ദോഹ: റമദാനോടനുബന്ധിച്ച് വിപണികളിലും കടകളിലും പരിശോധന വർധിപ്പിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. സാധനങ്ങളുടെ ലഭ്യത കൃത്യമായി അവലോകനം ചെയ്യാനും ലഭ്യത ഉറപ്പിക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ തുടർച്ചയായ നിരീക്ഷണമാണ് നടപടിയിലൂടെ പ്രാവർത്തികമാക്കുന്നത്. റീട്ടെയിൽ കടകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, വിതരണ ശൃംഖലകൾ എന്നിവിടങ്ങളിൽ തുടർച്ചയായ നിരീക്ഷണമാണ് ഇത്തരത്തിൽ നടക്കുന്നത്.
കടകളിൽ ഉത്പന്നങ്ങൾക്ക് അധിക വില ഇടാക്കുന്നുണ്ടോയെന്നും വില തീരുമാനിക്കുന്നത് സുതാര്യമായിട്ടാണോയെന്നും പരിശോധനയിലൂടെ വിലയിരുത്തും. ഇത് ഉപഭോക്താക്കൽ കബളിക്കപ്പെടാതിരിക്കാനാണെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം ഉയർന്ന വില ഇടക്കുന്നതോ മറ്റോ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട അധികൃതർക്ക് വിവരം നൽകാൻ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.



