മനസമാധാനവും ഉറക്കവും നഷ്ടപെട്ട ഒരു ക്രിസ്തുമസ് അവധിക്കാ ല അനുഭവമാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. ക്രിസ്തുമസ് അവധിക്കായി സ്കൂൾ പൂട്ടുന്ന വെള്ളിയാഴ്ചയാണ് കുട്ടികൾക്ക് അരി വിതരണം നടത്തുന്നത്. ഞാൻ പഠിപ്പിക്കുന്ന ക്ലാസിന്റെ കെട്ടിടത്തിൽ അഞ്ചു ക്ലാസ്സ് മുറികളുണ്ട്. അതിലെ മറ്റു നാലു ക്ലാസ്സിലെ അദ്ധ്യാപകരും ലീവിലാണ്. ലീവിന്റെ മൂല്യം നമുക്കൊക്കെ അറിയാമല്ലോ. വർഷാ വസാനം സൂക്ഷിച്ചു വച്ച ലീവുകളൊക്കെ എടുക്കുന്ന സമയം. എന്റെ ക്ലാസുള്ള കെട്ടിടത്തിന്റെ അടുത്ത് കൂടിയാണ് രക്ഷിതാക്കൾ അരി വാങ്ങാൻ വരുന്നത്. കുട്ടികൾ അവരുടെ അധ്യാപകരില്ലാത്ത ദിവസം എങ്ങനെയാണ് ആഘോഷിക്കുന്നത് എന്ന് നമുക്ക് ഊഹിക്കാമല്ലോ.
ഞാൻ ഓരോ ക്ലാസിലും കയറി ഇറങ്ങി പലപ്രാവശ്യം പറഞ്ഞു ബഹളമുണ്ടക്കരുത് ക്ലാസിനു വെളിയിൽ ഇറങ്ങരുത് എന്ന്. മൂന്നു നാലാം ക്ലാസും രണ്ടു മൂന്നാം ക്ലാസ്സുമാണ് കെട്ടിടത്തിൽ. ചിലർ അരി വാങ്ങാൻ പോകുന്നവർ പരിചയ കാരാണെങ്കിൽ ക്ലാസിലിരുന്നു കൈ പൊക്കുന്നു ചിരിക്കുന്നു. അതൊക്കെ ഞാൻ കണ്ടില്ലെന്നു വെച്ചു.
അതിനിടക്ക് നാലാം ക്ലാസിലെ നാലു വില്ലത്തികൾ വരാന്തയിൽ ഇറങ്ങി നിന്നു. ഇതു കുട്ടികൾക്കു അച്ചടക്കമില്ലായ്മയും ഒരു നല്ല ശീലവും അല്ലല്ലോ. എന്റെ ക്ലാസിൽ നീളം വളരെ കുറഞ്ഞ ഒരു മുളവടി ഉണ്ടായിരുന്നു. അത് കൈയിൽ പിടിച്ചതിനു ശേഷം അധികം നീളമില്ല. ഞാൻ അതുമായി ഇങ്ങേ അറ്റത്തുനിന്ന് അങ്ങേ അറ്റത്തെത്തി. ഞാൻ വരുന്നത് കണ്ടിട്ടും അവർ ക്ലാസ്സിൽ കയറിയില്ല. വടി കൊണ്ട് അവരുടെ കൈയിൽ ഓരോ അടി കൊടുത്തു. അടിക്കുമ്പോൾ എന്റെ കൈ ആണ് വേദനിച്ചത് നീളമില്ലാത്ത വടി ആയതു കൊണ്ട്. എങ്ങെനെയെങ്കിലും നാലു മണി ആ യാ ൽ മതി എന്നായി എനിക്ക്. ദേശീയ ഗാനത്തിന് ആരും വെളിയിൽ ഇല്ല എന്നു റ പ്പു വരുത്തി. അപ്പോഴും രക്ഷിതാക്കൾ അരിക്ക് വരുന്നുണ്ട്.
ശനിയാഴ്ച ഒരു പത്തുമണി കഴിഞ്ഞ സമയം land phone ബെല്ലടിച്ചു. ഞാൻ ഫോൺ എടുത്തു ഹെഡ് മിസ്ട്രെസ് ആണ്.
‘താൻ ഇന്നലെ നാലാം ക്ലാസ്സിലെ കുട്ടിയെ അടിച്ചില്ലേ അതിൽ ഒരു കുട്ടിക്ക് പനിയാണ്, കൈ വേദനയാണ്.’ അഡ്മിറ്റായാൽ കേസ് ആകും.
ചോദ്യം ഗൗരവത്തിൽ തന്നെയാണ്. എനിക്കൊരു മറുപടിയും പറയാൻ കഴിഞ്ഞില്ല. ഉടനെ ഫോൺ വെച്ചു. ഞാൻ അങ്ങോട്ട് വിളിച്ചു കാര്യം പറയാൻ. അപ്പോൾ എനിക്കൊന്നും കേൾക്കണ്ട, തനിക്ക് അയാളുടെ സ്വഭാവം അറിയില്ല എന്നു പറഞ്ഞു ഫോൺ വെച്ചു.
