Logo Below Image
Saturday, April 12, 2025
Logo Below Image
Homeഅമേരിക്കകതിരും പതിരും: പംക്തി (73) 'വർദ്ധിച്ചു വരുന്ന അക്രമവാസനകളും ലഹരി ഉപയോഗവും' ✍ജസിയഷാജഹാൻ

കതിരും പതിരും: പംക്തി (73) ‘വർദ്ധിച്ചു വരുന്ന അക്രമവാസനകളും ലഹരി ഉപയോഗവും’ ✍ജസിയഷാജഹാൻ

ജസിയഷാജഹാൻ

ഇന്നത്തെ സമൂഹത്തിൽ യുവതലമുറയെ കാർന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി ലഹരി ഉപയോഗം മാറിക്കഴിഞ്ഞു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം, കേട്ടിട്ടില്ലാത്ത വിധം അത്രയും ഭീകരമായ ഒരു അന്തരീക്ഷത്തിലൂടെയാണ് നമ്മളുടെ ഓരോ ദിനവും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നാളത്തെ നമ്മുടെ രാജ്യത്തിൻെറ ഭാവിയെ കെട്ടിപ്പടുക്കേണ്ട യുവതലമുറക്കാർ ഹൃദയത്തിലെ നന്മയും, അവസാന തുള്ളി കരുണയും വറ്റിയ നിലയിൽ അക്രമാസക്ത മാവുകയാണ്. ചെയ്തുപോയ കുറ്റങ്ങൾക്ക് , അക്രമങ്ങൾക്ക്, കൊലകൾക്ക് ഒന്നും തെല്ലും പശ്ചാത്താപമില്ലാതെ ഒട്ടും കൂസലില്ലാതെ, ശേഷം പ്രതികരിക്കുന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം.

ഇത് വളരെ ഗൗരവപരമായി കണക്കിലെടുത്ത് വലിയ ചർച്ചകൾക്കും വിശകലനങ്ങൾക്കും പഠനങ്ങൾക്കും വിധേയമാക്കേണ്ടതാണ്.

അക്രമവാസനകളുടെ കാര്യം പറയുമ്പോൾ സ്വന്തം അനുജനെയും അമ്മൂമ്മയെയും അടക്കം ഒരു വീട്ടിലെ അഞ്ചു പേരെ നിർദ്ദാഷിണ്യം വളരെ പ്ലാൻ ചെയ്തു കൊന്നു തള്ളിയ 23 കാരനായ അഫാനെയും, വളരെ നിസ്സാരമായ പ്രശ്നത്തിന് അയൽ വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ 25കാരനായ ഋതു ജയനെയും ഇപ്പോഴും അത്രയും നടുക്കത്തോടെ കൂടി മാത്രമേ നമുക്ക് ഓർക്കാൻ കഴിയുന്നുള്ളൂ. എങ്കിലും, ആരുടെയെങ്കിലും മനസ്സ് അവരെ ഉൾക്കൊള്ളുമോ? ഇത്രയും ചെറുപ്രായത്തിൽ എങ്ങനെ ? ഈ കൊലകളൊക്കെ അവർക്ക് ചെയ്തുകൂട്ടാൻ സാധിച്ചു !എന്നുള്ളത് സാധാരണക്കാരന്റെ ചിന്തകളിൽ പിടിതരാതെ ചിന്താക്കുഴപ്പം സൃഷ്ടിച്ചു
കലങ്ങിമറിയുകയാണ്. നമ്മുടെ നാടിൻെറ ഇപ്പോഴത്തെ ഒരു അവസ്ഥ വച്ചു നോക്കിയാൽ എത്ര അറും കൊലകൾക്കും അവസാന കണ്ടുപിടിത്തമായി ലഹരി ഉപയോഗവും, മയക്കുമരുന്നിന്റെ സാന്നിധ്യവും, മാനസിക നില തെറ്റിയ അവസ്ഥയും കൂടി കുഴഞ്ഞ് വിധി പറയുകയാണ് .

എന്താണ് നമ്മുടെ യുവ തലമുറകൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? മദ്യവും മയക്കുമരുന്നും, കഞ്ചാവും ഒരു ഭാഗത്ത് അവരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമ്പോൾ മറുഭാഗത്ത് വർദ്ധിച്ചുവരുന്ന വയലൻസ് നിറഞ്ഞ സിനിമകളും അവർക്ക് പ്രചോദനം നൽകുന്നു എന്ന് ചൂണ്ടിക്കാട്ടാതിരിക്കാൻ പറ്റില്ല.
ഇന്നത്തെ തലമുറയിൽ സഹാനുഭൂതിയും, ബഹുമാനവും, അച്ചടക്കവും പോലെയുള്ള മൂല്യങ്ങൾ വേണ്ട വിധം വളർത്തി എടുക്കുന്നതിൽ രക്ഷിതാക്കൾ പരാജയപ്പെടുന്നതും, സുരക്ഷ, ആത്മാഭിമാനം, സ്വന്തത്വം തുടങ്ങി, അടിസ്ഥാന പരവും, മനശ്ശാസ്ത്രപരവുമായ കാര്യങ്ങൾ നിറവേറ്റപ്പെടാത്തതും തെറ്റായ പ്രവണതകളിലേക്ക് യുവാക്കളെ നയിക്കുന്നുണ്ട്.

