Thursday, January 8, 2026
Homeഅമേരിക്കപുടിൻ പൊട്ടിക്കുമോ ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

പുടിൻ പൊട്ടിക്കുമോ ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

റഷ്യൻ പ്രസിഡന്റ് വളാടിമീർ പുടിൻ ബാല്യത്തിലും കൗമാര്യത്തിലും വളരെ കുസൃതിയും വഴക്കാളിയിയും ആയിരുന്നു

അദ്ദേഹത്തിന്റെ ജന്മനാടായ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ വീടിനു ചുറ്റുപാടും അയല്പക്കത്തും ഒരുപാട് കളിക്കൂട്ടുകാർ ഉണ്ടായിരുന്ന പുടിൻ കുട്ടിക്കാലത്തു തന്നെ അവരുടെ നേതാവ് ആയിരുന്നു

നല്ല ഒരു സോക്കർ കളിക്കാരൻ ആയിരുന്ന പുടിൻ വീടിനു അടുത്തുള്ള സോക്കർ ക്ലബ്ബിന്റെ ക്യാപ്റ്റൻ കൂടി ആയിരുന്നു

പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരൻ ആയിരുന്ന പുടിനെ പറ്റിയുള്ള നാട്ടുകാരുടെയും പഠിച്ചിരുന്ന സ്കൂളിലെ സഹപാഠികളുടെയും പരാതികൾ തീർക്കുക ആയിരുന്നു പുടിന്റെ മാതാപിതാക്കളുടെ സ്‌ഥിരം പണി

ഒരിക്കൽ പിതാവിന്റെ മുന്തിരി തോട്ടത്തിൽ അനുവാദം കൂടാതെ കടന്നു മുന്തിരി പറിച്ചെടുത്ത ഒരു പറ്റം കുട്ടികളെ പുടിൻ ബാലനായിരുന്നപ്പോൾ ഒറ്റയ്ക്കാണ് നേരിട്ട് തോട്ടത്തിൽ നിന്നും തുരത്തിയത്

ചെറുപ്പത്തിൽ വഴക്കാളിയും കുസൃതിയും ഒക്കെ ആയിരുന്നു എങ്കിലും അതി ബുദ്ധിമാനും പഠനത്തിൽ കേമനും ആയിരുന്നു പുടിൻ

മോസ്‌കോയിൽ എത്തിയ പുടിൻ പഠനത്തിൽ റാങ്ക് ഹോൾഡർ കൂടി ആയിരുന്നു

ഉപരിപഠനത്തിന് ശേഷം ഗവണ്മെന്റ് സെക്റ്ററിൽ ഉന്നത ജോലിയിൽ പ്രവേശിച്ചു മോസ്‌കോ നഗരത്തിന്റെ ഓരോ മുക്കും മൂലയും പരിചിതമായപ്പോൾ പുടിന്റ മനസ്സിൽ ഉണ്ടായ ഒരു സ്വപ്നം ആയിരുന്നു റഷ്യയുടെ അധിപൻ ആകണം എന്നുള്ളത്

അതിനായി പല പൊളിറ്റിക്കൽ ഫോറങ്ങളിൽ പ്രവർത്തിച്ചു തുടങ്ങിയ പുടിൻ അധികം വൈകാതെ ഇന്റിപ്പെന്റൻസ് പാർട്ടിയുടെ തലപ്പത്തു എത്തി

തൊണ്ണൂറുകളുടെ അവസാനം മുതൽ റഷ്യൻ ഭരണത്തിന്റെ തലപ്പത്തു പ്രസിഡന്റ് ആയും പ്രധാനമന്ത്രിയും ആയുള്ള പുടിൻ രണ്ടായിരത്തി പന്ത്രണ്ടിൽ പ്രസിഡന്റ് ആയശേഷം തകർന്നു കിടന്ന റഷ്യൻ സമ്പത് ഘടനയെ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളുടെ ഒപ്പമോ അതിൽ കൂടുതലോ എത്തിച്ചു

സോവിയറ്റ് യൂണിയൻ തകർന്നു തരിപ്പണം ആയ ശേഷം അവിടുന്ന് തന്നെയുള്ള പുടിന്റെ വർഷങ്ങൾക്കു ശേഷം ഉള്ള ഉയിർത്തെഴുന്നേൽപ്പിന്റ അവസാന ലക്ഷ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ആണെന്ന് സ്പഷ്ടം

തന്റെ ചെറുപ്പത്തിലേ സ്വഭാവം പോലെ തന്നെ യുദ്ധ കൊതിയൻ ആയ പുടിൻ ഉക്രെയിന് എതിരെ യുദ്ധം തുടരുമ്പോഴും ലോകരാജ്യങ്ങളിൽ പകുതിയേ തന്റെ പക്ഷത്തക്കുവാൻ അദ്ദേഹത്തിന്റെ കൂർമ ബുദ്ധിയും പ്രൊഫഷണിലസവും പുറത്തെടുത്തു

അലാസ്ക ഉച്ചകോടി തീരുമാനം ആകാതെ പിരിഞ്ഞതുകൊണ്ട് അമേരിക്കയ്ക്കു എതിരെ മറ്റു കരുതന്മാർ ആയ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുവാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനവും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചയും

ലോകത്തെ നമ്പർ ടു വൻ ശക്തി ആയ ചൈനയെയും കയ്യിലെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന പുടിൻ അതിന്റെ ഭാഗമായി അധികം താമസം ഇല്ലാതെയുള്ള തന്റെ ചൈന സന്ദർശനവും ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു

യൂറോപ്പിലെ മറ്റു രാജ്യങ്ങളെ വിരട്ടി നിർത്തിയിരിക്കുന്ന പുടിൻ ഇനിയിപ്പോൾ തനിക്കു വഴങ്ങാതെ വരുന്നവർക്കു എതിരെ കയ്യിലിരിക്കുന്ന എന്തെങ്കിലും പൊട്ടിക്കുമോ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com