Friday, January 2, 2026
Homeഅമേരിക്കസ്വർണ്ണമുണ്ടെങ്കിലും സ്വന്തമായി ജീവിതമില്ലാത്ത സുഡാൻ ജനത (ലേഖനം) ✍ എം.തങ്കച്ചൻ ജോസഫ്

സ്വർണ്ണമുണ്ടെങ്കിലും സ്വന്തമായി ജീവിതമില്ലാത്ത സുഡാൻ ജനത (ലേഖനം) ✍ എം.തങ്കച്ചൻ ജോസഫ്

മാനവ ജീവിതം ഏറ്റവും മഹനീയമായ പുരോഗതിയിൽ എത്തിനിൽക്കുന്നു എന്ന് കരുതപ്പെടുന്ന ഈ അത്യാധുനിക കാലഘട്ടങ്ങളിൽപ്പോലും മനുഷ്യർ അതി ക്രൂരമായി കൂട്ടക്കൊലകൾക്ക് വിധേയമാകുന്നു എന്ന് ആഫ്രിക്കൻരാജ്യമായ സുഡാനിൽ നിന്നുള്ള വാർത്തകൾ ലോകമനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്.

സ്വാതന്ത്ര്യത്തിന് ശേഷം നിരന്തരം ആഭ്യന്തര പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള സുഡാനിൽ ഇപ്പോഴത് അങ്ങേയറ്റം അധികരിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും, സുഡാനിലെ സാധാരണ ജനങ്ങളുടെ അവസ്ഥ വളരെയധികം പരിതാപകരമാണെന്നും ഇപ്പോൾ സുഡാൻ അമ്പാസസറും ഐക്യരാഷ്ടസഭയും സാഷ്യപ്പെടുത്തുന്നു.

സുഡാനിൽ ദീർഘകാലം ഏകാധിപതിയായി ഭരിച്ചിരുന്ന ഒമർ അൽ ബഷീർ അട്ടിമറിക്കപ്പെട്ടതിനു ശേഷം അവിടെ ഒരു സംയുക്ത സിവിലിയൻ സർക്കാരാണ് സ്ഥാപിക്കപ്പെട്ടത്. ഇതിന്റെ നേതൃത്വങ്ങൾ സുഡാനിലെ സായുധസേനാ തലവൻ ജനറൽ അബ്ദുൾ ഫത്താൻ അൽ ബുഹാനും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) തലവൻ ജനറൽ ഹെന്ദീപും വഹിക്കുന്നു.എന്നാൽ ഇതിൽ സിവിലിയൻ ഭരണകൂടം എന്ന ആശയങ്ങളോടെ രൂപമെടുത്ത RSF അവരുടെ അടിസ്ഥാന സങ്കല്പങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ട് ഇസ്ലാമിക പൊളിക്റ്റ്സിലേക്ക് വഴിമാറുകയും തുടർന്ന് അവിടെത്തെ അറബി ഇതര പ്രവ്യശകളിൽ അതി ക്രൂരമായ വംശഹത്യകൾ നടത്തി വരുന്നതുമായ കാഴ്ച്ചകളാണ് ഇപ്പോൾ നമ്മൾ സോഷ്യൽമീഡിയകൾ വഴി കണ്ടുകൊണ്ടിരിക്കുന്നത്. നൈജീരിയയിലെയും സുഡാനിലെയും ക്രിസ്ത്യൻ വംശജരുടെ കൂട്ടക്കൊലപാതകങ്ങൾക്കിടയിലും പ്രാദേശികമായ ഗോത്ര വംശങ്ങളും, ന്യൂനപക്ഷങ്ങളായ മുസ്ലീംങ്ങളും RSF എന്ന ഈ തീവ്രവാദസംഘടനയുടെ വംശഹത്യക്ക് ഇരയാക്കപെടുന്നു എന്നതാണ് വസ്തുത. അധികാര വ്യാപ്തിയുടെ ഭാഗമായി ഈ ഭീകരസംഘടന ദാഫറിലെ എൽ ഫാഷൻ എന്ന നഗരവും പിടിച്ചെടുത്തത്തോടുകൂടിയാണ് സാധാരണ ജനങ്ങളോടുള്ള അവരുടെ ക്രൂരതകൾ കൂടുതൽ അരങ്ങേറുവാൻ തുടങ്ങിയിട്ടുള്ളത്. ആഭ്യന്തര കലാപങ്ങളിൽ മുൻപും അനേകലക്ഷങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട സുഡാനിൽ ഇപ്പോഴത്തെ കൊടും ക്രൂരതകളിൽ ഏകദേശം ഇരുപതിനായിരം പേരെ വംശഹത്യ ചെയ്തതായിട്ടാണ് റിപ്പോർട്ട്കൾ സൂചിപ്പിക്കുന്നത്.

നഗരങ്ങൾ കടന്നു ജനങ്ങളുടെ വീടുകളിലേക്കും ചെന്നു കയറുന്ന RSF തീവ്രവാദികൾ പുരുഷന്മാരെ വരിവരിയായി മാറ്റിനിർത്തി വെടിവെച്ചുകൊന്നുതള്ളുന്നു! സ്ത്രീകളേയും കുട്ടികളെയുംക്രൂരമായി ബലാത്സംഗം ചെയ്ത് കൂട്ടിയിട്ട് തീ വെച്ചു കൊല്ലുന്നു|. ഓരോ മനുഷ്യരെയും നിഷ്കരുണം കൊന്നു തള്ളുമ്പോഴും അള്ളാഹു അക്‌ബർ എന്ന് അവർ മറക്കാതെ വിളിക്കുന്നുണ്ട്.
കൂട്ടക്കൊലപാതകങ്ങൾക്ക് ശേഷം രക്തക്കളങ്ങളുടെയും മനുഷ്യശവശരീരങ്ങളുടെ കുന്നുകൂമ്പാരങ്ങളുടെയും ബഹിരാകാശ ചിത്രങ്ങൾ ഇപ്പോൾ യു എൻ പുറത്തു വിട്ടിരിക്കുന്നു, തോക്ക് ചൂണ്ടിയ ഭീകന്മാർക്ക് മുൻപിൽ സ്വന്തം ശവക്കുഴിയിൽ ഇറങ്ങി കിടന്നു കൊടുക്കുന്ന കൈകൾ പുറകോട്ടു ബന്ധിക്കപ്പെട്ട കറുത്ത വംശജനായ ഒരു യുവാവിന്റെ വീഡിയോ ആരുടെയും കരളലിയിപ്പിക്കുന്നതാണ്.

RSF എന്ന ഈ ഭീകര സംഘടന രാജ്യത്തിനകത്തു നിന്നും സർക്കാരിന്റെ സായുധ സൈന്യത്തോടാണ് ആഭ്യന്തര യുദ്ധമെങ്കിലും കൊല്ലപ്പെടുന്നതൊക്കെയും സാധാരണ ജനങ്ങൾ തന്നെയാണ്, ഒരു സർക്കാർ സൈന്യത്തോട് പൊരുതുവാൻ തക്ക ഫോഴ്‌സ് എവിടെ നിന്നാണ് ഇത്തരം ഭീകര സംഘടനകൾക്ക് ലഭിക്കുന്നത്?
യന്ത്രത്തോക്കിന് മുമ്പിൽ ഒന്നു കരയാൻ പോലും കഴിയാത്ത,പട്ടിണിക്കോലങ്ങളായ പാവം നിരായുധമനുഷ്യർ(ക്രിസ്ത്യൻ – അറബി ഇതര വംശജർ ) പുഴുക്കളെപ്പോലെ കൊല്ലപ്പെട്ടു കൊണ്ടിരിക്കുമ്പോൾ അതിന്റെ പിന്നിൽ ചില അന്താരാഷ്ട്ര ഹിഡൻ അജൻഡകളാണ് ഒളിഞ്ഞിരിക്കുന്നത് എന്ന് പറയേണ്ടി വരുന്നു. അതായത് ധാരാളം സ്വർണ്ണശേഖരമുള്ള സുഡാന്റെ ആഭ്യന്തര താൽപ്പര്യങ്ങളിൽ ശ്രദ്ധ വെച്ചിരിക്കുന്നത് യു എ ഇ ആണെന്ന് പരക്കെ ആക്ഷേപിക്കപെടുന്നു.ഫലത്തിൽ അവിടെത്തെ ആഭ്യന്തര കലാപങ്ങൾക്കും അധികാരം പിടിക്കുന്നതിനുള്ള രക്തച്ചൊരിച്ചലുകൾക്കും ഭൗതികവും സായുധവുമായ സഹായങ്ങൾ നൽകുന്നത് യു എ ഇ ആണെന്നത് ഒരു വസ്തുതയാണെങ്കിലും യു എൻ കോടതിയിൽപ്പോലും അത് സ്ഥിതീകരിക്കാതെ നിലനിൽക്കുന്നു എന്നതാണ് നിലവിലെ അവസ്‌ഥ!.
എന്നിരുന്നാലും ഒരു ദരിദ്രരാജ്യമായി അറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ദിനംപ്രതി ഖനനം ചെയ്യപ്പെടുന്ന സ്വർണ്ണം ഏകദേശം നൂറ് ടൺ ആണ്. ഈ പ്രദേശങ്ങളൊക്കെയും കയ്യടക്കി വെച്ചിരിക്കുന്നതാകട്ടെ RSF എന്ന ഈ നരഭോജി സംഘടനകളും. അവിടെ ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണത്തിന്റെ ഏറിയ പങ്കും എത്തിച്ചേരുന്നുത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദകജ്യമായ യു എ ഇ എന്ന അറബി രാജ്യത്തുമാണ്.
ഇതിൽ നിന്നു തന്നെ ചിത്രങ്ങൾ വ്യക്തമാണല്ലോ.

