Logo Below Image
Tuesday, March 4, 2025
Logo Below Image
Homeഅമേരിക്കകതിരും പതിരും (പംക്തി - 68) മഹാകുംഭമേളയും ക്യാമറ കണ്ണുകളും

കതിരും പതിരും (പംക്തി – 68) മഹാകുംഭമേളയും ക്യാമറ കണ്ണുകളും

ജസിയഷാജഹാൻ

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടക സംഗമമായ മഹാ കുംഭമേള അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ , അവിടെനടക്കുന്ന
ആചാരങ്ങൾക്കും, ചടങ്ങുകൾക്കും, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിനും,
ആഘോഷത്തിമിർപ്പുകൾക്കുമൊക്കെ ഉപരിയായി മാല വിൽക്കാൻ വന്നൊരു നാടോടി പെൺകുട്ടി അവളുടെ സൗന്ദര്യം കൊണ്ട് ക്യാമറ കണ്ണുകളിൽ വിസ്മയം പകർന്ന്, ആ മേളയുടെ നിറകുടമായി തിളങ്ങി നിന്ന് വൈറലായി ലോകം കീഴടക്കിയിരിക്കുന്നു. ഒട്ടും നിനച്ചിരിക്കാതെ എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിയുന്നത്? അല്ലേ? ചില കാര്യങ്ങളിൽ അങ്ങനെയാണ്.

ഒരു വിധത്തിൽ പറഞ്ഞാൽ കോടികൾ മുടക്കിഒരുക്കിയ മേളയിൽ മറ്റെല്ലാത്തിനേയും പിൻതള്ളി അവൾ മാത്രം നിറഞ്ഞു നിന്ന വേദി… നിമിഷങ്ങൾ!

അതിരുകളില്ലാത്ത ആകാശം പോലെ.. കൺമുന്നിൽ നീണ്ടുകിടക്കുന്നൊരു കടൽ പോലെ, ആഴത്തി ലാണ്ടുകിടക്കുന്ന ജനബാഹുല്യത്തെ എല്ലാം മറികടന്ന് തങ്ങളുടെ ജീവിതമാർഗം തേടി പലവിധ കച്ചവടസാധനങ്ങളുമായി കുടുംബ സമേതം ഇറങ്ങിത്തിരിച്ച നിർധനരായ ആൾക്കൂട്ടത്തിനിടയിൽ നിന്നും ചാരനിറത്തിലുള്ള കണ്ണുകളും ഗോതമ്പ് മണി നിറവുമുള്ള മോണി ബോസ്ലേ എന്ന ഈ പതിനാറുകാരിയെ കണ്ടെത്തിലോകത്തിനു മുന്നിൽ വാതായനങ്ങൾ തുറന്നിട്ട ആ ക്യാമറ കണ്ണുകളും ദൈവനിശ്ചയമാകാം.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് ഈ കുംഭമേള. ലോകത്തിലെ ഏറ്റവും സമാധാനപരമായ ജനങ്ങളുടെ കൂട്ടായ്മയായും, ഭക്തർക്ക് പാപങ്ങളിൽ നിന്ന് മോക്ഷം നേടാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായും, ഭൂതങ്ങളുടെ മേലുള്ള ദൈവത്തിൻെറ വിജയത്തെ പ്രതീകപ്പെടുത്തുന്നതായുംആത്മ ശുദ്ധീകരണത്തിനുള്ള ഒരു പാതയായുമൊക്കെ ഈ മഹാ കുംഭമേളയെ കണക്കാക്കപ്പെടുന്നു.

ഹിന്ദുക്കൾ ആരാധിക്കുന്ന ഒരു ഉത്സവം കൂടിയാണ് ഈ മഹാകുംഭസംഗമമേള എന്ന് കൂടി വിശേഷിപ്പിക്കാം. പ്രയാഗ് രാജ് (അലഹബാദ്) ,ഹരിദ്വാർ, ഉജ്ജയിൻ ,നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.

കോടികൾ മുടക്കി നടത്തുന്ന ഈ കുംഭമേളയെ ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ ദേവന്മാരുടെ ശക്തി വീണ്ടെടുക്കാനായി നടത്തിയ പാലാഴി മഥനവുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്. കൂടാതെ മതപരമായ ചർച്ചകളും ഭക്തിഗാനങ്ങളും നടക്കുന്നു.

കോടിക്കണക്കിന് ആളുകൾ ലോകത്തിൻെറ നാനാഭാഗത്ത് നിന്നും (പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ നിന്നുവരെ) പങ്കെടുക്കുന്ന ഈ മഹാമേളയിൽ അർദ്ധനഗ്നരും പൂർണ്ണ നഗ്നരുമായ സന്യാസിമാരെയും ആത്മീയത തേടിയുള്ള ഭക്തരുടെ പൂർണ്ണഭക്തി പ്രയാണത്തിൽ, കാണാൻ കഴിയുമെന്ന് പറയപ്പെടുന്നു. നാഗ സന്യാസിമാരെ നേരിട്ട് കണ്ട് അനുഭവമായവർ അതു തനിക്ക് മാത്രം ലഭിച്ച മഹാഭാഗ്യമായി കരുതുന്നു. ഒരേ ചിന്തയും ഒരേ ലക്ഷ്യവും ഒരേ മനസ്സുമായി ഈ കുംഭമേളയുടെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ ജന്മപുണ്യമായി കാത്തുവയ്ക്കുന്നവരും കുറവല്ല.

ഗംഗാനദി (ഹരിദ്വാർ), ഗംഗ ,യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം (പ്രയാഗ്) ക്ഷിപ്ര നദി (ഉജ്ജയിനി) , ഗോദാവരി നദി, (നാസിക് )എന്നീ നദികളിലാണ് കുംഭമേള നടക്കുക . കുംഭമേള സമയത്ത് അതാത് നദികളിലെ ജലം അമൃതാകും എന്നാണ് വിശ്വാസം.

ഇത്രയേറെ മാഹാത്മ്യവും ആത്മീയ തേജസ്സിൻ്റെ ഉള്ളകങ്ങളുമുള്ള ഒരു ജനാവലിയിടത്തിൽ നിന്നുമാണ് ബാഹ്യ സൗന്ദര്യത്തിൻ്റെ മാനദണ്ഡങ്ങളിൽ വെറും കച്ചവട മനസ്ഥിതി യുമായി പലവിധ ക്യാമറ കണ്ണുകളിലെ പകർത്തലുകളും, സെൽഫി എടുക്കലുകളും,പൂവാല പൊതുജന ശല്യങ്ങളുമായി, ഒപ്പം തന്നെ അവളുടെ നേർക്ക് കോരിച്ചൊരിയുന്ന വാഗ്ദാനങ്ങളും സ്നേഹപ്രകടനങ്ങളും, വമ്പൻ ഓഫറുകളും കൊട്ടിഘോഷിച്ച് സോഷ്യൽ മീഡിയകളിലും ദേശീയ അന്തർദേശീയ തലങ്ങളിലുമൊക്കെയായി മൊണാലിസയെ മത്സരബുദ്ധിയോടെ കത്തിച്ച് നിർത്തുമ്പോൾ ആ കുട്ടിയുടേയും കുടുംബത്തിന്റെയും, സ്വകാര്യതകളും, സ്വാതന്ത്ര്യവും കൊച്ചു കൊച്ചു സന്തോഷങ്ങളും, അവരുടെ കഞ്ഞി കുടിയും
കച്ചവടവും മുട്ടി പോകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവളെയും കുടുംബത്തെയും ഈ മഹാ മേളയുടെ പുണ്യമായി എന്നെന്നും ഉയരങ്ങളിൽ എത്തിച്ചു ചേർത്തുനിർത്താൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

“സൗന്ദര്യം ആപേക്ഷികമാണ്”
“സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് ”

എന്നു കൂടി ഓർമ്മപ്പെടുത്തി കൊണ്ട്

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.. നന്ദി, സ്നേഹം

ജസിയഷാജഹാൻ ✍

RELATED ARTICLES

2 COMMENTS

  1. കുംഭമേളയിലെ സുന്ദരിയെ കുറിച്ച് മാധ്യമങ്ങളിൽ കണ്ടിരുന്നു.
    ഇപ്പോൾ സിനിമയിൽ അവസരം ലഭിച്ചിരിക്കുന്നു എന്നും കേട്ടു.
    നല്ല സന്ദേശം നൽകിയ വിവരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments