നേരമില്ലല്ലോ പഠിക്കുവാനുണ്ണിക്ക്
ആരോട് ചൊല്ലുമീ ഉണ്ണി തൻ സങ്കടം
ഉണ്ണീടെ ലോകം അടുക്കളയാണതിൽ
അമ്മയുണ്ടുണ്ണിക്കവിടേക്ക് പോവണം.
പഞ്ചാരയിട്ടുള്ള പാലിരിപ്പുണ്ടെനി –
ക്കഞ്ചാറു നേരം കുടിച്ചു
തീർത്തീടുവാൻ
അമ്മായി ചുട്ടുവെച്ചുള്ളൊരു പത്തിരി
അമ്മിണിപ്പൂച്ചയെങ്ങാൻ കട്ട് തിന്നിടും
വാഴക്കുലയൊന്ന് പാതി പഴുത്തതെൻ
ചായിപ്പിലുണ്ട് വിശക്കുന്നു തിന്നണം
പത്തായച്ചോട്ടിലെന്റമ്മിണി പെറ്റിട്ട
കുട്ടികളെട്ടുണ്ടെനിക്ക് കളിക്കുവാൻ
വാൽപൊക്കി പാൽ
കുടിച്ചോടിത്തിമർക്കുന്ന
മൂരിക്കുട്ടന്റെ കൂടെനിക്കോടണം
മുത്തശ്ശിയോട് പറഞ്ഞ കടങ്കഥ-
ക്കുത്തരം കിട്ടീലതൊന്ന് ചോദിക്കണം
തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിച്ചിട്ട്
തമ്പുരാൻ ചൊല്ലിയതെന്ന് പറയണം
അപ്പൂപ്പനൊത്ത് കളിച്ച്കൊണ്ടിത്തിരി
ചെപ്പിടിവിദ്യയുണ്ടൊന്ന് പഠിക്കണം
എന്തൊക്കെ കാര്യങ്ങളുണ്ണിക്ക് വീട്ടിലു-
ണ്ടന്തമില്ലോർത്താലിവിടെയിരിക്കുവാ
ൻ
മറ്റാരും കാണാതെ ഉണ്ണിയിവിടെ നി-
ന്നൊറ്റയോട്ടം വീട്ടിലെത്തിടുമക്ഷണം.
ഉണ്ണിയെ ഒത്തിരി ഇഷ്ടം
നല്ല കവിതയാണല്ലോ 😍
Nice
മനോഹരം 👏😍
നല്ല രചന 🌹