കണ്മഷിമൂടിയനീഹാരരാത്രിയിൽ,
കരിമേഘവാനത്തിൻകണ്ണിറമ്പിൽനിന്നും,
കണ്ണെത്താദൂരംസമൃദ്ധമാംവയലിൽ-
കുളിരണിഞ്ഞുതിരുന്നുമഴമേഘവർഷം !!
മഴപെയ്‌താൽചോരുന്നകുഞ്ഞോലക്കുടിലിൽ,
കാറ്റിൻകരുത്തിരുളുകലിയിളക്കുമ്പൊഴും-
മേൽക്കൂരപാറുന്നതേവന്റെകുടിലിന്നും,
കീറച്ചണക്കാണുവാതിൽവിരി !!
പകലന്തിയാംവരെചക്രംതിരിച്ച്-
ഞാറ്റുപാടങ്ങൾക്കുദാഹനീർനൽകിയും,
തേക്ക്തോണിപ്പാട്ട്പാടിത്തളർന്നും,
കൂരിരുളിൽവഴികാട്ടിചൂട്ടോലവെട്ടത്തിൽ-
ആതലാൽദേവനുംകൂരയെത്തി !!
മിഴിനീരുവറ്റാത്തകീറക്കിടക്കയിൽ-
ദേവൻതളർന്നൊന്നുചാഞ്ഞനേരം
ദേവന്റെപെണ്ണത്തികുഞ്ഞുകുഞ്ഞാച്ചി-
ഈറനുണങ്ങാത്തവിറകെരിയ്ക്കുന്നത്,
പാതിരാക്കഞ്ഞി തിളച്ചുവാങ്ങാൻ !!
നേരമിരുട്ടേറെയായനേരം-
ഉറക്കക്കിടപ്പായചുരുൾനിവർത്തിക്കൊണ്ട്-
റാന്തൽവിളക്കൊന്നണച്ച്കുഞ്ഞാച്ചിയും,
നടുവൊന്നുനീർത്തിക്കിടന്നന്നേരം
ഏഴരനാഴികക്കോഴികൂവി!!
ദേവനെഴുന്നേറ്റുവിരിവാതിൽനീക്കി,
മുറ്റത്തുവന്നൊന്നുചുറ്റുനോക്കി.
കാലിപ്പുകലയും വായിൽ തിരുകി-
കുഞ്ഞാച്ചിയുംദേവനൊപ്പമെത്തി-
ചൊക്കലടിക്കുംമുൻപുള്ളോരുപുലരിയിൽ-
കുഞ്ഞാച്ചി കുടിലിന്നുവാതിലിട്ടു !!
ദേവന്റെചൂട്ടോല തീ തെളിഞ്ഞു.
കുഞ്ഞാച്ചിയതിൽനിന്നു’തീ’പകർന്ന്-
ദേവന്റെപിന്നാലെകരിനിലത്തേക്ക് !!
ഇരുളിന്റെപൊത്തുകളിലൊളിയിരുപ്പുണ്ട്,
തമ്പ്രാന്പരദൂഷണംകൊളുത്തുന്ന
ദുർവ്വാക്ക്ചൊല്ലുംകുളക്കോഴികൾ.
ദൂരെയങ്ങിങ്ങായ്‌ത്തെളിഞ്ഞചൂട്ടോലകൾ,
അടിയാളന്മാരൊത്ത്കൂകിവിളിയോടെ-
കരിനിലപ്പാടത്തിലൊത്തുചേർന്ന്,
സൂര്യനൊന്നുണരുവാൻകാത്തുനിൽക്കാതെ-
വയലുകളിലാട്ടാവുംപാട്ടുമായി !!
സായാഹ്നവുംതാണ്ടിസൂര്യൻമറഞ്ഞു.
പാടങ്ങളൊക്കയുമിരുൾവിഴുങ്ങി.
കൂമന്റെനാവും മുറുമുറുത്തു !!
പുലരിയിൽക്കരുതിയചൂട്ടോലകൾവീണ്ടും-
ഇരുൾവീണപാടത്ത്കൂട്ടംതെളിഞ്ഞ്,
മിന്നാമിനുങ്ങുപോൽനാലുദിക്കിൽനീങ്ങി-
പണിയാളരൊക്കയും കൂരകളിലെത്തവെ;
ഉദയക്കിഴക്കിലൊരുവെള്ളകീറിക്കൊണ്ട്-
ച്ചൊക്കലടിയ്ക്കുവൻനേരമായി !!
കൊയ്തുമെതിച്ചനെല്ലില്ലംനിറഞ്ഞാലും-
കോരനുകുമ്പിളിൽ കഞ്ഞിമാത്രം !!
Good
നല്ല കവിത
നല്ല രചന