Friday, December 27, 2024
Homeഅമേരിക്കപക്ഷിപ്പനി അടുത്ത മഹാമാരിയായേക്കും; മുന്നറിയിപ്പുമായി യു എസ്‌ വിദഗ്‌ധൻ.

പക്ഷിപ്പനി അടുത്ത മഹാമാരിയായേക്കും; മുന്നറിയിപ്പുമായി യു എസ്‌ വിദഗ്‌ധൻ.

വാഷിങ്‌ടൺ; ലോകം അടുത്തതായി അഭിമുഖീകരിക്കേണ്ടി വരുന്ന മഹാമാരി പക്ഷിപ്പനി ആയിരിക്കുമെന്നും എപ്പോൾ വേണമെങ്കിലും അത്‌ സംഭവിക്കാമെന്നും അമേരിക്കൻ രോഗപ്രതിരോധ നിയന്ത്രണ കേന്ദ്രത്തിന്റെ (സിഡിസി) മുൻ തലവൻ റോബർട്ട്‌ റെഡ്‌ഫീൽഡ്‌.

അമേരിക്കയിൽ കന്നുകാലികളിൽ നിന്ന്‌ പക്ഷിപ്പനി മനുഷ്യരിലേക്ക്‌ പകർന്ന മൂന്നു കേസുകൾ റിപ്പോർട്ട്‌  ചെയ്‌തിരുന്നു.  25 മുതൽ 50 ശതമാനം വരെയാണ്‌ പക്ഷിപ്പനിയുടെ മരണനിരക്ക്‌.  മനുഷ്യരിൽ നിന്ന്‌ പക്ഷിപ്പനി പടരുമെന്നതിന്‌ തെളിവു ലഭിച്ചിട്ടില്ലെങ്കിലും വൈറസ്‌ മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയെ മറികടക്കാനുള്ള ശേഷി ആർജ്ജിക്കുവാൻ സാധ്യതയുണ്ടെന്നും റെഡ്‌ഫീൽഡ്‌ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ അതിമാരകശേഷിയുള്ള ഏവിയാൻ ഇൻഫ്ലുവെൻസ എന്ന പക്ഷിപ്പനി രോഗാണു അമ്പതിലധികം ജീവികളെ ബാധിച്ചതായി കണ്ടെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments