പുത്തനുടുപ്പിൻ മണവും
പുസ്തകത്താളിന്റെ ചൂടും
പൊയ്പ്പോയ സ്വപ്നവും
മായാത്ത ഓർമയായ് മാറി
മഴയിൽക്കുതിർന്ന മഷിത്തണ്ടുകൾ,
ചെളിവെള്ളമൊഴുകുമാ വഴിത്താരകൾ,
വേലിച്ചെടിയിലെ
കാട്ടുപൂക്കൾ,
നറുമണം നിറയുന്നോരോർമ്മകളായ്
വള്ളിപൊട്ടിപ്പോയ പാദുകവും
മഴയിലലിഞ്ഞൊരാ കണ്ണുനീരും
സാന്ത്വനമേകുന്ന സോദരിയും
ഹൃത്തിലുദിക്കുന്നു ഹർഷമോടെ
നനഞ്ഞപാവാടയും പുസ്തകവും
അക്ഷരംമാഞ്ഞൊരാകൽഫലകം
അമ്മയന്നൂട്ടിയ പ്രാതലുമിന്നെന്റെ
ജൂൺമാസ ഓർമ്മകളായിമാറി




ജോൺ മാസാ ഓർമ്മകൾ എല്ലാവർക്കും ഒരു നോവാണ്. നല്ല അവതരണം