുഷന്മാരെ ലക്ഷ്യം വച്ചായിരുന്നു തട്ടിപ്പ് . താൻ വിധവയാണെന്നും, രണ്ടാം വിവാഹത്തിന് താല്പര്യമുണ്ടെന്നും പറഞ്ഞാണ് സമീറ ഇവരെ വിളിക്കുക.
വിവാഹം രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ഭർത്താവിനെ പല രീതിയിലും ഉപദ്രവിക്കും. ഭർത്താവുമായുള്ള സംഭാഷണങ്ങൾ റെക്കോർഡുചെയ്യുമായിരുന്നു. പിന്നീട്, അത് ഇഷ്ടാനുസരണം എഡിറ്റ് ചെയ്യുകയും അത് വച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. വ്യഭിചാരം, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി വിവാഹം കഴിച്ച പുരുഷന്മാർക്കെതിരെ കേസുകൾ ഫയൽ ചെയ്യുമായിരുന്നു. ഒടുവിൽ, കേസ് പിൻവലിക്കാൻ ഭർത്താവിൽ നിന്ന് തന്നെ പണം തട്ടിയെടുക്കുമായിരുന്നു.
2024-ൽ ഗുലാം പത്താൻ എന്നയാൾ അവർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. 2022-ൽ ഫാത്തിമയെ വിവാഹം കഴിച്ച ഗുലാം, ഫാത്തിമ തനിക്കെതിരെ വ്യാജ കേസുകൾ ചുമത്തി തന്റെ പക്കൽ നിന്ന് 10 ലക്ഷം രൂപയുടെ ചെക്ക് വാങ്ങിയതായി പരാതിയിൽ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, നാഗ്പൂരിലെ സിവിൽ ലൈനിലെ ഡാലി കി തപ്രിയിൽ വെച്ച് പോലീസ് ഫാത്തിമയെ പിന്തുടരുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
B) പ്രൊപ്പോസ്

ഇഷ്ടപ്പെട്ട പെൺകുട്ടിയെ യുവാവ് ഏഴുവർഷത്തിനിടെ പ്രൊപ്പോസ് ചെയ്തത് 43 തവണ. സാറ വിൻട്രിപ്പ് എന്ന യുവതിയെയാണ് ലൂക്ക് വിൻട്രിപ്പ് ഇത്രയേറെ തവണ പ്രൊപ്പോസ് ചെയ്തത്. 42 തവണയും വിവാഹാഭ്യർഥന നിരസിച്ച സാറ ഒടുവിൽ 43-ാം തവണ സമ്മതം മൂളുകയായിരുന്നു. യുകെയിലാണ് സംഭവം.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം 2018 മുതൽ ലൂക്കിന് സാറയെ ഇഷ്ടമാണ്. അന്ന് മുതൽ ലൂക്ക് സാറയെ പ്രൊപ്പോസ് ചെയ്യാനും തുടങ്ങി. ഒടുവിൽ കഴിഞ്ഞ മേയ് 17-ന് ഇരുവരും വിവാഹിതരായെന്ന വാർത്ത കേട്ടവരെല്ലാം ഇവരുടെ അസാധാരണമായ പ്രണയകഥ കേട്ട് ഞെട്ടി.
ഇരുവരും ഡേറ്റിങ്ങിലായിരുന്നു. ആദ്യമായി ലൂക്ക് പ്രൊപ്പോസ് ചെയ്തപ്പോൾ സാറ അത് നിരസിച്ചു. തൊട്ടുമുമ്പുണ്ടായ ബ്രേക്കപ്പാണ് മറ്റൊരു പ്രണയത്തിൽ നിന്ന് സാറയെ പിന്തിരിപ്പിച്ചത്. മൂന്നുമക്കളുള്ളതും സാറയെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണമായി.
‘ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അവനെ സ്നേഹിച്ചു. ഒരിക്കൽ വേണ്ടെന്ന് വെച്ച ഒന്നും പിന്നീട് ഞാൻ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. കുട്ടികളുടെ കാര്യമായിരുന്നു എനിക്ക് പ്രധാനം. എന്നാൽ ലൂക്ക് എന്നോട് പറഞ്ഞു, ‘കുഴപ്പമില്ല, പക്ഷേ ഞാൻ ഇത് നിന്നോട് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും’ എന്ന്.’ -സാറ പറഞ്ഞു.
C) വിമാനത്താവളമോ, കറൻസിയോ ഇല്ലാത്ത രാജ്യം

