ആദിവാസി എന്ന വാക്കിന്റെ ഭാഷാര്‍ഥം ‘പൂര്‍വ നിവാസികള്‍’ എന്നാണ്. ഇന്ത്യയില്‍ ട്രൈബ് എന്ന വാക്കാണ് ആദിവാസികളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.1994 ഓഗസ്റ്റ് 9-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആദ്യമായി ആഗോള തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നടന്ന സമ്മേളനത്തിൽ ആണ് ആഗോള ആദിവാസി ദിനമെന്ന ആശയംരൂപപ്പെട്ടത് .
വനപ്രദേശങ്ങൾക്കുള്ളിലോ ഉൾ മലമ്പ്രദേശങ്ങളിലോ ജീവിക്കുന്നവരും അടിസ്ഥാനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ എന്നാണ് ആദിവാസികളെ പൊതുവെ പറയുന്നതെങ്കിലും ഇന്ത്യ മഹാരാജ്യത്തു ഈ വിഭാഗത്തിൽ പെട്ടവർ സിവിൽ സർവിസിൽ വരെ എത്തി നിൽക്കുന്നു. എന്നാൽ ആദിവാസികളിൽ ഭൂരിഭാഗവും ഇന്നും വലിയ കഷ്ടത്തിൽ തന്നെയാണ് .
പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഇന്ത്യയിൽ 461 ആദിവാസി വിഭാഗങ്ങൾ ഉണ്ട് അതിൽ 174 എണ്ണം ഉപവിഭാഗങ്ങളാണ്. 2001 ലെ കാനേഷുമാരി അനുസരിച്ച് നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് മധ്യപ്രദേശിലും, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്.
കേരളത്തിൽ പൊതുവെ ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ അവരിൽ ദർശിക്കിനാകും ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാണെന്നാണ് വെയ്പ്പ് .കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ് സർക്കാരിന്റെ കണക്ക് ഉണ്ട് എന്നാൽ ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു .
ആദിവാസികളുടെ മനുഷ്യാവകാശം, വിദ്യാഭ്യാസം, ചുറ്റുപാടുകള്‍, വികസനം, ആരോഗ്യം എന്നിവയാണ് ഈ ദിനത്തിൽ ചർച്ച ചെയ്യപ്പെടുന്നത് .ഭൂമിയുടെ ആദ്യ അ വകാശികളുടെ പിന്‍ഗാമികളായ ഇന്നത്തെ ആദിവാസികൾ ആവാസ
വ്യവസ്ഥകളിലും ജീവിത സാഹചര്യത്തിലും താരതമ്യേന പിന്നോക്കം നിൽക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് . അപ്പോഴും അവർ ലോകത്തിന് നല്‍കിയ കലാ സാംസ്കാരിക സംഭാവനകള്‍ വിസ്മരിക്കാനാകില്ല.
ആധുനിക സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കായി കാടും കാട്ടു വിഭവങ്ങളും ഊര്‍ജ്ജവും, ഭൂമിയും എല്ലാം ചൂഷണം ചെയ്തപ്പോൾ ആദിവാസി സമൂഹം അവരിലേക്ക് ഒതുങ്ങുകയും പട്ടിണിയും പരിവട്ടവുമായി അവർ അലയുകയും ചെയ്യുകയും അവരുടേതല്ലാത്ത കാരണത്താൽ വെടിയേൽക്കുകയും മരണത്തെ മുഖാമുഖം കാണുകയും മരണം വരിക്കുകയും ഒക്കെ ഇന്ന് സർവ്വ സാധാരണമായിക്കുന്നു .
പൊതു സമൂഹത്തിൽ നിന്ന് ബോധപൂർവ്വം അവരെ ആട്ടിപായിക്കാനുള്ള ശ്രമവും അവരുടെ മേൽ ആരോപണങ്ങൾ ഉന്നയിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ആധുനിക മനുഷ്യർ എന്ന് അവകാശപ്പെടുന്നവർ ചെയ്യുന്പോൾ അവർ മുഖ്യധാരയിലേക്ക് എങ്ങനെ എത്തും ?ഏഴ് ആദിവാസി വിദഗ്‌ദ്ധർ ഉള്‍പ്പെടെ പതിനാറംഗ ഫോറം ഐക്യരാഷ്ട്രസഭയിൽ തന്നെ പ്രവർത്തിക്കുന്നു എന്നത് പ്രതീക്ഷക്കു വക നൽകുന്നു .
പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം യുദ്ധങ്ങളും പകര്‍ച്ചവ്യാധികളും, കുടിയൊഴിപ്പിക്കലുകളും ലോകത്ത് ആദിവാസി ജനസംഖ്യയില്‍ ഗണ്യമായ കുറവു വരുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആദിവാസികള്‍ 70 രാജ്യങ്ങളിലായി വസിക്കുന്നു. ഇവരുടെ സാമൂഹികവും പുരോഗമനപരവുമായ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍പെടുത്തി അത് ഏകോപിപ്പിക്കാനാണ് ഈ ഫോറം പ്രവർത്തിക്കുന്നത് .
അടിയർ,അരങ്ങാടർ,ആളാർ,എരവള്ളൻ,ഇരുളർ,കാടർ,കനലാടി,കാണിക്കാർ,കരവഴി,കരിംപാലൻകാട്ടുനായ്ക്കർ,കൊച്ചുവേലൻ,കൊറഗർ കുണ്ടുവടിയർ, കുറിച്യർ, കുറുമർ, ചിങ്ങത്താൻ, ചെറവർ, ചോലനായ്ക്കർ, മലയരയൻ, മലക്കാരൻ, മലകുറവൻ, മലമലസർ, മലപ്പണ്ടാരം, മലപണിക്കർ, മലപ്പുലയൻ, മലസർ, മലവേടൻ, മലവേട്ടുവൻ, മലയടിയർ, മലയാളർ, മലയർ, മണ്ണാൻ, മറാട്ടി, മാവിലൻ, മുഡുഗർ, മുള്ളുവക്കുറുമൻ, മുതുവാൻ, നായാടി, പളിയർ, പണിയൻ, പതിയൻ, ഉരിഡവർ, ഊരാളിക്കുറുമർ, ഉള്ളാടൻ, തച്ചനാടൻ മൂപ്പൻ , വിഴവൻ തുടങ്ങി കേരളത്തിലെ ആദിവാസി വിഭാഗങ്ങളാണ് .
നമ്മെ പോലോ അതിനപ്പുറമോ ഈ ഭൂമിയിൽ അവകാശമുള്ള ആദി വാസികളെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയണം. സർക്കാർ തലത്തിൽ ഇവരെ രണ്ടാം തരം പൗരന്മാരായി കാണാതെ മുഖ്യധാരയിലെത്തിപ്പിക്കുകയും അവരുടെ ജീവിതം വിദ്യാഭ്യാസം പാർപ്പിടം ഉൾപ്പടെ അവർക്കാവശ്യമുള്ളതു നൽകി അവരെ പുനരധിവസിപ്പിക്കുകയും ചെയ്തില്ലെങ്കിൽ അവർ ഭൂപടത്തിൽ നിന്ന് ഇല്ലാതാകും എന്ന് മറക്കാതിരിക്കുക .
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?




നല്ല അറിവ്