കർണ്ണികാരങ്ങൾ പൂത്തുനിറഞ്ഞല്ലോ
കണ്ണന് കണിയൊരുക്കുവാൻ.
മേടത്തിൽ പൂക്കുന്ന കർണ്ണികാരമല്ലേ
കണ്ണനേറെയിഷ്ടം കണിയൊരുക്കാൻ
കടുത്ത മേടചൂടിലും
കണിക്കൊന്നയവൾ
കാഞ്ചനഭംഗിയാൽ ആടിയുലയുന്നു.
മേടപ്പുലരിയിൽ കണി കാണാനായ്
കൊന്നപ്പൂവിനാൽ ചമയ്ക്കേണം
കണ്ണനെ!
വെള്ളരി, ഫലം,
ധാന്യം,സ്വർണ്ണം,നാണയം,
എന്നിവ വേണം
കണിയൊരുക്കാനായ്!
കണ്ണന് പൊന്നരഞ്ഞാണമായി മാറുന്ന,
കർണ്ണികാരം നല്കുന്നു
പൊൻതിളക്കം!
കണ്ണുകൾ മൂടി കണി കാണിപ്പാൻ
അമ്മതൻ കരങ്ങൾ അരികിലായ്
വേണം!
Thank You Sir

വിഷു ദിന ആശംസകൾ
Thank You Madam

വിഷു ആശംസകൾ

Thank You Madam