ശക്തമായ മയക്കുമരുന്ന് ലഹരി ഉപയോഗ നിയന്ത്രണം, തുറന്ന സമീപനം, ആശയവിനിമയം, ശക്തമായ സുരക്ഷ ഒരുക്കൽ, ദീർഘവീക്ഷണം, വിശാലമായ കളിസ്ഥലങ്ങൾ ഒരുക്കൽ, കൂട്ടുകാരുമായി നല്ല സഹവാസം, ഒരു കുഞ്ഞു സർക്കിളിൽ അവർ ഒതുങ്ങി കൂടുന്നതിനെ,  സ്വയം ചുരുങ്ങുന്നതിനെ തടയൽ, ഇവയൊക്കെ പരിഹാരമാർഗ്ഗങ്ങളായി കണ്ട് നമുക്ക് അവരെ ചേർത്ത് നിർത്താം.

ഇനി നിങ്ങൾ ഉപയോഗിക്കുന്ന ലഹരി ഏതൊക്കെ അസാധാരണ സവിശേഷ സ്വഭാവങ്ങളിലൂടെയാണ്, അല്ലെങ്കിൽ വികാരങ്ങളിലൂടെയാണ് നിങ്ങളെ കീഴ്പെടുത്തുന്നത് അല്ലെങ്കിൽ അക്രമാസക്തമാക്കുന്നത് എന്ന് നോക്കാം.

അക്രമണോത്സുകത, ബോധത്തിന്റെ അളവ് കുറയൽ , പ്രക്ഷോഭം ഉൽക്കണ്ഠ, ഹൈപ്പർ ആക്ടിവിറ്റി, ഭ്രമാത്മകത, മെമ്മറി പ്രശ്നങ്ങൾ ഇവയൊക്കെ ലഹരിയുടെ മാനസികവും പെരുമാറ്റപരവുമായ ലക്ഷണങ്ങളായും, മങ്ങിയ കാഴ്ച ,ശരീര താപനിലയിലെ വ്യത്യാസങ്ങൾ, ഓക്കാനം, ഛർദ്ദി, രക്തസമ്മർദ്ദ ഏറ്റക്കുറച്ചിലുകൾ, ചുവന്ന മുഖം, ഹൃദയമിടിപ്പിലെ മാറ്റങ്ങൾ , തുടങ്ങി, ശാരീരിക ലക്ഷണങ്ങളായും പ്രകടമാകുന്നു. അകത്താക്കുന്ന ലഹരിയുടെ അളവ് അനുസരിച്ച് ഈ വിചിത്രതകൾ നേരിയ തോതിലോ കഠിനമോ ആകാം?..

ഉൾക്കണ്ണ് തുറന്നു പിടിച്ച ശ്രദ്ധ, വിശാലമായ ലോകം തുറന്നു കൊടുക്കൽ, സഹജീവികളുമായി നല്ല ഇഴയടുപ്പം , പരിഗണന, തുറന്ന ആശയവിനിമയം, കുടുംബ സംഗമങ്ങൾ, ചുറ്റുവട്ടസമ്പർക്കം ഒക്കെ ഇനിയും ആകാം അല്ലേ? ഓരോരോ
മൊബൈലിൽ ഒറ്റയായ ആസ്വാദനങ്ങളും, ഇന്റർനെറ്റ് ലോകവും ഇനി അത്യാവശ്യത്തിന് മാത്രം! എന്ന് നമുക്കൊന്നായി പ്രതിജ്ഞയെടുക്കാം.

അധ്യാപകരും, മാതാപിതാക്കളും സർക്കാരും, സംവിധാനങ്ങളും സമൂഹവും, ഒത്തുചേർന്ന് ഒരു പുത്തൻ തലമുറയെ വാർത്തെടുക്കട്ടെ! രാജ്യത്തിന് സമഗ്ര സംഭാവനകളും,അത്യുഗ്രനേട്ടങ്ങളും കൈവരിക്കാൻ അവർ ഇടയാക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

യുവതലമുറയെ കീഴ്പ്പെടുത്തുന്ന ഈ ലഹരി വ്യാപനം നമ്മുടെ കുടുംബങ്ങളെയും, സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗമായി ചൂണ്ടിക്കാട്ടി, നിർത്തുന്നു.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.. നന്ദി, സ്നേഹം

ജസിയഷാജഹാൻ✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