ഫൊക്കാന എന്ന ആഗോള അമേരിക്കൻ സംഘടനയുടെ നേതൃത്വസ്ഥാനത്തു 41 വർഷം സ്തുതിയാർഹ സേവനം ചെയ്ത തികച്ചും മനുഷ്യ സ്നേഹിയായ ഫോക്കാനയുടെ അഡ്വൈസറി ബോർഡ് ചെയര്മാൻ ടി എസ് ചാക്കോയുടെ നിര്യാണം അമേരിക്കൻ മലയാളിക്ക് തീരാ നഷ്ടമാണ്. ഫൊക്കാനക്കും. മലയാളീ സമൂഹത്തിനും നൽകിയ പ്രവർത്തനങ്ങളെ മാനിച്ചു അദ്ദേഹത്തിന് കഴിഞ്ഞ ഫ്ലോറിഡ കൺവെൻഷനിൽ സാമുഖ്യ സേവനത്തിനുള്ള ലൈഫ് ടൈം അച്ചീവേമെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. അദ്ദേഹത്തെ ആദരിക്കാനും അനുമോദിക്കാനും സാധ്യമായതിൽ സന്തോഷിക്കുന്നു.കേരളത്തിലും അമേരിക്കയിലുമായി നിരവധി അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
തികഞ്ഞ മനുഷ്യ സ്‌നേഹി, നല്ല ഒരു സംഘടകൻ, നല്ല സാമുഖ്യ പ്രവർത്തകൻ അതിലുപരി നല്ല ഒരു സുഹൃത്തു അങ്ങനെ എല്ലാ രീതിയിലും ചാക്കോച്ചായൻ ഏവർക്കും സുപരിചിതൻ ആയിരുന്നു. ഫൊക്കാന കൺവെൻഷനിൽ മതസൗഹാർദ്ദം ഇല്ലാത്ത ഒരു കൺവെൻഷൻ വളരെ ചുരുക്കമായിരുന്നു അതിന് എന്നും ചുക്കാൻ പിടിച്ചിരുന്നതും ചാക്കോച്ചായൻ തന്നെ . എല്ലാ ഫൊക്കാനക്കാരുമായി നിരന്തര ബന്ധം പുലർത്തുകയും സൗഹൃദം സൂക്ഷിക്കുയും ചെയ്തിരുന്നു. നാട്ടിൽ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ച സമയത്തു പ്രക്ഷോഭണങ്ങളും സമരങ്ങളും നയിച്ച നേതാവ് അമേരിക്കയിൽ എത്തിയ ശേഷവും സാമൂഹ്യ പ്രവർത്തനത്തിൽ വ്യാപൃതനായിരുന്നു അദ്ദേഹം .
ഒരു കോൺഗ്രസ് കാരനായിരുന്ന അദ്ദേഹം കേരളത്തിലെ മിക്ക യുഡിഫ് നേതാക്കളുമായി സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് . UDF ഭരിച്ചിരുന്ന കാലത്തു പല മന്ത്രിമാരും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു അമേരിക്കയിൽ വരാറുണ്ടായിരുന്നു. ആരെയും ആകർഷിക്കുന്ന ഒരു പുച്ചിരിയുമായി അദ്ദേഹം എല്ലാവരോടും ഇടപെട്ടിരുന്നത് . നാട്ടിൽ ആയാലും അമേരിക്കയിൽ ആയാലും അദ്ദേഹം ആൾക്കൂട്ടത്തിൽ ഒരുവനായി സമൂഹത്തിൽ കാണും..
ചാക്കോച്ചായന്റെ മരണം വളരെ അധികം വേദന ഉണ്ടാകുന്നതാണ് , അദ്ദേഹത്തെ അടുത്തു അറിയാവുന്നവർക്കെല്ലാം ഇത് വിശ്വസിക്കാനും ഉൾകൊള്ളാനും കഴിയുന്നില്ല . അദ്ദേഹം നമ്മളിൽ നിന്ന് വേർപെട്ടെങ്കിലും ചാക്കോച്ചയന്റെ പ്രവർത്തികൾ നമ്മളിലൂടെ എന്നും ജീവിക്കും .
ചാക്കോച്ചായന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.