1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .ഹാള്‍മാര്‍ക്ക് കാര്‍ഡ്‌സിന്റെ സ്ഥാപകന്‍ ജോയ്‌സ് ഹാളാണ് 1930ല്‍ സൗഹൃദ ദിനം എന്ന ആശയം മുന്നോട്ടു വച്ചത്. ഈ ദിനം ആചരിക്കാൻ ഓഗസ്റ്റ് രണ്ട് തിരഞ്ഞെടുത്ത അദ്ദേഹം ഗ്രീറ്റിങ് കാര്‍ഡുകള്‍ വില്‍ക്കാനുള്ള കച്ചവട തന്ത്രമാണ് എന്ന ആരോപണം നേരിടുകയും ജനങ്ങള്‍ ഈ ദിനത്തെ കൈവിടുകയും ചെയ്തു. പിന്നീട് രാജ്യാന്തര സിവില്‍ സംഘടനയായ വേള്‍ഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡ് 1958 ജൂലൈ 30ന് രാജ്യാന്തര സൗഹൃദ ദിനം ആഘോഷിക്കണമെന്നു ശുപാര്‍ശ ചെയ്തുവെങ്കിലും ഐക്യരാഷ്ട്ര സഭയിൽ അതിനാവശ്യമായ പിന്തുണ ലഭിച്ചില്ല.
1998ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന കോഫി അന്നന്റെ ഭാര്യ നാനേ അന്നന്‍ കാര്‍ട്ടൂണ്‍ കഥാപാത്രം ‘വിന്നി ദ് പൂഹി’നെ സൗഹൃദത്തിന്റെ ലോക അംബാസഡറായി പ്രഖ്യാപിച്ചതാണ് ഈ ദിനം ആഘോഷിക്കണമെന്ന നിർദേശം ഉയർന്നു വന്നത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായർ സൗഹൃദ ദിനം ആയി ആചരിക്കപെടുന്നു.
സൗഹൃദം നല്ലതു തന്നെ പക്ഷെ അതിനു ചില മാനദണ്ഡങ്ങളുണ്ട് എന്നു പറയാതിരിക്കാൻ കഴിയില്ല . വ്യക്തികൾ തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെയാണ് സൗഹൃദം എന്നു പൊതുവെ പറയുന്നത് .എന്നാൽ ഉത്തരാധുനിക ലോകത്തു സുഹൃത് എന്ന വാക്ക് തന്നെ ഉപയോഗിക്കാൻ കഴിയില്ല .”പരിചയക്കാർ” എന്നതാണ് കുറച്ചു കൂടി അഭികാമ്യം .”ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട “എന്ന പ്രയോഗം തന്നെ ക്ലീഷേ ആയി മാറി .
ഒരു നല്ല സുഹൃത്തിന് നമ്മുടെ ജീവിതത്തിലെ കഥകളെല്ലാം അറിയുമായിരിക്കാം. പക്ഷെ ആ കഥകളുടെ ഭാഗമായിരിക്കാൻ മികച്ച സുഹൃത്തിനേ സാധിക്കൂ എന്നതാണ് വസ്തുത .അത് എത്രമാത്രം നമ്മുടെ ജീവിതത്തിൽ നടപ്പാകും എന്നത് വർത്തമാന കാലത്തു വലിയ ചോദ്യമാണ് .
നമുക്കിടയിലെ സൗഹൃദങ്ങളിൽ പലതും വഴി തെറ്റി പോകാനുള്ള മാർഗമായിട്ടാണ് മനസിലാക്കാൻ കഴിയുക.കേവലം ലഹരി പാതാർത്ഥങ്ങൾ ഒരുമിച്ചാസ്വദിക്കാനോ അല്ലെങ്കിൽ തെറ്റുകൾ ചെയ്യുമ്പോൾ സഹായത്തിനോ സൗഹൃദങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നു . ഫേസ് ബുക്കും വട്സാപ്പും ഉൾപ്പെടുന്ന സമൂഹ മാധ്യമങ്ങൾ ഇന്ന് സൗഹൃദത്തിന്റെ തലങ്ങൾ തന്നെ മാറ്റി മറിച്ചു .ഒരു പരിചയവുമില്ലാത്തവരും കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്തവരും ഫേസ്ബുക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ സുഹൃത്തെന്ന ഓമനപേരിലുണ്ട്.കണ്ടു പരിചയവും കണ്ടാൽ പരിചയവും ഒക്കെ ആയി കാലം മാറുന്നതനുസരിച്ചു കോലവും മാറുമെന്നത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. സമൂഹ മാധ്യമ സുഹൃത്ത് (?)ക്കളിൽ പലരും നമ്മെ കണ്ടാൽ തിരിച്ചറിയുമോ എന്നത് തന്നെ കണ്ടറിയണം .
ഒരോരുത്തരും അവരവരുടെ യുക്തിക്ക് അനുസരിച്ചു പെരുമാറുമ്പോൾ എന്തു സൗഹൃദം ….?”വാക്കുകൾ കാറ്റ് പോലെ എളുപ്പമുള്ളതാണ്. പക്ഷേ വിശ്വസിക്കാവുന്ന ആത്മാർഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല” എന്ന് വില്യം ഷേക്സപിയർ പറഞ്ഞതും, “എൻെറ മുന്നിൽ നടക്കരുത്. ഞാൻ നിന്നെ പിന്തുടർന്നെന്ന് വരില്ല. എൻെറ പിന്നാലെയും നടക്കരുത്. ഞാൻ നിന്നെ നയിച്ചെന്ന് വരില്ല. എൻെറ അരികിൽ നടക്കൂ.എൻെറ സുഹൃത്താവൂ” എന്ന ആൽബർട്ട് കാമ്യുവിന്റെ പരാമർശവും സൗഹൃദ ദിനത്തിൽ പ്രസക്തമാണ് .
നല്ല സുഹൃത്തിനെയോ അല്ലെങ്കിൽ നാമിഷ്ടപെടുന്നവരെയോ നഷ്ടപ്പെട്ടതിൽ നിന്ന് നിരവധി അമൂല്യ സാഹിത്യ കൃതികൾ ലോകത്തുണ്ടായിട്ടുണ്ട്. ഇനിയുമതു സാധ്യമാണോയെന്നു പറയാൻ പോലുമാകാത്ത വിധം ഭൗതീക സാഹചര്യങ്ങൾ യാന്ത്രികമായി മാറി. സുഹൃത്ത് എന്ന വാക്കിനെ വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കുമ്പോൾ സമപ്രായക്കാരോ അല്ലെങ്കില്‍ കൂടെ പഠിച്ചവരോ ഒരുമിച്ച് ജോലി ചെയ്യുന്നവരോ മാത്രമല്ല, നമ്മുടെ മാതാപിതാക്കളും പങ്കാളിയും കൂടെപിറപ്പുകളും കുട്ടികളുമുള്‍പ്പെടെ ആരെയും സുഹൃത്താക്കാൻ കഴിയും അല്ലെങ്കിൽ അതിനു കഴിയണം.
“എല്ലാവർക്കും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല ”
എന്ന പഴമൊഴിക്കു വലിയ വ്യാപ്തിയുണ്ട് .പരസ്പരം ഒരേ മനസും ചിന്തകളും ദർശനങ്ങളും പങ്കു വെക്കാൻ കഴിയാത്തിടത്തോളം “സൗഹൃദം” എന്നതു മരീചികയായി അവശേഷിക്കും ..
“അകലം കൊണ്ട് ബന്ധങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല, അടുപ്പം കൊണ്ട് സൗഹൃദം സൃഷ്ടിക്കാനും കഴിയില്ല. സൗഹൃദം എന്നത് ഹൃദയത്തിൽ കുടികൊള്ളുന്നെങ്കിൽ അത് മായ്ക്കാൻ കഴിയാത്ത ഒരു വികാരമാണ്”
സൗഹൃദ ദിനാശംസകൾ …..




👍