ചിന്തേ ചിറകരിഞ്ഞീടും ഞാൻ
നിന്നെയെൻ
അന്തരംഗത്തെ വെറുതേ വിട്ടേക്കുക.
നെഞ്ചിൽ നെരിപ്പോടെരിയുന്നു
പ്രാണന്റെ
കഞ്ചുകം താനേയഴിഞ്ഞു
പോയീടുമോ.
വേണ്ടായെനിക്കെന്റെ ജീവിതം
കയ്പ്പാണ്
തുപ്പുവാനാകാ മധുരിപ്പു പിന്നെയും
സ്നേഹമാം ദുഃഖത്തിൽ കയ്പ്പോ
മധുരമോ
മോഹപുഷ്പങ്ങൾക്ക് മൃത്യു തൻ
ഗന്ധമോ.
അരുതാത്ത ചിന്തകൾ
ചിറകിട്ടടിക്കുന്നു
വെറുതേ വിതുമ്പും കരൾക്കുടം
ചീർക്കുന്നു
നെഞ്ചകം പൊട്ടിപ്പൊരിയുന്നു ജീവന്റെ
കഞ്ചുകം ഊരി വലിച്ചെറുഞ്ഞീടും
ഞാൻ.
എന്നാലുമെന്തിനോ സ്നേഹിച്ചുപോയി
ഞാൻ
മാൺപെഴും മാരിവില്ലോലുമീ ജീവിതം
ചിന്തേ ചിറകരിഞ്ഞീടും ഞാൻ
നിന്നെയെൻ അന്ത രംഗത്തെ
വെറുതെ വിട്ടേക്കുക
മനോഹരം രചന
നന്നായിട്ടുണ്ട്
superb