Friday, January 9, 2026
Homeഅമേരിക്കഷാർജ അന്താരാഷ്ട്ര പുസ്തകമേളയും കുട്ടികളും

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയും കുട്ടികളും

ഷാർജ: കലയിൽ അൽപ്പം കാര്യവും ആകാം. അതെ വായനയോടൊപ്പം കലയും കളിയും. അറിവിൻ്റെ കൗതുക ലോകത്ത് കുട്ടികൾക്കായി തീർക്കുന്ന കളികളിലൂടെ കൗതുകം തീർക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2025.

SIBF 2025 ൽ എട്ട് മുതൽ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച “ബോൺസായ് ട്രീ” വർക്ക്‌ഷോപ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു. കുട്ടികൾ പ്രകൃതിയിൽ കാണുന്നതെല്ലാം നിരീക്ഷിക്കുമ്പോൾ അവയെല്ലാം അവരുടെ മനസ്സിനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ് പാഠ്യവിഷയം. ഇങ്ങിനെ കാണുന്ന പ്രകൃതിയിലെ ഒരു മരം നിർമ്മിക്കാനായിരുന്നു കുട്ടികളോട് ആവശ്യപ്പെട്ടത്.

കുറച്ച് അലൂമിനിയം വയറുകൾ ഉപയോഗിച്ചാണ് കുട്ടികളെ ഈ വൃക്ഷങ്ങൾ നിർമ്മിക്കാൻ “ഇൻസ്ട്രക്ടർ ഷേല ടുറിയാനോ” പഠിപ്പിച്ചത്. അലൂമിനിയം വയറുകളും, ചെറു ബോളുകളും, കളർ പ്പേപ്പർ തുണ്ടുകളുമാണ് ഇത്തരം സൃഷ്ടികൾക്കായി കുട്ടികൾക്ക് നൽകിയിരുന്നത്. വളരെയധികം ക്ഷമയും ശ്രദ്ധയും ഇത്തരം സൃഷ്ടികൾക്ക് ആവശ്യമാണ് . ഈ പാഠ്യ പദ്ധതിയിലൂടെ കുട്ടികളെ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഷേല ടുറിയാനോ പറഞ്ഞു. വളരെ കൗതുകകരമായ കാഴ്ച്ചയാണ് ഈ ഒരു കുട്ടികളുടെ പഠനക്കളരി പ്രദാനം ചെയ്തത്.

കുട്ടികൾക്കായി നിരവധി പഠനക്കളരികൾ ഒരുക്കിയിട്ടുള്ള SIBF 2025 ൽ, കുട്ടികളുടെ മറ്റൊരു വർക്ക് ഷോപ്പിൽ പേപ്പർകപ്പുകളും, തൊപ്പികളും, റബ്ബർ ബാൻ്റുകളും ഉപയോഗിച്ച് കുട്ടികളുടെ മാനസീക ഉല്ലാസത്തിലൂടെ കരകൗശല വസ്തുക്കൾ നിർമ്മാണ പഠന ക്ലാസ്സുകൾ നടന്നു. ഇൻസ്ട്രക്ടർ ബെർണി ഫ്രാൻസിൻ്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ് നടന്നത്. ചെറുതുണ്ട് പേപ്പറുകൾ, ചതുരങ്ങൾ, കത്രിക, പശ, റബ്ബർ ബാൻ്റുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തൊപ്പികൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ ഉൾപ്പെടുന്ന ഓരോ കിറ്റുകളാണ് ക്ലാസ്സിൽ പങ്കെടുത്ത കുട്ടികൾക്ക് നൽകിയിരുന്നത്.

കുട്ടികളുടെ മനസ്സിലെ ഭാവനയെ കരകൗശല രംഗത്ത് കൂടുതൽ പുത്തൻ സൃഷ്ടികൾക്കായി പ്രയോജനപ്പെടുത്താൻ, അവരുടെ നേർക്കാഴ്ച്ചകളിൽ നിന്ന് ഇത്തരം അസംസ്കൃത വസ്തുകൾ ഉപയോഗിച്ച് കളിപ്പാട്ടങ്ങളും കൗതുകങ്ങളും നിർമ്മിക്കാൻ അവരെ പ്രാപ്തരാക്കുക, അതിലൂടെ അവരുടെ പഠനരംഗത്ത് അവരെ കൂടുതൽ ശ്രദ്ധാലുക്കളാക്കുക എന്നതാണ് ഈ പഠന ക്ലാസ്സു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇൻസ്ട്രക്ടർ ബെർണി പറഞ്ഞു. കോട്ടകളും, കോഴികളും, കാറുകളും തുടങ്ങി വളരെ നല്ല സൃഷ്ടികളാണ് കുട്ടികൾ അവരുടെ കിറ്റുകളിലെ സാധനങ്ങൾ കൊണ്ട് നിർമ്മിച്ചത്. കാണികൾക്കും ഇതൊരു പ്രത്യേക അനുഭവത്തിൻ്റെ കാഴ്ച്ചയാണ് നൽകിയത്.

റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com