Logo Below Image
Tuesday, February 18, 2025
Logo Below Image
Homeഅമേരിക്കഭദ്രാസന ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

ഭദ്രാസന ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

അലൻ ചെന്നിത്തല

അറ്റ്‌ലാന്റാ: മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ കാർമേൽ മാർത്തോമ്മാ സെന്റർ സങ്കടിപ്പിച്ച ആദ്യ ഭദ്രാസന ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയമായി. നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള ടീമുകൾ മത്സരിച്ചു.

ബിജേഷ് തോമസ് (ന്യൂയോർക്ക് ശാലേം മാർത്തോമ്മാ ചർച്ച്) മിഥുൻ ജോസ് (ന്യൂയോർക്ക് എപ്പിഫനി മാർത്തോമ്മാ ചർച്ച്) എന്നിവരടങ്ങുന്ന ടീമ് ഒന്നാം സ്ഥാനത്തിന്‌ അർഹരായി. അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് അംഗങ്ങളായ എബ്രഹാം ജോൺ, ഷിജോ മാത്യു എന്നിവർ രണ്ടാം സ്ഥാനം നേടി.

ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. കാർമേൽ സെന്റർ കോർ കമ്മറ്റി, റവ. സ്കറിയ വർഗ്ഗീസ്, റവ. ജേക്കബ് തോമസ്, ഫിലിപ്പ് മാത്യു (കൺവീനർ), ഷൈനോ തോമസ് (കൺവീനർ), അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് അംഗങ്ങളും ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

അലൻ ചെന്നിത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments