ഫിലഡൽഫിയാ: കഴിഞ്ഞ ഇരുപത്തിയേഴു വർഷക്കാലമായി ഫിലഡൽഫിയായിൽ താമസിക്കുന്ന എടത്വ, കുറ്റിയിൽ എബ്രഹാമിന്റെ (കുഞ്ഞവറാച്ചൻ) ഭാര്യ ചിന്നമ്മ എബ്രഹാം (72 വയസ്സ്) ഫിലഡൽഫിയായിൽ നിര്യാതയായി . പരേത ഫിലഡൽഫിയാ സെന്റ് മേരീസ് ക്നാനായ പള്ളി ഇടവകാംഗമാണ്.
മക്കൾ – സൂര്യ, സിന്റോ, സിജോ. മരുമക്കൾ – റോണി, ഗ്രീനാ, ഒലീവിയ.
ആലപ്പുഴ മെഡിക്കൽ കോളേജിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന പരേത, പുളിങ്കുന്ന് കേളച്ചാട കുടുംബാംഗമാണ്.
ശവസംസ്കാരം പിന്നീട് ഫിലഡൽഫിയായിൽ നടത്തപ്പെടും.




🙏 ആദരാഞ്ജലികൾ 🙏