തിരുവല്ല-ഇരവിപേരൂർ: കഴിഞ്ഞ ആഴ്ചയിൽ അന്തരിച്ച, മികച്ച അധ്യാപകനും, അറിയപ്പെടുന്ന എഴുത്തുകാരനും, സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്ലാക്കീഴ് പുത്തൻപുരയിൽ ശ്രീ. ചെറിയാൻ പി. ചെറിയാന്റെ (സണ്ണിസാർ) സംസ്ക്കാരം ഫെബ്രുവരി 21 ന് വെള്ളിയാഴ്ച (നാളെ) ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും.
33 വർഷക്കാലം താൻ സെക്രട്ടറിയായി സേവനം ചെയ്ത ഇരവിപേരൂർ വൈഎംസിഎയിൽ നാളെ രാവിലെ 7 മണി മുതൽ 8 മണി വരെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. അതിനു ശേഷം ഭവനത്തിൽ എത്തിക്കുന്ന ഭൗതീക ശരീരത്തെ ഒരുനോക്ക് കാണുവാനും, അന്തിമോപചാരമർപ്പിക്കുവാനും നാടിന്റെ നാനാ ഭാഗങ്ങളിൽനിന്നുമുള്ള ശിഷ്യഗണങ്ങൾക്കും സഹപ്രവർത്തകർക്കും നാട്ടുകാർക്കും രാവിലെ 08:30 മുതൽ ഉച്ച കഴിഞ്ഞു 1:00 മണിവരെ അവസരമുണ്ടായിരിക്കും.
കൃത്യം ഒരുമണിക്ക് വീട്ടിലെ ആദ്യ ശുശ്രൂഷ ആരംഭിക്കും. അതിനു ശേഷം മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിലേക്ക് പുറപ്പെടും. 2:0 0 pm മുതൽ 3:00 pm വരെ പള്ളിയിൽ പൊതുദർശനവും, അനുശോചന പ്രസംഗങ്ങളും നടക്കും. സംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടം കൃത്യം മൂന്നുമണിക്ക് റൈറ്റ് റവ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും. അതിനെത്തുടന്ന് സെമിത്തേരിയിൽ സംസ്കാരവും നടക്കും.
വാർത്ത: രാജു ശങ്കരത്തിൽ
ലൈവ് ലിങ്ക്:
Prayers