ചെങ്കതിരില്ല ചെമ്പട്ടുടുപ്പില്ല
ചന്ദനപ്പൊട്ടു പോലാ ചന്ദ്രബിംബം
ആകാശദത്തൻ്റെ പാൽപ്പുഞ്ചിരി
വൈശാഖ രാവിൻ്റെ കീർത്തിമുദ്ര
ചാരുതയേറും ഛായാചിത്രങ്ങൾ
പാരിൻ്റെ നെഞ്ചിൽ മെല്ലെ
വരയ്ക്കാൻ
പാതിരാപ്പൂക്കൾക്കുമ്മ നൽകുവാൻ
ആതിരപ്പൊന്നിന് പാൽ
ചേരുവയാകാൻ
ഏത് ഋതുവിലും ഏകാദശിതൻ
ചേതോഹരപ്പാരണയേകുവാൻ
നിർമ്മലച്ചഞ്ചല പൂങ്കരളുള്ള
പൂമാന പൂമുഖ പെണ്മണി നീ
മാനവശൈശവം നിന്നിലത്ഭുതം
ആനന്ദാതിശയം കണ്ടു നില്പൂ
കൗമാര കാന്തിതൻ വർത്തുളച്ചന്തം
കൗമുദീ രമ്യതപ്പാലഭിഷേകം
യൗവ്വനാനന്ദാഭിലാഷജാലം
സാവനവർഷിണീ രാഗമൽഹർ
സുസ്മിതയാകുമ്പോൾ രാങ്കേന്ദു നീ
ഹൃദ്രമയാകുമ്പോൾ ശരദിന്ദു നീ
കല്യാണ രാത്രിയിൽ സോമലാസ്യം
കല്ലോലിനിയിൽ രാഗാരവിന്ദം
ആകാശചാരിക്കറിയാത്തഷ്ട
ദിക്കുകളില്ല താരാപഥത്തിൽ
കാലദേശങ്ങൾക്കoശ രേഖകൾ
തുല്യം ചാർത്തിയ വ്യോമഗംഗയിൽ
മാലേയതാലവുമേന്തിയെത്തും
കാലത്രയ ലീലാവതിയൊ നീ
Good