Friday, January 9, 2026
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - (124) ക്ഷേത്രവും സമാജവും (ഭാഗം- 3) 'ക്ഷേത്രവും നാടും...

അറിവിൻ്റെ മുത്തുകൾ – (124) ക്ഷേത്രവും സമാജവും (ഭാഗം- 3) ‘ക്ഷേത്രവും നാടും തമ്മിലുള്ള ബന്ധം’ ✍ പി.എം.എൻ.നമ്പൂതിരി.

പരശുരാമൻ കേരളം സൃഷ്ടിക്കുമ്പോൾ രാജ്യത്തിൻ്റെ രക്ഷയ്ക്കു വേണ്ടി 108 ദുർഗ്ഗാലയങ്ങളും 108 ശിവാലയങ്ങളും പ്രതിഷ്ഠിച്ചുവെന്നും മറ്റും പറയുന്നതിൻ്റെ ശാസ്ത്രീയവശം മേൽ പറഞ്ഞതുതന്നെയാണ്. സമുദ്രതീരത്ത് ദുർഗ്ഗാലയങ്ങളും മലയോര പ്രദേശങ്ങളിൽ അയ്യപ്പൻകാവുകളുമാണ് കേരളത്തിൻ്റെ സംരക്ഷണത്തിനുവേണ്ടി സ്ഥാപിച്ചതെന്ന് പറയുന്നതിൻ്റെ കാര്യവും മറ്റൊന്നാവാൻ തരമില്ല. ക്ഷേത്രവും നാടും തമ്മിലുള്ള അഭേദ്യ ബന്ധത്തെയാണിത് കാണിക്കുന്നത്. ക്ഷേത്രവും ആരാധകന്മാരും ശരിയ്ക്ക് പ്രവർത്തിക്കുന്നതുണ്ടെങ്കിൽ ആരാധകരുടെ മാനസിക- അദ്ധ്യാത്മിക തലത്തിൽ ചില പ്രക്രിയകളൊക്കെ നടന്നേപറ്റൂ. ചരിത്രഗതിയുമായി നിശ്ചയമായും അതിനു ബന്ധുമുണ്ടാവാതെ തരമില്ലല്ലോ. ഇന്നും ക്ഷേത്രം അധഃപതിയ്ക്കുന്നതോടെ നാടും അധ:പതിയ്ക്കുന്നതും ക്ഷേത്രം നന്നായി പ്രവർത്തിക്കുമ്പോൾ നടും നന്നാകുന്നതും നമ്മുടെ അനുഭവങ്ങളിൽ കാണാവുന്നതേയുള്ളൂ. ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്ഷേത്ര കർമ്മങ്ങളുടെ കാര്യത്തിൽ കേരളം അനുഷ്ഠിച്ചു വരുന്ന നിഷ്കർഷ പ്രത്യേകമാണെന്ന് പറയാതെ തരമില്ല. വളരെയധികം ലോപങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്നും നാം ആ ചട്ടക്കൂട്ടിൽ മുറുകെ പിടിച്ചു നിൽക്കുകയാണെന്ന് വ്യക്തമാണ്. ഒരു പക്ഷേ, അതു കൊണ്ടു തന്നെയല്ലേ ഇവിടെ കേരളത്തിൽ വലുതായ പ്രകൃതിക്ഷോഭങ്ങളും മനുഷ്യകലാപങ്ങളും ഉണ്ടാകാത്തത് എന്ന ചോദ്യം പ്രസക്തമാണ്. (എന്നാൽ അതിനു കടകവിരുദ്ധമായി 2018ലെ പ്രളയവും  അവിശ്വാസികളുടെ പ്രവർത്തനവും അതായത് ശബരിമലയിൻ ചെറുപ്പക്കാരികളായ സ്ത്രീകളെ കയറ്റി ക്ഷേത്രം അശുദ്ധി വരുത്തിയതും ഇവിടെ പ്രത്യേകം എടുത്തു പറയണ്ടതായ കാര്യം തന്നെയാണന്ന് തോന്നുന്നു.) ധർമ്മവും സാമ്പത്തിക സുസ്ഥിതയും ആക്രമണങ്ങളിൽ നിന്നുള്ള രക്ഷയും മറ്റും ഉണ്ടാകുന്നതിന് മനുഷ്യ പ്രയത്നത്തിൽ നിന്ന് അതീതമായ ശക്തികളുടെ സഹകരണം വേണമെങ്കിൽ അതിനുള്ള ശാസ്ത്രീയ പദ്ധതിയാണ് ക്ഷേത്രാരാധന. ഇന്ന് നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള ധാർമ്മികാധ:പതനത്തിനു മൂലകാരണം അന്വേഷിച്ചു പോകുന്നവർ ഈ കാര്യത്തിൽ ക്ഷേത്രത്തിനുള്ള പ്രാധാന്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഒരു ക്ഷേത്രത്തിൽ ആരുടേയങ്കിലും പ്രയത്നഫലമായി ചുരുക്കത്തിൽ പൂജാദികാര്യങ്ങൾ ശ്രദ്ധയോടെ നടക്കുവാൻ തുടങ്ങുമ്പോൾ ആ നാട്ടിലെ കഷ്ടപ്പാടുകൾ തീർന്ന് ജനചേതന ഉണരുകയും തന്മൂലം സാമ്പത്തികമായും ധാർമ്മികമായും ആ നാട് പുരോഗമിക്കുകയും ചെയ്യുന്നതിൻ്റെ ഉദാഹരണങ്ങൾ അടുത്തകാലത്തുണ്ടായവ എത്ര വേണമെങ്കിലും പറയുവാൻ കഴിയും.”പർജ്ജന്യാദന്നസംഭവ: യജ്ഞാദ് ഭവതി പർജ്ജന്യോ ” എന്ന ഗീതാവചനപ്രകാരവും യജ്ഞങ്ങൾ ചെയ്യുന്നതിൽനിന്നാണ് അന്നവൃദ്ധി അഥവാ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സാമ്പത്തികാഭിവൃദ്ധിപോലും ഉണ്ടാകുന്നത്. ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമ്മങ്ങൾ യജ്ഞം തന്നെയാണെന്ന് വരുമ്പോൾ നാടിൻ്റെ പുരോഗതിയുമായി ആവശ്യം ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ് ക്ഷേത്രം എന്ന് മനസ്സിലാക്കാൻ കഴിയും.

