എല്ലാവർക്കും നമസ്കാരം
ചായക്കൊപ്പം കഴിക്കാൻ ക്രിസ്പി ടേസ്റ്റി സ്പെഷ്യൽ പൊക്കോഡ
🌹സ്പെഷ്യൽ പൊക്കോഡ

🌿ആവശ്യമായ സാധനങ്ങൾ
🌹ഗോതമ്പുപൊടി – 3/4 കപ്പ്
🌹കടലപ്പൊടി – 1/4 കപ്പ്
🌹അരിപ്പൊടി – 4 ടേബിൾസ്പൂൺ
🌹സോഡാപ്പൊടി – 1/2 ടീസ്പൂൺ
🌹ഉപ്പ് – പാകത്തിന്
🌹കായപ്പൊടി – 1/2 ടീസ്പൂൺ
🌹മുളകുപൊടി – 1 ടീസ്പൂൺ
🌹കാബേജ് – ഒരു ചെറിയ കഷണം കനം കുറച്ച് നീളത്തിൽ മുറിച്ചത്
🌹സവാള – ഒരെണ്ണം നീളത്തിൽ കനം കുറച്ച് മുറിച്ചത്
🌹പച്ചമുളക് – രണ്ടെണ്ണം കനം കുറച്ച് വട്ടത്തിൽ മുറിച്ചത്
🌹മല്ലിയില – രണ്ടു ടീസ്പൂൺ പൊടിയായി മുറിച്ചത്
🌹പുതിനയില – രണ്ടു ടീസ്പൂൺ പൊടിയായി മുറിച്ചത്
🌹വെള്ളം – ആവശ്യത്തിന്
🌹എണ്ണം – വറുക്കാൻ ആവശ്യമുള്ളത്
🌿ഉണ്ടാക്കുന്ന വിധം
🌹ഒരു ബൗളിൽ പൊടികൾ എല്ലാം ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ബാക്കി ചേരുവകളും ചേർത്തിളക്കി കുറേശ്ശെ വെള്ളം ചേർത്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക.
🌹എണ്ണ തിളച്ചു വരുമ്പോൾ തയ്യാറാക്കിയ ബാറ്റർ ഓരോ സ്പൂൺ വീതം കോരിയിട്ട് മീഡിയം ഫ്ലേമിൽ ആക്കി തിരിച്ചും മറിച്ചുമിട്ട് വറുത്തു കോരുക.
🌹ചൂടോടെ ചായക്കൊപ്പം കഴിക്കാം ക്രിസ്പി ടേസ്റ്റി സ്പെഷ്യൽ പൊക്കോഡ




സ്പെഷ്യൽ പക്കാവട സൂപ്പർ
👏👏