തകഴി ശിവശകര പിള്ള (സർ ) എന്നപേര് പേര് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ ചെമ്മീൻ ( നോവൽ )സിനിമയിലെ കറുത്തമ്മയെയും, പരീക്കുട്ടിയെയുമാണ് അതിലെ” മാനസ മൈനേ “എന്ന ഗാനവും.
മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ചിത്രം !!
അത്രയും മനോഹരമായാണ് അദ്ദേഹം ആ നോവൽ എഴുതിയിരിക്കുന്നത് ഈ നോവലാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള അദ്ദേഹം 1912 ഏപ്രിൽ 17 ന് ആലപ്പുഴയിലെ തകഴിയിൽ ജനിച്ചു.
അച്ഛന്റെ പേര് പൊയ് പള്ളികളത്തിൽ ശങ്കര കുറുപ്പ്, അമ്മ പടഹാരം മുറിയിൽ അരിപുറത്തു വീട്ടിൽ പാർവ്വതി അമ്മ .
തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന് പ്ലീഡർഷിപ് പരീക്ഷയിൽ ജയിച്ചു . പാസ്സായ ഉടനെ അദ്ദേഹം കേരള കേസരി പാത്രത്തിൽ റിപോർട്ടറായി. പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു.
കേരള കേസരി പത്രത്തിൽ ചേർന്നതോടെയാണ് തകഴി സർ ന്റെ സാഹിത്യ ജീവിതം തഴച്ചു വളർന്നത് !!
കേസരിയുമായുള്ള സമ്പർക്കമാണ് ശിവശങ്കരപ്പിള്ള പിള്ള സാറിന്റെ ജീവിതത്തിനു വഴിത്തിരിവായത്.
1934 ൽ ചെമ്പകശ്ശേരി ചിറക്കൽ കമലാക്ഷിയമ്മ ( കാത്ത ) യുമായുള്ള വിവാഹം കഴിഞ്ഞു.
നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി സർ .
അദ്ദേഹത്തിന്റെ കൃതികൾ മലയാളസാഹിത്യലോകത്ത് പുതിയൊരു യുഗം സൃഷ്ടിച്ചു.
ചെറുകഥ, നാടകം, സഞ്ചാര സാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവന നൽകിയ തകഴി സർ ന് 1984 -ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത് !!
കേരള “മൊപ്പസാങ്ങ്” എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട് !
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും അദ്ദേഹത്തിന് നല്ലൊരു പങ്കുണ്ട് . കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും, കേന്ദ്ര സാഹിത്യ നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ എന്നീ നോവലുകൾ വിദേശഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തകഴി സാർ ന്റെ നോവലുകൾ സിനിമയാക്കിയിട്ടുള്ള കാര്യം നമുക്കറിയാമല്ലോ.
ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എല്ലാം ആ മഹാപ്രതിഭക്ക് കിട്ടിയതാണ്.
1999 ഏപ്രിൽ 10-ന് തന്റെ 87 വയസ്സിൽ കേരളം കണ്ട ആ മഹാസാഹിത്യകാരൻ ജന്മനാടായ ആലപ്പുഴയിൽ സ്വന്തം തറവാട്ടിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു…..
അദ്ദേഹം ഈ ഭൂമിവിട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ എഴുത്തിലൂടെ ആ മഹാപ്രതിഭ നമ്മളിൽ ജീവിക്കും ♥️🙏🙏🙏🙏🙏