അപ്പോഴും എന്റെ ഷോൾഡർ വേദനിക്കുന്നുണ്ട് നീളം ഇല്ലാത്ത വടി കൊണ്ട് അടിച്ചതിനാൽ. ഒന്നു പേടി വരണമെന്ന് വിചാരിച്ചു മാത്രമാണ് കൈയിൽ വടി എടുത്തതും മെല്ലെ അടിച്ചതും.
HM ന്റെ വീടിന്റെ അടുത്തുള്ള വഴിയിൽ കൂടിയാണ് ഈ രക്ഷിതാവ് കടയിൽ പോകുന്നത്. രക്ഷിതാവ് മദ്യപാനിയാണ്, വീട്ടിലും പുറത്തുമൊക്കെ വഴക്കുണ്ടാക്കുന്ന ആളുമാണ്. ടീച്ചറെ കാണുമ്പോളൊക്കെ പറയും കുട്ടിക്ക് കൈ വേദനയാണ്. പിന്നെ രണ്ടു ദിവസം കഴിഞ്ഞു പറയുന്നു കുട്ടിക്ക് പനിയാണ് കുട്ടിയെ അഡ്മിറ്റ് ആക്കാൻ പോവുകയാണ് എന്ന്. ഇയാളെ കാണുന്ന ദിവസം എല്ലാം എന്നെ വിളിക്കും എന്നിട്ട് പറയും.
തന്റെ കുട്ടിക്കാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ താൻ സമ്മതിക്കുമോ?
വളരെ പതിയെ ആണ് അടിച്ചത്, കൈ വേദനിക്കില്ല എന്ന് പറയാൻ സാധിക്കുന്നില്ല. അന്ന് land phone മാത്രമാണ് ഉള്ളത്. എന്റെ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥാനിൽനിന്നും എനിക്ക് വഴക്ക് കിട്ടി എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് ചോദിച്ച്.
എങ്ങനെയെങ്കിലും സ്കൂൾ ഒന്ന് തുറന്ന് കുട്ടിയെയും രക്ഷിതാവിനെയും ടീച്ചറെയും ഒന്ന് കണ്ടാൽ മതിയെന്നായി. ഈ വടി ക്ലാസിൽ ഒന്നുണ്ടവണെ എന്ന് ദിവസവും പ്രാർത്ഥിക്കും. വടി കണ്ടാൽ അവർക്കൊക്കെ മനസിലാകും. തലേദിവസം നാളത്തെ അവസ്ഥ എന്തായിരിക്കും എന്നോർത്തു വല്ലാതെ വിഷമിച്ചു.
രാവിലെ ഓഫീസിൽ പോയി ഒപ്പിട്ട് രജിസ്റ്ററും എടുത്ത് ഇറങ്ങി നടക്കുമ്പോൾ കണ്ടു കുട്ടിയും അച്ഛനും ഗേറ്റ് കടന്ന് വരുന്നത്. കുട്ടി എന്റെ നേരെ കൈചൂണ്ടി എന്തോ പറഞ്ഞു. അച്ഛൻ മെല്ലെ നിന്നു. ഞാൻ അടുത്തേക്ക് ചെന്നു. അപ്പോൾ അച്ഛൻ ചോദിച്ചു,
ട്രെയിനിങ് കഴിഞ്ഞ് പോരുമ്പോൾ നിങ്ങളുടെ കൈയിൽ മുളവടിയും തന്നാണോ വിടുന്നത്?