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അമേരിക്ക, സ്വീഡൻ, ഡെൻമാർക്ക് മുതലായ രാജ്യങ്ങളാകും മനസിൽ വരുക. എന്നാൽ ഇക്കൂട്ടത്തിൽ ഒരു പേരുണ്ട് , ലിച്ചെൻസ്റ്റൈൻ , ഈ പേര് മിക്ക ആളുകൾക്കും അത്ര പരിചിതമല്ല.
ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണിത്. ഈ ചെറിയ രാജ്യത്തെക്കുറിച്ച് നിരവധി അത്ഭുതകരമായ വസ്തുതകളുണ്ട്. ഈ രാജ്യം വലുതും സമ്പന്നവുമായ ഒരു രാജ്യമാണെങ്കിലും, അതിന് ഒരു വിമാനത്താവളമോ സ്വന്തമായി കറൻസിയോ ഇല്ല.
അയൽ രാജ്യങ്ങളുടെ കറൻസിയാണ് ഈ രാജ്യത്തിൽ ഉപയോഗിക്കുന്നത്. എങ്കിലും, ഇവിടുത്തെ ആളുകൾ വളരെ സമ്പന്നരാണ്. അതുകൊണ്ടാണ് തന്നെ ഇവിടെ കുറ്റകൃത്യങ്ങൾ വളരെ കുറവ്. വഞ്ചനയോ കളവോ ഇല്ല. രാജ്യത്തുടനീളം 300 പോലീസ് ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ. നിലവിൽ ജയിലിൽ കഴിയുന്നവരുടെ എണ്ണം ഏഴ് പേർ മാത്രമാണ്. ഇത് ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്ന് മാത്രമല്ല, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നുമാണ്.
D) മകന്റെ കാമുകിയ്ക്ക് വിവാഹം

7 വർഷം പ്രണയിച്ച പെൺകുട്ടിയെ തേച്ചിട്ട് മകൻ മറ്റൊരു വിവാഹം കഴിച്ചു. മകന്റെ സ്വത്ത് പെൺകുട്ടിക്ക് നൽകി ആഡംബര വിവാഹം നടത്തി മാതാപിതാക്കൾ .. അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം
ഇക്കഴിഞ്ഞ ഇടയ്ക്കാണ് സംഭവം നടക്കുന്നത് . 7 വർഷത്തോളം സ്നേഹിച്ച പെണ്ണിനെ മകൻ ഉപേഷിച്ചു മറ്റൊരു ബന്ധം കണ്ടെത്തിയപ്പോൾ, മകനെ ഉപേക്ഷിക്കുകയും മകൻ ഉപേക്ഷിച്ച പെണ്ണിന് മറ്റൊരു വിവാഹം ആഡംബരമായി നടത്തിയ മാതാപിതാക്കളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ കയ്യടി നേടുന്നത് . ബീഹാർ സ്വദേശികളായ രൂപ -വിഘ്‌നേശ് ദമ്പതികളുടെ മകനായ അങ്കിത്ത് 7 വർഷത്തോളം പ്രണയിച്ച പ്രിയ ജയ്ഷ്വാൽ എന്ന പെൺകുട്ടിയെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയെ വീട്ടുകാർ പോലും അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു . സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ ഇരുവരുടെയും പ്രണയം സത്യമാണെന്ന് വിശ്വസിച്ച ഇരു വീട്ടുകാരും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനും പഠനശേഷം ജോലി ലഭിച്ചാൽ വിവാഹം നടത്താമെന്നും വാക്ക് പറഞ്ഞു വെക്കുകയായിരുന്നു .
പ്രിയ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടിയായതിനാൽ അങ്കിത് ന്റെ ബന്ധുക്കൾക്ക് എതിർപ്പ് ശക്തമായിരുന്നു . എന്നാൽ പണത്തിലല്ല മനസിലാണ് കാര്യം എന്നും മകന് ഇഷ്ടമായിട്ടുണ്ടെങ്കിൽ പ്രിയ തന്നെ തങ്ങളുടെ മരുമകളായി വരുമെന്നും അങ്കിത്തിന്റെ മാതാപിതാക്കൾ ഉറപ്പിച്ചു പറഞ്ഞു . പ്രിയയെ ഒരുപാട് ഇഷ്ടമായ അങ്കിത്തിന്റെ വീട്ടുകാർ ഇരു കയ്യും നീട്ടി വിവാഹത്തിന് മുൻപ് തന്നെ മരുമകളായി സ്വീകരിക്കുകയും ചെയ്തിരുന്നു . എന്നാൽ തുടർപഠനത്തിനായി ബാംഗ്ലൂർക്ക് പോയ അങ്കിത്ത് അവിടെ വെച്ച് മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാവുകയും അവളെ രജിസ്റ്റർ വിവാഹം കഴിക്കുകയും ചെയ്തതോടെ മകന് എതിരെ ശക്തമായ പ്രതികരണമാണ് മാതാപിതാക്കളുടെ ഭാഗത്ത്നിന്നുണ്ടായത് .
ഉടൻ തന്നെ അങ്കിത്തിന്റെ മാതാപിതാക്കൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും പ്രിയയെ മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു . ആദ്യമൊക്കെ പ്രിയ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു . അങ്കിത്തിന്റെ മാതാപിതാക്കൾ സ്വന്തം വീട്ടിൽ വെച്ച് പ്രിയയുടെ വിവാഹം ആഡംബരമായി നടത്തുകയും ചെയ്തു . തങ്ങളുടെ സ്വത്തിന്റെ ഭൂരിഭാഗവും മകൾ പ്രിയയ്ക്ക് എഴുതി നൽകുകയും ചെയ്തു . “മകന്റെ തുടർ ഭാവിക്കായി നൽകാനായി ഞങ്ങൾ കരുതിവെച്ചതാണ് , പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് മകനില്ല ഒരു മകൾ മാത്രമാണ് ഉള്ളത് ” എന്നാണ് അങ്കിത്തിന്റെ മാതാപിതാക്കളായ രൂപ – വിഘ്‌നേശ് ദമ്പതികൾ പറഞ്ഞത് .




Interesting Article🥰