തൊട്ടാൽ വാടുന്ന പൂവിതളല്ല നീ
തൊട്ടാവാടിയാം പുൽച്ചെടിയുമല്ല..
തൊട്ടാൽ ചൊറിയുന്ന
ചൊറുതനമാവുക
തഞ്ചത്തിൽ തെറ്റിനെ തട്ടിയെറിയുക..!
കാലം കരുതിയ കെണിയിൽപ്പെടാതെ
കരുത്താർജ്ജിച്ചീടുക
പെൺകിടാങ്ങൾ..
കശ്മലന്മാർ വിലസുന്ന വീഥിയിൽ
കരുതലോടെ നീങ്ങുക പാതയോരം..!
കണ്ണിൽ കനലാകും കാമവെറിയന്റെ
കൈവെട്ടുവാനുള്ള ത്രാണി വേണം..
കണ്ഠത്തിൻനേരെ കഠാരയോങ്ങുക
കാരിരുമ്പിന്റെ കരുത്തോടെ
നീങ്ങുക..!
നീതിയും ന്യായവും
നേർക്കാഴ്ചയാകണം
നീതിത്തുലാസിലെ ദേവതയാകണം..
നേരിന്റെ നേർക്കു നീ
നെഞ്ചുവിരിക്കണം
നേർവരുംവിഘ്‌നങ്ങൾ കാറ്റിൽ
പറത്തണം..!
പെണ്ണേ നീവെറുമൊരു
പെണ്ണല്ലതോർക്കുക
പൊരുതുക വീറോടെ തന്റേടിയായ്..
പണമല്ലൊരിക്കലും
വലുതെന്നതോർക്കുക
പിണമായി മാറല്ലേ പെൺകരുത്തു്..!
ആത്മാഭിമാനത്തെ കൈവെടിയാതെ
നീ ആത്മവിശ്വാസത്തെ
മുറുകെപ്പിടിക്കണം..
ആരുടെ മുൻപിലും തലകുനിച്ചീടൊല്ല
ആത്മധൈര്യത്തിന്റെ
കാവലാളാകണം..!




സ്ത്രീ അമ്പലയല്ല..
നല്ല എഴുത്തു