പുഞ്ചിരി തൂകി നില്ക്കുമാ പൂക്കളിൽ
നിന്നതങ്ങു മധു നുകർന്നിതാ
വണ്ടുകൾ
മെല്ലെയിന്നങ്ങുയർന്നു പറക്കവേ
തെല്ലു തോന്നുന്നു പൂക്കളായങ്ങനെ
എന്തു ചന്തമീ കാഴ്ചയതങ്ങനെ
കണ്ടു ഞാനിന്നങ്ങാസ്വദിച്ചീടുന്നു.
പാലൊളിപ്പുഞ്ചിരി തൂകുമാ തിങ്കളും
പാതി വിരിഞ്ഞൊരാ നക്ഷത്ര ജാലവും
വർണ്ണ പ്രപഞ്ചമോ തീർക്കുമാവാനിൽ
നിർന്നിമേഷമങ്ങു നോക്കിയിരിക്കെ
ഇന്നു ഞാൻ മറ്റൊരു
ലോകത്തിലെത്തി
സുന്ദര സ്വപ്നങ്ങളങ്ങനെ തീർത്തു.
അരിമുല്ലമൊട്ടു പോലുള്ളൊരാ
ദന്തങ്ങൾ
ചിരിയതു കാണുവാനെന്തു ഭംഗി.
അടിവച്ചതങ്ങനെ അരികിലെത്തി
അമ്പിളിത്തെല്ലു പോലാപൈതലും
ചുറ്റും പ്രഭയതങ്ങേറിടുന്നു
ചിത്തത്തിനാനന്ദമെന്നുമെന്നും.
നല്ല വരികൾ