കൊച്ചി: ആഗോള മലയാളികളുടെ സാമൂഹിക സാംസ്ക്കാരിക കൂട്ടായ്മയായ സ്ടീറ്റ് ലൈറ്റ് സോഷ്യൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന വാരാചരണത്തോടനുബന്ധിച്ച് കളമശ്ശേരി ഹോപ്പ് ഇന്ത്യ ചാരിറ്റി കേന്ദ്രത്തിൽ സ്നേഹച്ചാർത്ത് പരിപാടി സംഘടിപ്പിച്ചു.
കവിയും നാടക കലാകാരനുമായ ഷാജു കുളത്തുവയൽ ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ ചെയർമാൻ ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. കഥാകൃത്തും കവിയുമായ അക്ബർ ഇടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ഗ്രേസി വർഗീസ് ,ജില്ലാ ജനറൽ കൺവീനർ ജി രഞ്ജിത്ത് കുമാർ ,
കെ എം കുഞ്ഞുമോൻ , ജയകുമാർ വാഴപ്പിള്ളി ,ലക്ഷമി ഇന്ദ്രാമ്പിള്ളി , സജിനി തമ്പി , ജെൻസി അനിൽകുമാർ, ഹോപ്പ് ഇന്ത്യാ ഡയറക്ടർ ഷിജി ജോൺ , വർഗീസ് , അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സാന്ത്വന സദസ്സ്, ആദരവ്, സഹായഹസ്തം, സ്നേഹസദ്യ, ഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികളാല്‍ സ്നേഹച്ചാര്‍ത്ത് ശ്രദ്ധേയമായി.