Logo Below Image
Saturday, July 26, 2025
Logo Below Image
Homeയാത്രഹിമാചൽ പ്രദേശം - (15) നഹാൻ - ഫോസിൽ പാർക്ക് (റിറ്റ മാനുവൽ ഡൽഹി തയ്യാറാക്കിയ...

ഹിമാചൽ പ്രദേശം – (15) നഹാൻ – ഫോസിൽ പാർക്ക് (റിറ്റ മാനുവൽ ഡൽഹി തയ്യാറാക്കിയ യാത്രാവിവരണം)

റിറ്റ മാനുവൽ ഡൽഹി

നഹാനിലെ കാഴ്ചകളിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അവിടനിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയായിട്ടുള്ള

ഏഷ്യയിലെ ഏറ്റവും വലിയ ഫോസിൽ പാർക്ക് ആണ് !

ഏതൊരു ടൂറിസ്റ്റു സ്ഥലം പോലെ സഞ്ചാരികളെ അന്തം വിട്ടു നോക്കി നിൽക്കുകയും അവർക്ക് വേണ്ടെ സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ തയ്യാറായി നിൽക്കുന്ന ഒരു പറ്റം മനുഷ്യരെയാണ് ഞാൻ കണ്ടത്. അവരിൽ ഫോസിലുകളിലും മറ്റും താല്പര്യമുള്ളവരോ?

ഹിമാചൽ പ്രദേശിലെ നഹാൻ പട്ടണത്തിനടുത്തുള്ള സുകേതി ഗ്രാമത്തിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.

1974 മാർച്ച് 23 ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഹിമാചൽ പ്രദേശ് സർക്കാരുമായി സഹകരിച്ച് സ്ഥാപിച്ചതാണ് ശിവാലിക് ഫോസിൽ പാർക്ക്! ശിവാലിക് ശ്രേണിയിലെ അതേ പ്രദേശത്ത് നിന്ന് കുഴിച്ചെടുത്ത വസ്തുക്കളാണ് പ്രദർശനത്തിലുള്ളത്.

ഇതിൻ്റെ പ്രധാന ലക്ഷ്യം പാറകളിൽ നിന്ന് ലഭിക്കുന്ന ഫോസിലുകൾ പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ഗവേഷണ പണ്ഡിതർക്ക് ചരിത്രാതീത കാലഘട്ടത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകുകയും ചെയ്യുക എന്നതായിരുന്നു.

ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണ്. കേട്ടപ്പോൾ തമാശയായി  തോന്നി. ഇന്നലെ നടന്ന കാര്യങ്ങൾക്ക് തന്നെ പ്രാധാന്യം കൊടുക്കാത്തവരാണ് നമ്മൾ, അപ്പോഴാണോ ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ളത്? ഓരോരുത്തരുടെയും അഭിരുചി വ്യത്യാസമാണല്ലോ?

വംശനാശം സംഭവിച്ച സസ്തനികളുടെ ജീവ വലുപ്പത്തിലുള്ള ഫൈബർഗ്ലാസ് മോഡലുകൾ പ്രദർശിപ്പിക്കുന്ന ഒരു ഓപ്പൺ എയർ പ്രദർശനം പാർക്കിൽ ഉണ്ട്.

ഭീമാകാരമായ ആമ, നീണ്ട മൂക്കുള്ള മുതല, കൊമ്പുള്ള ജിറാഫ്, …. വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച മൃഗങ്ങളാണത്രേ!

മ്യൂസിയത്തിനുള്ളിൽ, ഹിപ്പോപ്പൊട്ടാമസ്, ആമകൾ,  മുതലകൾ എന്നിവയുൾപ്പെടെ വിവിധ സസ്തനികളുടെ അസ്ഥികൂട അവശിഷ്ടങ്ങളുമുണ്ട്.

ഇത് പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.

ഇന്ന് ഇവിടെ കാണപ്പെടുന്ന സസ്തനികളുടെ ഫോസിലുകൾ ലോകത്തിലെ ഏറ്റവും സമ്പന്നമായ പുരാവസ്തുക്കളിൽ ഒന്നാണെന്നാണ് കരുതുന്നത്.

ചില യാത്രകൾ അങ്ങനെയാണ് ‘ ഒരു ഹിൽസ്റ്റേഷൻ’ എന്ന രീതിയിലായിരുന്നു യാത്ര പക്ഷെ വേറിട്ട അനുഭവങ്ങളുടെ ലോകമായിരുന്നു ഈ ഫോസ്സിൽ പാർക്ക് !

നഹാൻ സിറ്റി സെൻ്റർ👆

താമസിക്കുന്ന സ്ഥലത്തിൻ്റെ അവിടെയുള്ള രാത്രികാല കാഴ്ചകളിൽ ചീവീടിന്റെ കാതടപ്പിക്കുന്ന ശബ്ദവും ആകാശത്തിലെ നക്ഷത്രങ്ങളും ചന്ദ്രനും താഴ്വാരത്തിലെ നിയോൺ ബൾബുകൾ തമ്മിൽ വല്ല മത്സരത്തിലേർപ്പെട്ടിരിക്കുകയാണെന്ന് തോന്നി പോകും. കാഴ്ചകൾ ഏതോ ഗതകാല സുഖസ്മരണയിലേക്ക് കൊണ്ടുപോകുന്നു. അതിനിടയിലേക്ക് തൊണ്ടയിലൂടെ മറ്റാരോ അലറി വിളിക്കുന്നതു പോലത്തെ ചിലരുടെ ഫോൺ വിളികൾ അരോചകമായിരുന്നു.

എന്നാലും സ്ഥിരമുള്ള തിരക്കിൽ നിന്നും വ്യത്യസതമായിട്ടുള്ള  കാഴ്ചകളും അനുഭവങ്ങളുമായിരുന്നു നഹാൻ എന്ന കൊച്ചു പട്ടണത്തിലുള്ളത്. എല്ലാം  എനിക്കിഷ്ടമായി . 😀

Thanks,

റിറ്റ മാനുവൽ ഡൽഹി

RELATED ARTICLES

6 COMMENTS

  1. നഹാൻ കാഴ്ചകൾ പ്രത്യേകിച്ച് ഫോസിൽ കാഴ്ചകൾ ഒത്തിരി ഇഷ്ടം..
    ഭീമാകാരമായ ആമയും നീണ്ട മൂക്കുള്ള മുതലയും കൊമ്പുള്ള ജിറഫും അത്ഭുതം തന്നെ.
    എല്ലാം നേരിട്ട് കാണുന്ന പ്രതീതി നല്ല അവതരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