ക്ഷേത്രസംരക്ഷണത്തിലെ  രണ്ട് മുഖ്യ ഘടകങ്ങൾ

അങ്ങനെ ഒരു നാടിൻ്റെ പുരോഗതിയുടെ ഒരു സവിശേഷകഘടകം ക്ഷേത്രങ്ങളുടെ സുസ്ഥിതിയാണെന്ന് വരുമ്പോൾ ക്ഷേത്രോദ്ധാരണ പരിശ്രമങ്ങൾ ദേശീയതലത്തിൽത്തന്നെ പ്രാധാന്യമർഹിക്കുന്നു. ശാസ്ത്രീയമായി പറയുകയാണെങ്കിൽ ക്ഷേത്രഗാത്രത്തിൻ്റെ സുസ്ഥിതിയും അതിൽ പ്രതിഷ്ഠിച്ച മൂല ചൈതന്യത്തിൻ്റെ പരിപോഷണവുമാണ് വാസ്തവത്തിൽ ക്ഷേത്രോദ്ധാരണ പ്രയത്നത്തിലെ മുഖ്യഘടകങ്ങളാകേണ്ടത്. മറ്റുള്ള പരിപാടികൾ എല്ലാം തന്നെ ആർഭാടങ്ങളും അലങ്കാരങ്ങളുമാകയാൽ അവയെ ഒഴിച്ചു നിർത്തിയും ക്ഷേത്ര കാര്യങ്ങൾ നടത്തുവാൻ കഴിയും. ചുരുക്കത്തിൽ ക്ഷേത്രോദ്ധാരണ പ്രക്രിയയിൽ രണ്ടു മുഖ്യ ഘടകങ്ങളുണ്ട്. ഒന്ന്, മൂലചൈതന്യത്തിൻ്റെ നിലനിൽപ്പിനും പരിപോഷണത്തിനും വേണ്ട സാങ്കേതിക വിദഗ്ദ്ധരെ ആവശ്യമായ അളവിൽ വാർത്തെടുക്കുക. രണ്ടാമത്, ആ പ്രക്രിയയെ അടിസ്ഥാനമാക്കി ഒരു ജനകീയശക്തിയുണ്ടാക്കുക. ക്ഷേത്രത്തിൽ പോയി ദർശനം നടത്തുന്നതുകൊണ്ട് ഭക്തൻ്റെ സ്ഥൂലസൂക്ഷ്മദേഹങ്ങളിലുണ്ടാകുന്ന ചൈതന്യപ്രസരണത്തിൻ്റെ രീതി മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. രണ്ടാമത്തേതായ ജനകീയ ശക്തി വളർത്തിയെടുക്കുന്നതിൽ നിത്യേന ക്ഷേത്രദർശനം നടത്തുകയെന്ന പരിപാടിയ്ക്കുള്ള പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

(തുടരും)

പി.എം.എൻ.നമ്പൂതിരി ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com