നാദം രാഗത്തെ പ്രണയിച്ചു
സംഗീതമായ്
മനസ്സ് ഭാഷയെ പ്രണയിച്ചു
കവിതയായ്
കവിത സംഗീതത്തെ പ്രണയിച്ചു
ഗാനമായ്
മേഘം മണ്ണിനെ പ്രണയിച്ചു
മഴയായ്
ചന്ദ്രൻ രാവിനെ പ്രണയിച്ചു
നിലാവായ്
വെയിൽ മഴയെ പ്രണയിച്ചു
മഴവില്ലായ്
കാറ്റ്മുളന്തണ്ടിനെ പ്രണയിച്ചു
വേണുഗാനമായ്
ജനത ദേശത്തെ പ്രണയിച്ചു
രാഷ്ട്രമായ്
ശലഭം പൂവ്വിനെ പ്രണയിച്ചു
കനിയായ്
കടൽ കരയെ പ്രണയിച്ചു
തിരമാലകളായ്
ആകാശം ഭൂമിയെ പ്രണയിച്ചു
നക്ഷത്രങ്ങളായ്
കാലം പ്രകൃതിയെ പ്രണയിച്ചു
വസന്തമായ്
കാറ്റ് പൂക്കളെ പ്രണയിച്ചു
സുഗന്ധമായ്
ആത്മാവ് ശരീരത്തെ പ്രണയിച്ചു
ജീവിതമായ്
ഈശ്വരൻ പ്രകൃതിയെ പ്രണയിച്ചു
പ്രപഞ്ച നടനമായ്



