Sunday, February 15, 2026
Homeകേരളംആലിന് വിട : ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

ആലിന് വിട : ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ എബ്രഹാമിന്റെ (9 മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

പൊതുദർശനത്തിനു ശേഷമാണ് നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയുടെ അങ്കണത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ചാണ് അന്തിമോപചാരമായി ഗാർഡ് ഓഫ് ഓണർ നൽകിയത്. തുടർന്നായിരുന്നു സംസ്കാരം.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ വീണ ജോർജ്, വി. എൻ. വാസവൻ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു.

മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com