പ്രിയ സഹൃദങ്ങളേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്വാഗതം. 1978 ൽ ഐ വി ശശി നിർമ്മിച്ച ‘അവളുടെ രാവുകൾ’ എന്ന പടത്തിലെ ‘രാഗേന്ദു കിരണങ്ങൾ ഒളി വീശിയില്ല.’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്..
ആകാലത്ത് വിടർന്ന ഏറ്റവും മനോഹരമായ വിഷാദഗാനം. ആ പടത്തിൻറെ കഥാസാരം മുഴുവൻ ഉൾക്കൊള്ളുന്ന തന്ത്രമാണ് ഈ ഗാനരചനക്ക് ബിച്ചു തിരുമല സ്വീകരിച്ചിരിക്കുന്നത്. എ ടി ഉമ്മർ സംഗീതം കൊടുത്ത വരികൾ ജാനകിയുടെ ആലാപനത്തിലൂടെ ഗാനം ജനഹൃദയം പിടിച്ചെടുത്തു.
രാഗേന്ദു കിരണങ്ങൾ ഒളി വീശിയില്ല..
രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല കാരണം അവളുടെ രാവുകൾ മദനോത്സവങ്ങൾക്ക് നിറക്കൂട്ടൊരുക്കുകയാണ്. മനസ്സും ശരീരവും മരുഭൂമിയായ പെൺകുട്ടി. രാത്രികളില്ല അവൾക്ക്.
ഗാനത്തിന്റെ വരികൾ വായിച്ചാൽതന്നെ കണ്ണ് നിറഞ്ഞു പോവും. നമുക്ക് ആ വരികൾ കൂടിനോക്കാം.
രാഗേന്ദുകിരണങ്ങള്‍
ഒളിവീശീയില്ലാ
രജനീകദംബങ്ങള്‍
മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്കു
നിറമാല ചാര്‍ത്തീ
മനവും തനുവും
മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ
എന്നും അവളുടെ രാവുകള്‍
ആലംബമില്ലാത്ത നാളില്‍
അവള്‍പോലുമറിയാത്ത നേരം
കാലം വന്നാ കണ്ണീര്‍പ്പൂവിന്‍
കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന്‍ നെഞ്ചില്‍ കോലം തുള്ളും
രോമാഞ്ചമായവള്‍ മാറീ
ആരോരുമറിയാതെ പാവം
ആരെയോ ധ്യാനിച്ചു മൂകം
കാലം വന്നാ പൂജാബിംബം
കാണിക്കയായ് കാഴ്ച വെച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍
ആകാതെയന്നവള്‍ നിന്നൂ
വരികളുടെ ലാളിത്യവും ആവിഷ്കാര ഭംഗിയും കണ്ടുവല്ലോ. ബിച്ചു തിരുമലയുടെ ഗാനങ്ങളിൽ വെച്ചേറ്റവും മനോഹരമായതും അർത്ഥവത്തായതുമായ ഗാനം ഇത് തന്നെയാണ്. സിനിമാരംഗത്ത് കോളിളക്കം സൃഷ്‌ടിച്ച പടമാണിത്. എന്നാൽ എല്ലാവരും കാണാൻകൊതിച്ചതും. നമുക്ക് കണ്ണും കരളും അലിയിക്കുന്ന ആഗാനം കൂടി കേൾക്കാം.
ഗാനം കേട്ടില്ലേ.. ഇഷ്ട മായില്ലേ. എത്രാമനോഹരമായാണ് ജാനകി ഈ ഗാനം പാടിയിരിക്കുന്നത്. ഈ ഒരൊറ്റ പാട്ട് കൊണ്ട് തന്നെ ജനങ്ങൾ ഈ ചിത്രം നെഞ്ചേറ്റി. ഐ വി ശശി എന്ന പേര് കേട്ടാൽ പിന്നെ വേറൊന്നും ചിന്തിക്കാതെ തിയേറ്ററുകൾ നിറയുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം..
ജീവിതയാത്രയ്ക്കിടയിൽ എപ്പോഴൊക്കെയോ നമ്മൾ നെഞ്ചേറ്റിയ ഈ ഗാനങ്ങൾ ജീവിതത്തിന്റെ എപ്പിസോഡുകൾ പിന്നിടുമ്പോൾ ആത്മാവിലെവിടെയൊക്കെയോ മറഞ്ഞുപോകും . അവയെ വീണ്ടും ഒരു ഗൃഹാതുരത്വത്തിന്റെ മാധുര്യത്തോടെ മുന്നിലെത്തിക്കുന്ന പ്രിയപ്പെട്ട അമ്പാട്ടിനു ഒരായിരം അഭിനന്ദനങ്ങൾ .
മികച്ച അവതരണം.
ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പാട്ട് 

മലയാളി ഒരിക്കലും മറക്കാത്ത ഗാനങ്ങളിൽ ഒന്ന്..
നന്നായ് അവതരിപ്പിച്ചു