Friday, November 22, 2024
HomeKeralaഗാസയെ ഗോത്രമേഖലകളാക്കാന്‍ നീക്കം.

ഗാസയെ ഗോത്രമേഖലകളാക്കാന്‍ നീക്കം.

ഗാസ സിറ്റി:  യുദ്ധത്തിനുശേഷം ഗാസയെ വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കി തിരിക്കുന്നത്‌ പരിഗണിച്ച്‌ ഇസ്രയേൽ. ഗാസയും വെസ്‌റ്റ്‌ ബാങ്കും ഉൾപ്പെടുന്ന പലസ്തീൻ മേഖലയാകെ വിവിധ എമിറേറ്റുകളായി തിരിക്കുന്ന നിർദേശം ഇസ്രയേൽ സൈന്യമാണ്‌ യുദ്ധ മന്ത്രിസഭയുടെ അടിയന്തര പരിഗണനയ്ക്കായി മുന്നോട്ടുവച്ചത്‌. ഹമാസിനെ ഉന്മൂലനം ചെയ്യാനെന്ന പേരിലാണ്‌ യുദ്ധം ആരംഭിച്ചതെങ്കിലും, യുദ്ധാനന്തരം പലസ്തീൻ അതോറിറ്റിയെ മുനമ്പിന്റെ ഭരണം ഏൽപ്പിക്കില്ല എന്ന്‌ ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു.

പലതായി വിഭജിച്ചശേഷം അതത്‌ മേഖലയിലെ പ്രബല ഗോത്രവിഭാഗങ്ങളെ ഭരണം ഏൽപ്പിക്കാനാണ്‌ നീക്കമെന്ന്‌ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. യുഎൻ ഉൾപ്പെടെയുള്ളവ ലഭ്യമാക്കുന്ന അവശ്യസാധനങ്ങളുടെ വിതരണവും ഇവരുടെ ചുമതലയായിരിക്കും. മേഖലയുടെ സുരക്ഷാ ചുമതല ഇസ്രയേലിനായിരിക്കും. എന്നാൽ, നിർദേശം പലസ്തീനിലെ ഗോത്രനേതാക്കൾ തള്ളി.

അതേസമയം, തെക്കൻ ഗാസയിൽനിന്ന്‌ പിന്മാറ്റം പ്രഖ്യാപിച്ച ശേഷവും അവിടെ വൻതോതിൽ ആക്രമണം തുടരുകയാണ്‌ ഇസ്രയേൽ. ചൊവ്വ വൈകിട്ടുവരെയുള്ള 24 മണിക്കൂറിൽ ഗാസയിലെമ്പാടും 200 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments