Monday, December 23, 2024
Homeകഥ/കവിതരാമഴ (കവിത ) ✍സഹീറ. എം

രാമഴ (കവിത ) ✍സഹീറ. എം

ഇരുളിന്റെ കനം കൂട്ടി അണയുന്ന
തോഴി കുളിരുള്ള കാറ്റിന്റെ കൂട്ടുകാരി
പുകയുന്ന രാവിൽ തണുപ്പുമായി
പതിയെവരുന്നെന്റെ ജാലക പഴുതിൽ !

തുടികൊട്ടി ഉണർത്തുന്ന പാട്ടുപോലെ ,
അടികൾ ചെറുതാള മാർന്ന് തുടങ്ങി ,
അലസമായി ചുറ്റി നടന്നു വരുമ്പോൾ ,
മുറുകുന്നുതാളത്തിനൊപ്പിച്ച നടനം !

തഴുകി ഉണർത്തുന്നു സ്മരണകളെ ,
ഒഴുകിമറയുന്ന നീർത്തുള്ളിയായി !
ഇരവിലും ദാഹാർത്തരായി നടക്കും ,
ഉരുക്കളേ പോലെ അലയുന്ന
അനേകർ !

പടിയിറങ്ങിപ്പോയന്തി ഇരുണ്ടാൽ
പതിയെ കടന്നുവരുന്നലഞ്ഞയ്യോ !
പതിയെ തുടങ്ങുന്നോരൊപ്പാരിയിൽ
കേട്ടു
പതിതയാം നിൻറെ പലഭാവം മാറ്റം !

ഒരുമിച്ചിരുന്നൊന്നു പറഞ്ഞു
തീർക്കാൻ , അനുവാദം വാങ്ങാതക
ത്തെത്തിയോ ?മഴയാണ്, തോരാ
മഴയാണ് നിത്യം ഇരുളിൽ മുഖം
ചേർത്തെൻ മിഴി പെയ്ത്തും !

കരളിൽ ഒരു നൂറു സൂചി കുത്തും
മഴയാണ് ; രാമഴ! കാലഭേദമില്ല !
ഒരുപ്രളയത്തിനും മീതേയല്ലോ
ഉയരുന്ന തേങ്ങലിൽ കൊടുങ്കാറ്റുകളും!

സഹീറ. എം

RELATED ARTICLES

Most Popular

Recent Comments