ലോകത്ത് എവിടെയാണെങ്കിലും എന്തിന്റെ പേരിലായാലും നിരപരാധികളായ മനുഷ്യർ കൂട്ടക്കൊല ചെയ്യപ്പെടുന്നത് ആധൂനിക ലോകത്ത് നടക്കാൻ പാടില്ലാത്തതാണ്.അത് തടയപ്പെടേണ്ടതാണ്.ഇതിനായി സ്വാർത്ഥതാൽപ്പര്യങ്ങൾ ഇല്ലാതെ തന്നെ മനുഷ്യത്വമുള്ളവരും ശക്തരായ രാജ്യങ്ങളും മുന്നോട്ടു വരേണ്ടതാണ്.

സുഡാനിലെ ആഭ്യന്തര പ്രശ്നങ്ങളും ക്രൂരമായ വംശഹത്യകളും ലോകരാജ്യങ്ങളും പഠമാക്കേണ്ടത് തന്നെയാണ്, ഭരണകൂടങ്ങൾക്കെതിരെയുള്ള പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്തുവാൻ സിവിലിയൻ സംഘങ്ങൾ രൂപീകരിക്കുകയും അവർക്ക് സായുധ സംവിധാനങ്ങളും സാമ്പത്തികവും കൊടുത്തു പരിപോഷിപ്പിക്കുകയും ചെയ്യപ്പെട്ടാൽ അവ പിന്നെ വളർന്നു വന്ന് ഒരിക്കൽ അതേ സർക്കാരിനെയും ജനങ്ങളെയും തിരിഞ്ഞു കൊത്തുന്നു.അപ്പോഴേക്കും ഇവരെ വളർത്തി കൊണ്ടുവന്ന സർക്കാരിന് പോലും വികലമായ മതചിന്തകൾ തലയ്ക്ക് പിടിച്ച ഇത്തരം തീവ്രവാദികളെ നിയന്ത്രിക്കുവാനോ, ഇല്ലാതാക്കുവാനോ ഒരിക്കലും കഴിയില്ല.
ലോകത്ത് എവിടെയാണെങ്കിലും ഇത്തരം തെമ്മാടിക്കൂട്ടങ്ങൾ ദൈവത്തിന്റെ പേര് വിളിച്ചു കൊണ്ട് ആളെ കൊല്ലുന്നുവെങ്കിൽ പൊതുസമൂഹം അത്തരം സംഘങ്ങൾക്കെതിരെ,അത്തരം മതങ്ങൾക്കെതിരെ കരുതൽ എടുക്കേണ്ടത് ഇന്നിന്റെ വളരെയധികം അനിവാര്യതയാണ്.

എം.തങ്കച്ചൻ ജോസഫ്✍

RELATED ARTICLES

1 COMMENT

  1. നിരപരാധികൾ കൂട്ടക്കോല ചെയ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ല. നല്ല എഴുത്ത്

Leave a Reply to Saji. T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com