Monday, February 2, 2026
Homeകേരളം'അതിഥി' ആഷിഖിനു ഇത് ഇരട്ടി മധുരം

‘അതിഥി’ ആഷിഖിനു ഇത് ഇരട്ടി മധുരം

പത്തനംതിട്ട :- അടൂര്‍ സര്‍ക്കാര്‍ ബോയ്‌സ് സ്‌കൂളില്‍ നിന്ന് ഉന്നതവിജയം നേടിയ ബിഹാര്‍ സ്വദേശി ആഷിഖ് ഫരിയാദിനെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷണന്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു. അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂര്‍ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

ജീവിതപ്രതിബന്ധങ്ങളെ മറികടന്ന് പ്ലസ്ടു വിന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ആഷിഖ് താരമായത്. എം ഡി സലാഹുദ്ദീന്റെയും ജുലേഖയുടെയും മൂത്ത മകനാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി പഠനവും തൊഴിലുമായി ആഷിഖിന്റെ കുടുംബം കേരളത്തിലുണ്ട്. അച്ഛന്‍ സലാഹുദ്ദീനോടൊപ്പം കരിക്ക് കച്ചവടത്തിലും സഹായിക്കുന്നു. അക്ഷരങ്ങളെ ഏറെ ഇഷ്ടപെടുന്ന ആഷിഖിന്റെ ഒഴിവു സമയം വായനലോകത്താണ്. സിവില്‍ സര്‍വീസ് നേടണമെന്നാണ് ആഗ്രഹം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com