Monday, February 2, 2026
Homeഇന്ത്യജാർഖണ്ഡിൽ മന്ത്രവാദം ആരോപിച്ചു ദമ്പതികളെയും 18 വയസ്സുകാരനായ മകനെയും വെട്ടിക്കൊലപ്പെടുത്തി

ജാർഖണ്ഡിൽ മന്ത്രവാദം ആരോപിച്ചു ദമ്പതികളെയും 18 വയസ്സുകാരനായ മകനെയും വെട്ടിക്കൊലപ്പെടുത്തി

ജാർഖണ്ഡിലെ പലാമുവിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിജയ് ഭുയാൻ (45), ഭാര്യ കാലിയാ ദേവി (40), മകൻ ചോട്ടു ഭുയാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.  ഇവരുടെ പ്രായപൂർത്തിയാകാത്ത മകൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

പാങ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇവരുടെ വീട്ടിൽ നിന്നാണ് ഞായറാഴ്ച മൃതദേഹങ്ങൾ കണ്ടെടുത്തത്. പെൺകുട്ടിയെ ഗുരുതരമായ പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മന്ത്രവാദം സംബന്ധിച്ച സംശയത്തെത്തുടർന്നുള്ളതാണ് കൊലപാതകമെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് ലെസ്‌ലിഗഞ്ച് സബ് ഡിവിഷണൽ പോലീസ് ഓഫീസർ മനോജ് കുമാർ ഝാ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. പ്രതികളെ പിടികൂടാനായി തിരച്ചിൽ ശക്തമാക്കിയതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com