നിൻ്റെ ഇളം പുഞ്ചിരി
ഉദയ രശ്മികൾ പോലെ എൻ്റെ
ഹൃദയം പ്രകാശിപ്പിക്കും,
നിൻ്റെ നിർമല പുഞ്ചിരി
ഭഗവൽ പ്രസാദം പോലെ എന്നുടെ
മനസ്സിനെ ഉണർത്തിക്കും,
നീ പുഞ്ചിരിക്കും നേരം
വിടർന്ന കുസുമങ്ങൾ
ജീവിത പൂക്കൾ പോലെ തോന്നും,
നിൻ്റെ ഈ പുഞ്ചിരി
തേനും വയമ്പും ചേർത്തൊരു
ആത്മാവിനെ ഉണർത്തും ആത്മവിദ്യ
രഹസ്യം!
നീ ഇനിയും പുഞ്ചിരിക്ക് പൈതലേ,
നിൻ്റെ ഈ സ്നേഹമെല്ലാം നിർവ്യാജം
എന്നിലേക്ക്
ഒരു സത്യ ദീപമായി തെളിഞ്ഞിടട്ടെ,
നിൻ്റെ പുഞ്ചിരിയിൽ എനിക്കും
നിനക്കും ഒരുപോലെ സൗഖ്യം
വന്നിടട്ടെ,
വിഷ ചിന്ത എല്ലാം വിരമിച്ചു,
ഒരുമയുടെ നല്ല പ്രതീക്ഷകൾ നിറയട്ടെ!
ഇഷ്ടം
നല്ല രചന