ഞാൻ പറഞ്ഞു ക്ലാസിലേക്ക് വരു വടി ഞാൻ കാണിച്ചു തരാം അവിടെ നിന്ന് സംസാരിക്കാം. അപ്പോഴേക്കും ക്ലാസ്സ് ടീച്ചർ വരുന്നത് കണ്ടു കുട്ടി പറഞ്ഞു അതാ ടീച്ചർ എന്ന്. ഓഫീസിലേക്ക് നടക്കുന്ന ടീച്ചറിന്റെ കൂടെ അച്ഛൻ എന്തൊക്കെയോ പറഞ്ഞു പോയി.എനിക്ക് ഒന്നും മനസിലാകാതെ നിന്നു. ഞാൻ ക്ലാസിലേക്ക് പോയി. കുട്ടിയോട് ചോദിച്ചു ഞാൻ തല്ലിയിട്ട് കൈ വേദനിച്ചn പനി ഉണ്ടായോ എന്ന്. കുട്ടി പറഞ്ഞു ടീച്ചർ തല്ലിയ കൈയിലല്ല മറ്റേ കയ്യിലാണ് വേദന ഉണ്ടായത്. ആ കൈ വേദനിക്കാറുള്ളതാണ്. പനിയും ഉണ്ടായില്ല. അപ്പോൾ നാലു വില്ലത്തികളും ഉണ്ടായിരുന്നു. ഇവളുടെ അച്ഛൻ ഇങ്ങനെ ആണെന്നും പറഞ്ഞു. അവരുടെ ക്ലാസ്സ് ടീച്ചറോട് ഈ കാര്യത്തെ കുറിച്ച് സംസാരിക്കാൻ എനിക്ക് മടി തോന്നി. പിന്നെയും എനിക്ക് മനസ്സിൽ വിഷമമാണ്. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ക്ലാസ്സ് ടീച്ചറോട്കുട്ടിയെ പതിയെ ആണ് തല്ലിയെതെന്നും എനിക്കുണ്ടായ വിഷമങ്ങളും പറഞ്ഞു. അപ്പോൾ ടീച്ചർ എന്നോട് ചോദിക്കുകയാണ്
ലിസിക്ക് കാര്യങ്ങളൊന്നും അറിയില്ലേ ഈ രക്ഷിതാവ് പല പ്രാവശ്യം വഴക്കുമായി വന്നു അത് ഈ സ്കൂളിലെ മറ്റെല്ലാവർക്കും അറിയാം. ഒരിക്കൽ കുട്ടി ബ്ലാക്ക് ബോർഡിന്റെ അടുത്ത് നനഞ്ഞ കുട നിവർത്തി വെച്ചു. ബോർഡിൽ എഴുതിയപ്പോഴും തുടച്ചപ്പോഴുമൊക്കെ ചോക്കുപൊടി കുടയിൽ വീണു. പിറ്റേ ദിവസം കുടയുമായി വന്നു കുട്ടിയുടെ അച്ഛൻ ചോദിക്കുകയാണ് ഈ കുട കൊണ്ടാണോ ബോർഡ് തുടച്ചതെന്ന്. മറ്റൊരു ദിവസം ആ കുട്ടിയുടെ നിവർത്തി വെച്ച കുടയിൽ തട്ടി ഏതോ കുട്ടി കുടയുടെ പുറത്തേക്ക് വീണു. രണ്ട് കമ്പി ഒടിഞ്ഞു. ഈ കുട മടക്കി മേശ പുറത്ത് വെച്ചു. ഇന്റർവെൽ സമയത്തായിരുന്നു. ഈ കുട ആരുടേതാണെന്ന് ചോദിച്ചപ്പോൾ കുട്ടി കുട വാങ്ങി. പിറ്റേ ദിവസം രക്ഷിതാവ് കുടയുമായി വന്നു ചോദിക്കുകയാണ് എന്തിനാണ് ടീച്ചർ കുട ഓടിച്ചത്? ഇങ്ങനെ രണ്ട് മൂന്നു സംഭവങ്ങൾ ഉണ്ടായി. ഇതും ഞാനാണ് ചെaയ്തത് എന്ന് വിചാരിച്ച് ആണ് വഴക്കുമായി വന്നത്.
ഓഫീസിൽ വച്ച് അച്ഛൻ പറഞ്ഞു ഈ ടീച്ചർ കുഴപ്പകരി ആണ് ഈ സ്കൂളിൽ വേണ്ട എന്ന്. അപ്പോഴാണ് എനിക്ക് മനസിലായത് രക്ഷിതാവ് ക്ലാസ്സിൽ വരാത്തത്തിന്റെയും HM പിന്നീടൊന്നും ചോദിക്കാത്തതിന്റെയും കാര്യം.
മൂന്നു ദിവസം മുൻപ് ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ അന്നുമുതൽ സമാധാനം കിട്ടുമായിരുന്നു.
ഞാൻ എന്റെ ക്ലാസ്സിൽ ഒതുങ്ങി കൂടിയതുകൊണ്ടും ഈ ലോകം വിശാലമാണെന്ന് മനസിലാക്കി കണ്ണുംകാതും കരളും വിശാലമായി തുറക്കാത്തത് കൊണ്ടാണ് ഇതൊന്നും അറിയാതിരുന്നത്.
ഞാൻ ഹെഡ് മിസ്ട്രെസ്സ് ആയത് വൈദ്യുതിയോ മൊബൈൽ റേഞ്ചോ ഇല്ലാത്ത സ്ഥലത്ത്ആയതു കൊണ്ട് ഈ വക പ്രശ്നങ്ങളൊക്കെ ഒഴിവായി.




ബഹുജനം പലവിധം..
എത്ര പ്രതിസന്ധികൾ തരണം ചെയ്യണം ജീവിതം മുന്നോട്ടു പോകണമെങ്കിൽ…
നല്ല അനുഭവക്കുറിപ്പ്
Good 👍 👍
🥰😍😍😍
ഹൃദയസ്പർശിയായ അനുഭവം 😍 മനോഹരം 👍🏻
എന്നാലും ഭർത്താവ് സപ്പോർട്ട് ചെയ്യാതിരുന്നത് ഒട്ടും ശരിയായില്ല