Saturday, February 14, 2026
Homeഅമേരിക്കബാക്കി വെക്കാതെ (കവിത) ✍റുക്‌സാന ഷമീർ

ബാക്കി വെക്കാതെ (കവിത) ✍റുക്‌സാന ഷമീർ

റുക്‌സാന ഷമീർ

ഒരു കാഴ്ചയും
ബാക്കി വെക്കാതെ
എൻ്റെ മിഴിയിണകൾ
അടർന്നു വീണു കഴിയുമ്പോൾ …..

ഒരു ആലിംഗനവും
ബാക്കി വെക്കാതെ
എൻ്റെ ദേഹം പുഴുക്കൾ
ഭക്ഷിച്ചു തുടങ്ങുമ്പോൾ …..

ഒരു പുഞ്ചിരിയും
ബാക്കി വെക്കാതെ
എൻ്റെ അധരങ്ങൾ
ജീവനറ്റ് മരവിച്ചു
കഴിയുമ്പോൾ ……

ഒരു വാക്കും
ബാക്കി വെക്കാതെ
എൻ്റെ ശബ്ദം
ഈ ഭൂമിയിൽ
നിശ്ചലമായിക്കഴിയുമ്പോൾ ……

അപ്പോഴായിരിക്കും….

ആരൊക്കെയോ എന്നിൽ
തുന്നിച്ചേർത്തു വെച്ച
അഹങ്കാരിയെന്ന മുദ്ര
അടർത്തിമാറ്റി……

ലോകമേ……നീയെന്നെ
യഥാർത്ഥത്തിൽ ഇഷ്ടപ്പെട്ടു തുടങ്ങുക …..!!

റുക്‌സാന ഷമീർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com