ഷാർജ: പ്രശസ്ത സിനിമാ സീരിയൽ നടനും, കേരളത്തിലെ അറിയപ്പെടുന്ന കൃഷിക്കാരനുമായ കൃഷ്ണകുമാറിൻ്റെ ആദ്യത്തെ പുസ്തകമായ “ഹൃദയപൂർവ്വം

ഷാർജ ബുക്ക് അതോറിറ്റി നടത്തുന്ന SIBF 2025 ൽ ഇന്ത്യക്കാർക്കായി ഒരുക്കിയിട്ടുള്ള ഹാൾ നമ്പർ ഏഴിലെ ഇൻ്റലക്ച്ച്വൽ ഹാളിൽ നിറഞ്ഞ ജനാവലിയെ സാക്ഷി നിർത്തി ഹൃദയപൂർവ്വം കർഷകനടൻ എന്ന പുസ്തകം കൃഷ്ണകുമാറിൻ്റെ പ്രിയസുഹൃത്ത് സുനിൽ കുമാർ, പ്രഭാകരൻ പയ്യന്നൂരിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

കർഷകശ്രീ അവാർഡുകൾ ഉൾപ്പെടെ കാർഷിക രംഗത്തെ മികച്ച സംഭാവനയ്ക്ക് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള കൃഷ്ണകുമാർ അഭിനയരംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്. കൃഷി ഒരു വിനോദമായി ഏറ്റെടുത്ത കൃഷ്ണകുമാർ സ്വന്തമായ അധ്വാനത്തിലൂടെ മണ്ണിൽ നൂറ് മേനി വിളയിക്കുകയാണ്. അച്ഛൻ ഒരു അദ്ധ്യാപകനായിരുന്നിട്ടും, കുട്ടിക്കാലത്ത് കൃഷിയിൽ തീരെ താല്പര്യമില്ലാതിരുന്നിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ധം തന്നെ ഒരു കൃഷിക്കാരനാക്കി എന്ന് കൃഷ്ണകുമാർ പറഞ്ഞു.

പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് മലയാള സിനിമയിലെ അഭിമാനമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവ്, പത്മശ്രീ ഭരത് മോഹൻലാൽ ആണ്. താൻ പിതാവിന് തുല്യം സ്‌നേഹിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ എന്നും, അദ്ദേഹം തൻ്റെ പുസ്തകത്തിന് അവതാരിക എഴുതിയതി എന്നതും, അതിലുപരി ഹൃദയപൂർവ്വം കർഷകനടൻ എന്ന പേര് നിർദ്ദേശിച്ചതും അദ്ദേഹമാണ് എന്നത് തൻ്റെ ജീവിതത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അംഗീകാരമാണെന്ന് നടൻ കൃഷ്ണകുമാർ പറഞ്ഞു. കൂടാതെ ലാലേട്ടൻ്റെ ആശംസാ പ്രസംഗത്തിൻ്റെ വീഡിയോയും പ്രകാശന സമയത്ത് പ്രദർശിപ്പിച്ചു. പുസ്തകം പ്രകാശനം ചെയ്ത സുനിൽക്കുമാറും , സ്വീകരിച്ച പ്രഭാകരൻ പയ്യന്നൂരും , മറ്റ് നിരവധി സാംസ്ക്കാരിക പ്രതിഭകളും എഴുത്തുകാരും മാത്രല്ല മലയാളി മനസ്സിൻ്റെ എഴുത്തുകാരി സുജ പാറുക്കണ്ണത്തിലും ആശംസകൾ അർപ്പിച്ച് സംസാരിച്ചു



