Monday, December 23, 2024
Homeകഥ/കവിതസമയം (ഗദ്യകവിത) ✍ശിൽപ ചേലേമ്പ്ര

സമയം (ഗദ്യകവിത) ✍ശിൽപ ചേലേമ്പ്ര

നിങ്ങളുടെ ജീവിതത്തിലും
ഒരു സമയം വരും
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ
എന്ത് തന്നെ ആയാലും
നിങ്ങളെ ബാധിക്കാത്ത വിധത്തിലും
എത്ര വലിയ ജനകൂടത്തിനിടയിലും
ഒറ്റക്ക് കയറി ചെല്ലാൻ,
നിങ്ങളെ ചൂഴ്ന്നു കൊണ്ടിരിക്കുന്ന
കണ്ണുകളിലേക്ക് തീപ്പൊരി വിതറാൻ
പാകത്തിലും
നിങ്ങളെത്തുന്ന സമയം.
തല കുനിക്കാതെയും
പേടിക്കാതെയും വിറക്കാതെയും
നെഞ്ചു വിരിച്ച് നിൽക്കുന്ന സമയം
നിങ്ങളിൽ നിങ്ങൾക്ക്
ആത്മ വിശ്വാസം കിട്ടുന്ന
നിങ്ങള് നിങ്ങളെ സ്നേഹിച്ചു
തുടങ്ങുന്ന
ആ നല്ല സമയം നിങ്ങളെ തേടി വരും.
അകമറിഞ്ഞ് ചിരിക്കാൻ പറ്റുന്ന
നിങ്ങളെന്താണെന്ന് ലോകത്തോട്
വിളിച്ചു വിളിച്ച് പറയാൻ
ധൈര്യമുള്ള സമയം നിങ്ങളെ തേടി
വരും
ഭാവിയും ഭൂതവും അലട്ടാത്ത
ജീവിത ലക്ഷ്യം തിരിച്ചറിയുന്ന
ഇന്നിൽ ജീവിക്കാൻ കഴിയുന്നൊരു
നിങ്ങൾ ഉടലെടുക്കും
വാക്കുകൾക്ക് വാളിൻ്റെ മൂർച്ചയുള്ള
നോട്ടങ്ങൾക്ക് കനലിൻ്റെ ചൂടുള്ള
ചുവടുകൾക്ക് അനുഭവങ്ങളുടെ
ആഴമുള്ള
എങ്കിലും മനസ്സിൽ മാനവികതയുള്ള
ചിരിയിൽ നിഷ്കളങ്കതയും
പ്രവർത്തിയിൽ സ്നേഹവും
മനസ്സിൽ നന്മയുമുള്ള നിങ്ങൾ
രൂപാന്തരപെട്ട് വരും
അതുവരെ കാത്തിരിക്കുക
ആ സമയം വരാതിരിക്കില്ല

ശിൽപ ചേലേമ്പ്ര✍

RELATED ARTICLES

Most Popular

Recent Comments