( അശ്വതി, ഭരണി കാര്‍ത്തിക “1” )
ഏരീസ് (Arise – മേടം രാശി)
ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, ലോണുകള്‍ എളുപ്പത്തില്‍ കിട്ടും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും.
(കാര്‍ത്തിക”2,3,4 “,രോഹിണി, മകയിരം”1,2”)
(Taurus – ഇടവം രാശി):
സ്ത്രീകള്‍ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ നോക്കണം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം നേരിടും, കുടുബത്തില്‍ കലഹങ്ങൾ ഉണ്ടാകും.
(മകയിരം”3,4″, തിരുവാതിര, പുണര്‍തം”1,2,3 “)
(Gemini – മിഥുനം രാശി):
ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, വിദ്യാഭ്യാസ തടസം, ഏല്ലാരംഗത്തു നിന്നും ഏതിര്‍പ്പുകള്‍ ഉണ്ടാകും, ദാബത്യ ദുരിതം, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.
(പുണര്‍തം “4”, പൂയം, ആയില്ല്യം)
(Cancer – കര്‍ക്കിടകം രാശി)
വിലപിടിച്ച സംഗതികള്‍ മോഷണം പോകും, കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, യാത്രകളില്‍ അപകട സാദ്ധ്യത.
(മകം , പൂരം , ഉത്രം “1”)
(Leo – ചിങ്ങം രാശി)
ധനാഗമാത്തിനു അനുകൂലമായ സാഹചര്യം, മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങള്‍സന്ദര്‍ശിക്കും, സന്താന ഗുണം, ദേവാലയദര്‍ശന യോഗം, ധനാഗമമാര്‍ഗ്ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും.
കന്നി (ഉത്രം “2,3,4”, അത്തം, ചിത്തിര “1,2,”)
(Virgo – കന്നി രാശി)
പുതിയ കൂട്ടകെട്ടുകൾ, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ ശ്രവിക്കും, ഭാവികരുപ്പിടിപ്പിക്കും.
തുലാം (ചിത്തിര”3,4″,ചോതി, വിശാഖം”1,2,3″)
(Libra – തുലാം രാശി)
സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.
വൃശ്ചികം (വിശാഖം,”4″അനിഴം,തൃക്കേട്ട)
(Scorpio – വൃശ്ചിക രാശി)
ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും, ഔദ്യോഗികമായിദൂരയാത്രകള്‍, വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം”1″ )
( Sagittarius – ധനു രാശി):
നിറവോടുകൂടി കാര്യങ്ങള്‍ നടത്തും,സന്താനത്തിന് അന്യസ്ഥലത്ത് ഉപരിപഠന യോഗം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, , ശിക്ഷണ നടപടികള്‍ഒഴിഞ്ഞ് പോകും.
മകരം (ഉത്രാടം “2,3,4”,തിരുവോണം, അവിട്ടം”1,2)
(Capricorn – മകരം രാശി):
അന്യദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്ക് ഭാഗ്യം, മംഗള കര്യങ്ങളിൽ തടസം മാറും, തൊഴില്‍രംഗം പുഷ്ടിപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും.
കുംഭം (അവിട്ടം”3,4″,ചതയം, പൂരുരുട്ടാതി “1,2,3”)
(Aquarius – കുംഭം രാശി)
ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റം, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകള്‍ നടത്തും.
(പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി )
(Pisces- മീനം രാശി)
ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ വർദ്ധിക്കും, ജോലി ഭാരം കൂടും, ദുര്‍വ്വാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, അത്യാവിശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.