Friday, January 9, 2026
Homeഅമേരിക്ക"അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ": '"ചിത്രശലഭം"' (സിനിമ അവലോകനം) രാഗനാഥൻ വയക്കാട്ടിൽ

“അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ”: ‘”ചിത്രശലഭം”‘ (സിനിമ അവലോകനം) രാഗനാഥൻ വയക്കാട്ടിൽ

മലയാളി മനസ്സ് വായനക്കാർക്ക് വേണ്ടി ”ഇന്ന് അവലോകനം നടത്തുന്നത്
ശ്രീ K.B മധു സംവിധാനം ചെയ്ത “ചിത്രശലഭം” എന്ന സിനിമയെ കുറിച്ചാണ്.

ശ്രീ K.B മധു

വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ വന്ന് പ്രേക്ഷകർ സ്വീകരിച്ച സിനിമ. അന്ന് കണ്ടവർക്ക് ഓർമ്മ പുതുക്കാനും കാണാത്തവർക്ക് കാണാൻ പ്രചോദനമാകാനും ഉള്ള ഒരു ശ്രമം മാത്രം..

ചിത്രശലഭം: കാണാൻ നല്ല ഭംഗിയുള്ള വർണ്ണങ്ങൾ വാരി വിതറുന്ന പൂമ്പാറ്റ. ഒരു പൂവിൽ നിന്നും മറ്റൊരു പൂവിലേക്ക് പറന്ന് ചെടികൾക്ക് പരാഗണത്തിന് സഹായിക്കുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സന്തോഷം പകരുന്ന, കാണാൻ ഭംഗിയുള്ള പൂമ്പാറ്റകൾക്ക് ആയുസ്സ് വളരെ കുറവാണ്

അകിര കുറസോവയുടെ സംവിധാനത്തിൽ 1952 ൽ റിലീസ് ആയ ഇകിറു’ എന്ന ജാപ്പനീസ് സിനിമയുടേയും മറ്റു ചില അനുഭവകഥകളുടേയും ആശയത്തിൽ നിന്നുള്ള തിരക്കഥയിൽ ഋഷികേശ് മുഖർജി സംവിധാനം ചെയ്ത് 1971 ൽ റിലീസായ ‘ആനന്ദ്’ എന്ന ഹിന്ദി സിനിമയുടെ പകർപ്പവാകാശം വാങ്ങി മലയാളത്തനിമയോടെ തന്നെയാണ് KB മധു ചിത്രശലഭത്തിൻ്റെ സംവിധാന സാക്ഷാത്കാരം നിർവ്വഹിച്ചത്. ആ ചിത്രത്തിൽ അമിതാ ബച്ചനും രാജേഷ് ഖന്നയും ഉജ്വലമായ അഭിനയം കാഴ്ചവച്ചു. ഋഷികേശ് മുഖർജിയുടെ മൂലകഥയ്ക്ക് റ്റി. എ. റസാഖ് മലയാള രൂപം എഴുതി വളരെ കയ്യടക്കത്തോടെ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൻ്റെ നിർമ്മാതാവ് പ്രശസ്ത സംവിധായകൻ ജയരാജാണ്. ബാനർ ന്യൂ ജനറേഷൻ സിനിമ.
.
ഇതിലെ പ്രധാന കഥാപാത്രമായ ദേവനെ അവതരിപ്പിച്ചത് ജയറാമാണ്.ഡോക്ടർ സന്ദീപ് ആയി ബിജു മേനോനും, Dr രവീന്ദ്രനായി ദേവനും, സിസ്റ്റർ മരിയയായി സുകുമാരിയും, ബക്കർ പരപ്പനങ്ങാടിയായി കലാഭവൻ മണിയും, ദീപയായി ജോമോളും Dr. രവീന്ദ്രൻ്റെ ഭാര്യ ഗീതയായി രേണുകയും കൂടാതെ മാടമ്പ് കുഞ്ഞിക്കുട്ടനും ചെറിയ റോളിൽ എത്തുന്നു.

യൂസഫലി കേച്ചേരിയുടെ അർത്ഥസമ്പുഷ്ടമായ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സംഗീതം നൽകി. ആരോഹണത്തിൽ ചിരിച്ചും അവരോഹണത്തിൽ കരഞ്ഞും — എന്ന ഗാനം യേശുദാസ് അതി മധുരമായി പാടി. ഭാവനാ രാധാകൃഷ്ണൻ ആലപിച്ച ഗാനങ്ങളും ഉണ്ട്. S കുമാറിൻ്റെ ഛായാഗ്രഹണം: കഥാരംഗത്തിന് അനുയോജ്യമായി രാജാമണിയുടെ പശ്ചാത്തല സംഗീതം:

* സിനിമ കണ്ടിറങ്ങി വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ നിന്നും വിട്ടു പോകാത്ത ചില കഥാപാത്രങ്ങളുണ്ട്. അതുപോലെ ചില ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ വേർപാടും . സുഖമോദേവി, മൂന്നാംപക്കം, സുകൃതം, മായാമയൂരം എന്നീ സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ വേർപാട് പ്രേക്ഷക ഹൃദയങ്ങൾക്ക് ഒരു പാട് നൊമ്പരം ഉണ്ടാക്കിയിട്ടുള്ളതാണ്.
ചിത്രശലഭത്തിലെ ദേവൻ എന്ന കഥാപാത്രവും നമ്മുടെ മനസ്സിൽ വിങ്ങൽ നല്കിക്കൊണ്ടാണ് കടന്നു പോകുന്നത്:

സീൻ നമ്പർ വൺ :
Dr. സന്ദീപ് എഴുതിയ ചിത്രശലഭം എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി അവാർഡ്‌ നൽകുന്ന ചടങ്ങോടെയാണ് ചിത്രം ആരംഭിക്കുന്നത്. അവാർഡ് സ്വീകരിച്ചു കൊണ്ട് മറുപടി പ്രസംഗമായി പുസ്തകമെഴുതാനുള്ള സാഹചര്യം വിശദീകരീച്ചു കൊണ്ട് തൻ്റെ ഓർമകളിലേക്ക് ദേവനോടൊത്തുള്ള ആ നല്ല ദിവസങ്ങളിലേക്ക് Dr സന്ദിപ് തിരിഞ്ഞു നോക്കുന്നു.

Dr. സന്ദീപ് മെഡിക്കൽ എത്തിക്സ് മുറുകെ പിടിക്കുന്ന ആൾ: ഡോക്ടറായിരുന്ന അച്ഛൻ സമ്പാദിച്ചതിനേക്കാൾ കൂടുതൽ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഓങ്കോളജി സ്പെഷലിസ്റ്റ് എന്ന ഖ്യാതി മാത്രമാണ് സ്വന്തമായിട്ടുള്ളത്.അനാവശ്യമായി മരുന്നുകൾ കുറിച്ചു കൊടുക്കുന്ന സ്വഭാവം ഇല്ല.സ്വയം രോഗിയാണെന്ന് കരുതുന്നവർവർക്ക് അതു കൊണ്ട് അദ്ദേഹത്തോട് വലിയ താൽപര്യമില്ല. ക്യാൻസറിന് ചികിത്സിക്കുന്ന ഡോക്ടറാണ് ക്യാൻസർ സൃഷ്ടിക്കുന്ന ഡോക്ടർ അല്ല എന്ന് പറയാൻ ഒട്ടും മടിയില്ല. എന്നാൽ അദ്ദേഹത്തിൻ്റെ സുഹൃത്തായ Dr.രവീന്ദ്രൻ (ദേവൻ) അറത്തു മുറിച്ച് പണം വാങ്ങും. ജീവിത ശൈലീ രോഗങ്ങൾ ആയാലും ശൈലി മാറ്റാൻ പറയില്ല.മരുന്ന് നിർദേശിക്കുന്നതാണ് ശീലം.രോഗം ഏതുമാകട്ടെ മരുന്ന് റെഡി എന്ന ശൈലിയാണ്. മരുന്നെഴുതാത്ത ഡോക്ടർമാരോട് രോഗികൾക്ക് മതിപ്പുണ്ടാകില്ല എന്നതാണ് അദ്ദേഹത്തിൻ്റെ തത്വശാസ്ത്രം.അതിനാൽ മൂപ്പർക്ക് ‘യൂണിറ്റി’എന്ന പേരിൽ ഒരു ആശുപത്രി കെട്ടിപ്പൊക്കാനും സാധിച്ചു.

രവീന്ദ്രനെ കാണാനെത്തിയതാണ് സന്ദീപ് അവരുടെ അരികിലേക്ക് വാര്യർ ഡോക്ടറുടെ നിർദ്ദേശകാരം ദേവൻ എത്തി. ദേവൻ്റെ സ്കാനിങ്ങ് റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്തിരിക്കെയാണ് ചിരിച്ച മുഖത്തോടെ ദേവൻ എത്തിയത്.. ദേവനെ Dr രവീന്ദ്രൻ്റെ യൂണിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ദേവൻ തൻ്റെ വാഗ്ചാതുര്യം കൊണ്ട് ഗൗരവക്കാരിയും കണിശക്കാരിയുമാ സിസ്റ്റർ മരിയയെ (സുകുമാരി ) പോലും തമാശകൾ പറഞ്ഞ് രസിപ്പിച്ചു.

രോഗിയെന്ന പരിവേഷം ഇഷ്ടമില്ലാത്തതിനാൽ ദേവൻ അവിടെ നിന്നും മുങ്ങി ഡോക്ടർ സന്ദീപിൻ്റെ വീട്ടിൽ പൊങ്ങി. സന്ദീപിനെ ബ്രദർ എന്നാണ് അഭിസംബോധന. ബന്ധുക്കൾ ആരുമില്ലാത്ത ദേവൻ ഡോക്ടറെ ഒരു അനുജനെ പോലെയാണ് കരുതുന്നത്.. ഒരു പക്ഷേ മുജ്ജൻമത്തിലെ സഹോദരൻമാർ ആയിരിക്കാം.

ആശുപത്രിയിൽ നിന്നും ആരോടും പറയാതെ വന്നതിന് സ്നേഹത്തോടെ Dr രവീന്ദ്രനും ശാസിച്ചു. തൻ്റെ മാരകമായ രോഗം വകവക്കാതെ മരണം തൊട്ടു മുന്നിലുണ്ടെന്നറിഞ്ഞിട്ടും അതൊന്നും കാര്യമാക്കാതെ എല്ലാവരോടും തമാശകൾ പറഞ്ഞ് രസിപ്പിച്ച് കൊണ്ട് ഒട്ടേറെ ദിനരാത്രങ്ങൾ കടന്ന് പോയി.

അതിനിടെ സംസാര മധ്യേ താൻ ചികിത്സിച്ചിരുന്ന ദീപ എന്ന സ്കൂൾ ടീച്ചറോട് തോന്നിയ അനുരാഗം അതിൻ്റെ വിങ്ങൽ ദേവനോട് തുറന്ന് പറഞ്ഞു.. അവിചാരിതമായി ഡോക്ടറെ കാണാനെത്തിയ ദീപയോട് സന്ദീപിൻ്റെ മനസ്സിൽ മാത്രം കൊണ്ടുനടന്ന പ്രണയം വെളിപ്പെടുത്തുമ്പോൾ തൻ്റെ ഉള്ളിലും അതേ വികാരം ഉണ്ടായിരുന്നു എന്ന കാര്യം ദീപയും തമ്മിൽ പങ്കുവച്ചു.

ദീപയുടെ അമ്മയെ കാണാൻ ദേവൻ അവരുടെ അഗ്രഹാരത്തിൽ പോയി വിവാഹം നടത്തിക്കൊടുക്കണമെന്ന് അഭ്യർത്ഥിച്ചു.

അതിനിടയിൽ കടം വാങ്ങിയവർ പിന്തുടർന്നപ്പാൾ ഒളിച്ചോടുന്ന ബക്കർ പരപ്പനങ്ങാടി ദേവൻ്റെ മുന്നിൽ അകപ്പെടുയും അവർ സൗഹൃദത്തിലാവുകയും ബക്കറിൻ്റെ നാടക റിഹേഴ്സൽ ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു.ആ നാടകത്തിലെ ഒരു സംഭാഷണം തൻ്റെ ജീവിതാന്ത്യ രംഗത്തിൻ്റെ തിരശ്ശീല വീഴുന്നതിനോടു സാമ്യമുള്ളതുപോലെ തോന്നിയതിനാൽ ആ സംഭാഷണം മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നു..

ദേവൻ മരണത്തോടടുത്തു കൊണ്ടിരിക്കുകയാണ് എന്നറിയുമ്പോൾ Dr രവീന്ദ്രൻെറ ഭാര്യയും പ്രാർത്ഥനയിൽ മുഴുകി. ദിവസങ്ങൾ ചെല്ലും തോറും സന്ദീപും ആകെ അസ്വസ്ഥനായി.എൻ്റെ മരണമോർത്ത് മരിക്കാതെ മരിക്കുന്ന നിന്നെ കാണുമ്പോഴാണ് എൻ്റെ ഏറ്റവും വലിയ വിഷമം” എന്ന് ഒരു ഘട്ടത്തിൽ ദേവൻ പറയുകയും ചെയ്തു.

സിസ്റ്റർ മരിയ ദേവൻ്റെ അരികിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ ദേവൻ പറഞ്ഞു
അടുത്ത ജൻമത്തിൽ മദറിൻ്റെ മകനായി എനിക്കു ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. അടുത്ത ജന്മത്തിലല്ല ഈ ജൻമത്തിലും നീ എൻ്റെ മകൻ തന്നെയാണ് എന്ന് പറയുമ്പോൾ അത് പ്രേക്ഷക ഹൃദയത്തിൽ വിങ്ങലായ് തീർന്നു.ദേവൻ്റെ നിർദേശപ്രകാരം ഡോ.സന്ദീപിൻ്റെ കവിത ടേപ്പിൽ റെക്കോഡ് ചെയ്തു.

ദേഹമാകും വസ്ത്രം മാറി ദേഹി തുടരുന്ന യാത്ര ., ‘ ഇതാണ് കവിതയുടെ വരികൾ

ജീവിതാന്ത്യരംഗ തിരശ്ശീല വീഴുമ്പോൾ ഡോക്ടർ രവീന്ദ്രനും ദീപയും ദേവൻ്റെ സമീപത്ത് തന്നെ ഉണ്ട്.സന്ദീപ് ദേവനെ ആശ്വസിപ്പ് മറ്റൊരു പ്രശസ്ത ഡോക്ടറുടെ ഉപദേശം തേടാൻ പോയി. ടേപ്പ് ഓൺ ചെയ്യാൻ പറഞ്ഞ് സന്ദീപിൻ്റെ കവിതയുടെ വരികൾ അന്വർത്ഥമാക്കിക്കൊണ്ട് ചിത്രശലഭം മറ്റൊരു ലോകത്തേക്ക് പറന്ന് പോയി. ദേഹമാകും വസ്ത്രം മാറി ദേഹി തുടരുന്ന യാത്ര എന്ന കവിത കേട്ടുകൊണ്ട്.
അയാൾ ദേഹം ഇവിടം വിട്ട് പോയി.

ഡോക്ടർ സന്ദീപ് തിരിച്ചു വന്നപ്പോൾ “ദേവാ, എന്തെങ്കിലും പറയൂ” എന്ന് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞപ്പോൾ റെക്കോഡ് ചെയ്ത കവിതയ്ക്ക് ശേഷം ദേവൻ പറഞ്ഞ ബക്കറിൻ്റെ നാടകത്തിലെ ഡയലോഗ് മുറിയാകെ മാറ്റൊലി കൊണ്ടു’
“ജനനവും മരണവും തികച്ചും ഈശ്വരനിശ്ചയം. അതിനു മുന്നിൽ രാജാവാര് പ്രജയാര്? വിധിയുടെ കൈകളിലെ മണൽപ്പാവകളാണ് നാം. ഓരോരുത്തരുടേയും കാലം അവസാനിക്കുന്നിടത്ത് ഒരു ഇരുണ്ട ഗുഹ കാണാം, അവിടെ നാം ഉപേക്ഷിക്കപ്പെടുന്നു.

ചിത്രശലഭം അവലോകനത്തിന് തിരശ്ശീല .

സ്നേഹപൂർവ്വം

രാഗനാഥൻ വയക്കാട്ടിൽ
RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com