Saturday, September 21, 2024
Homeഅമേരിക്കസ്വവർഗ വിവാഹം നിയമവിധേയമാക്കി തായ്‌ലാന്റ്‌.

സ്വവർഗ വിവാഹം നിയമവിധേയമാക്കി തായ്‌ലാന്റ്‌.

ബാങ്കോക്ക്‌; സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ബിൽ തായ്‌ലാന്റ്‌ സെനറ്റ്‌ വൻ ഭൂരിപക്ഷത്തോടെ പാസാക്കി. ഇതോടെ തായ്ലാൻ്റ് സ്വവർഗവിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യവും ആദ്യ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യവുമായി. 130 സെനറ്റ്‌ അംഗങ്ങൾ ബില്ലിനനുകൂലമായി വോട്ടുചെയ്‌തപ്പോൾ നാല് അംഗങ്ങൾ മാത്രമാണ്‌ എതിർത്തത്‌. 18 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന്‌ വിട്ടുനിന്നു.

ബില്ലിന് തായ്‌ലാന്റ്‌ രാജാവ്‌ മഹാ വജിരാലോങ്‌കോൻ അംഗീകാരം നൽകുന്നതോടെ രാജ്യത്ത് സ്വവർഗവിവാഹം നിയമവിധേയമാകും. വിവാഹ നിയമങ്ങളിൽ ലിംഗസമത്വപദങ്ങൾ ഉപയോഗിക്കാനും ദത്തെടുക്കൽ, സ്വത്തവകാശം എന്നീ വിഷയങ്ങളിൽ മറ്റു ദമ്പതികൾക്കുള്ള അവകാശങ്ങൾ സ്വവർഗ ദമ്പതികൾക്കും ഉറപ്പാക്കാനും ബില്ല്‌ ലക്ഷ്യമിടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments