ജീവിതമാകുന്ന യവനികയ്ക്കപ്പുറം
എന്തൊക്കെ മോഹങ്ങളായിരുന്നു
കയറിക്കിടക്കുവാൻ വീടൊന്നു
വയ്ക്കണം മക്കളെ നന്നായ്
പഠിപ്പിക്കേണം
ഞാനല്ലാതാരും തുണയില്ല
മക്കൾക്ക് കടലുകൾ താണ്ടി ഞാൻ
പോകവേണം.
സമ്പാദ്യമായൊന്നും
ഇല്ല യീഭൂമിയിൽ മക്കളെ നന്നായ്
വളർത്തുവാനായ്
പാറിപ്പറക്കാൻ കിടക്കും
വിമാനത്തിൽ
ഒരുപിടി മോഹമായ് ചെന്നിരുന്നു.
റൺവേയിലൂടെ കറങ്ങും വിമാനവും
നിമിഷ നേരത്താൽ കുതിച്ചു പൊങ്ങി
ആകാശക്കാഴ്ചകൾ കാണാനിരുന്ന
ഞാൻ വിമാനം,
തീഗോള മാകുന്ന കാഴ്ച കണ്ടു
മക്കളെയോർത്തെന്റെ നെഞ്ചകം നീറി
മോഹങ്ങളെല്ലാം പോയ് മറഞ്ഞു.
ജീവിത യവനിക പിന്നേയും
വീണുപോയ് മക്കൾക്കു
തണലേകാനാരുമില്ല.
സ്വപ്നങ്ങൾ തകർന്നടിയാൻ ഒരു നിമിഷം മതി
നല്ല വരികൾ
ആശംസകൾ